Tuesday 5 October 2010

ടൈറ്റാനിക് ദുരന്തം ദേവി തിയേറ്ററില്‍











കുട്ടിക്കാലം കുരുത്തക്കേടിന്റെ അല്ലെങ്കില്‍  ഗുരുത്ത്വ കേടിന്റെ കാലമായിരുന്നു . ഒരു കാര്യം ചെയ്യണ്ടാ എന്ന്  പറഞ്ഞാല്‍ അത് ചെയ്തെ അടങ്ങൂ അതില്‍ ആനന്തം കണ്ടെത്തുകയായിരുന്നു എന്റെയും  ഞാനറിയുന്ന പലരുടെയും  (പേര് പറയുന്നില്ല ) പ്രധാന വിനോദം . ഒരു സ്ഥലത്ത്  പോവേണ്ടാ എന്ന് പറഞ്ഞാ അവിടെ പോയെ തീരൂ .  വീട്ടില്‍ നിന്നും കിട്ടിയ പ്രധാന പെരുമാറ്റ ചട്ടങ്ങളില്‍ ഒന്നായിരുന്നു തിയേറ്ററില്‍ പോയി സിനിമ കാണാനുള്ള വിലക്ക് . എനിക്കാണെങ്കില്‍ തിയേറ്ററില്‍ പോയി സിനിമ കണ്ടേ മതിയാവൂ പക്ഷെ വീട്ടിലറിഞ്ഞാല് പണ്ടവും പരിപ്പും എടുക്കും , ഞാന്‍ എന്നെ തന്നെ നിയന്ത്രിച്ചു  പക്ഷെ സ്കൂള്‍ ഗ്രൌണ്ടിന്റെ തൊട്ടു എടുത്തുള്ള ദേവി തിയേറ്റര്‍ എന്നെ മോഹിപ്പിച്ചു കൊണ്ടേ ഇരുന്നു . ദേവി തിയേറ്ററിനു ഞങ്ങളുടെ സ്കൂള്‍ ,സിനിമ, കല  സാംസ്ക്കാരിക ജീവിതത്തില്‍ അബേധ്യമായ സ്ഥാനമാണുള്ളത്  കാരണം സ്കൂള്‍ ഗ്രൌണ്ടിനോട്‌  തൊട്ടു കിടക്കുന്ന ദേവി തിയേറ്റര്‍ ക്ലാസുകള്‍ കട്ട്‌ ചെയ്യുന്ന കുട്ടികള്‍ക്ക്  എന്നും ആശ്വാസമാണ് . സ്പെഷ്യല്‍ ക്ലാസ്സുകള്‍ കട്ട്‌  ചെയ്യുന്ന എനിക്കും ( എന്നും സ്പെഷ്യല്‍ ക്ലാസ്സ്‌ ആണല്ലോ ). ദേവി (തിയേറ്റര്‍ )  എന്നെ പ്രലോഭിപിച്ചു  കൊണ്ടേ ഇരുന്നു . ഒരവസരത്തില്‍ ദേവിയുടെ പ്രലോപനത്തില്‍ ഞാന്‍ വീണു പോവുമോ എന്ന്  തോന്നിയ സമയം പാതി വഴിയില്‍ ഞാന്‍ തിരിച്ചു പോന്നു . തിയേറ്ററില്‍ പോയി ഒരു സിനിമ കാണണം എന്ന എന്റെ അടങ്ങാത്ത ആഗ്രഹത്തിന്   ആദ്യമായി വഴി തുറന്നത് സ്കൂള്‍ അധികാരികള്‍ തന്നെ . ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയം  അന്നത്തെ സൂപ്പര്‍ ഹിറ്റ് മൂവി ആകാശദൂത്  ദേവി തിയേറ്ററില്‍ കളിക്കുന്നു . സ്കൂള്‍ ഗ്രൌണ്ട് മുറിച്ചു കടന്നാല്‍ തിയേറ്റര്‍ എന്നതിനാലും കൊള്ളാവുന്ന സിനിമ എന്നതിനാലും സാറന്മാര്‍ക്കും , സാരികള്‍ക്കും കുട്ടികളുടെ ചിലവില്‍ ഫ്രീ ആയി സിനിമ കാണാം എന്നതിനാലും  സിനിമ കാണിക്കാന്‍ കൊണ്ടുപോവാന്‍ സ്കൂള്‍ അധികാരികള്‍ തീരുമാനിച്ചു . ഒരു കുട്ടിയടെ കയ്യില്‍ നിന്നും രണ്ടു രൂപ നിരക്കില്‍ ഈടാക്കി സിനിമക്ക് വരാന്‍ തല്പര്യമില്ലാത്തവരും രണ്ടു രൂപ അടക്കണം യഥാര്‍ത്ഥ ജനാധിപത്യം . സ്കൂള്‍കാര്‍  എത്രെ മുക്കിയെന്നു ദൈവത്തിനു മാത്രമേ അറിയൂ !!. സിനിമ കാണാന്‍ തിയേറ്ററില്‍ പോവുന്നത് എന്തോ വലിയ കുറ്റമായി പ്രക്യാപിച്ചിരുന്ന എന്റെ വീട്ടുകാരുടെ സമ്മതത്തോടെ  ബിഗ്‌ സ്ക്രീനില്‍ സിനിമ കാണുവാന്‍ എനിക്കും അവസരം കിട്ടി . പ്രവാസി ഇചിച്ചതും ട്ടെര്‍മിനേഷന്‍ കമ്പനി കൊടുത്തതും ട്ടെര്‍മിനേഷന്‍ എന്ന്  പറഞ്ഞത് പോലെയായി . ആകാശ ദൂത്  ആദ്യ ഷോ കണ്ടിറങ്ങിയ ചേട്ടന്മാരും ചേച്ചിമാരും (സീനിയര്‍ കുട്ടികള്‍ ) കരഞ്ഞു കലങ്ങിയ കണ്ണുകളുമായി തിയേറ്ററില്‍ നിന്നും ഇറങ്ങി വരുന്നത് കണ്ട ഞാന്‍ അടുക്കമുള്ള കുട്ടികള്‍ സെക്കന്റ്‌ ഷോക്ക്  പേരെഴുതി കാണിക്കുന്നത്  തുടങ്ങിയപ്പോലെ  കരഞ്ഞു കൊണ്ട് വരവേറ്റത്  സ്കൂളിലെ സകല ടീചെര്മാരുടെയും മാഷന്മാരുടെയും അനിഷ്ടം പിടിച്ചു പറ്റി .  ടീച്ചുമാരും മാഷന്മാരും ഇനി ഇങ്ങിനെ ഒരു സാഹസത്തിനു മുതിരില്ല എന്ന് ഞങ്ങള്‍ വിധി എഴുതി . കുട്ടികളുടെ ബഹളത്തിന്റെയും കരച്ചിലെന്റെയും (ആക്ടിംഗ് ) സാറന്മാരുടെ ഉപദേശതിന്റെയും ഇടയില്‍ സിനിമ നേരെ ചൊവ്വേ കാണാന്‍ എനിക്ക് പറ്റിയില്ല . പിന്നീട്  വീട്ടുകാരുടെ  സമ്മതത്തോടെ ഒരു സിനിമ തിയേറ്ററില്‍ നിന്നും കാണുവാന്‍ നീണ്ട നാല് വര്ഷം കാത്തിരിക്കേണ്ടി വന്നു അതിനു വഴി ഒരുക്കിയതും സ്കൂള്‍കാര്‍ തന്നെ . ആകാശ ദൂത്  ദുരന്തം നടന്നു നാല് വര്ഷം കഴിഞ്ഞതിനാല്‍ മഷന്മാരുടെയും ടീചെര്മാരുടെയും മനസ്സ് അല്‍പ്പം മാറിയിരുന്നു അത് കൊണ്ടാണ്  അവരീ ദൈര്യത്തിനു മുതിര്‍ന്നത് . ഇപ്പ്രാവശ്യം അന്നെത്തെ ബ്രംമാണ്ട ചിത്രം ടൈറ്റാനിക്  കാണിക്കാനാണ്  സ്കൂള്‍കാര്‍ തീരുമാനിച്ചത്  വേദി പഴയത് തന്നെ  ദേവി .  ആദ്യ ഷോ വലിയ കുഴപ്പമില്ലാതെ നടത്തി ജൂനിയര്‍ കുട്ടികള്‍ക്കയിരുന്നു ആദ്യ ഷോ , സെക്കന്റ്‌  ഷോ ഞാനടങ്ങിയ സീനിയെര്സിനാണ്  ഞങ്ങളൊക്കെ ടൈറ്റാനിക്  ദേവിയില്‍ പോയി മുന്നേ കണ്ടിരുന്നതാണ് , സിനിമ തുടങ്ങി ആകാശ ദൂത്  ദുരന്തം ആവര്‍ത്തിക്കില്ല എന്ന്  ടീച്ചര്‍മാരും മാഷമാരും ഉറപിച്ചു  കാരണം അത്രക് നിശബ്ധരായിട്ടായിരുന്നു കുട്ടികള്‍ സിനിമ കണ്ടിരുന്നത്  പക്ഷെ ടീചെര്മാരുടെയും മാഷന്മാരുടെയും പ്രതീക്ഷ തെറ്റിച്ചു കൊണ്ടായിരുന്നു അത് സംഭവിച്ചത് .ടൈറ്റാനിക് സിനിമയിലെ പ്രധാന പെട്ട സീനായ ചിത്രം വരയ്ക്കുന്ന ഭാഗം എത്തിയപ്പോള്‍ ആ ഭാഗം ആ ദുഷ്ടന്മാര്‍ സാറന്മാരുടെ ആവശ്യപ്രകാരം കട്ട്‌ ചെയ്തു , ഇത് കണ്ട്‌ നിയന്ത്രണം വിട്ട കുട്ടികള്‍ കൂവി വിളിച്ചു   ഡാ  പട്ടികളെ  ബിറ്റ്  ഇടെടാ ......  പിന്നീടങ്ങോട്ട്  തെറിയഭിശേകമായിരുന്നു .ടീചെര്മാരുടെയും മാഷന്മാരുടെയും  ഡൂബ്ലി പേരുകള്‍ കൊണ്ട് തിയേറ്റര്‍ പ്രകമ്പനം കൊണ്ടു . കോഴിക്കള്ളന്റെ --------- , കണ്ണടി ബൊമ്മ , ഇഞ്ചി കൃഷി , സദ്ദാം ഹുസൈന്‍ , സില്‍ക്ക് സ്മിത , ബാക്ക് ഇന്ജന്‍  എന്നീ പേരുകള്‍ തിയേറ്ററില്‍ അമ്മാനമാടി .അന്ന് ഞാന്‍ വല്ലവരുടെയും ഇരട്ട പേരുകള്‍ വിളിച്ചോ ? ഹേയ്‌  ഇല്ല , ചിലപ്പോ !!. ടൈറ്റാനിക് കാണാന്‍ പോയത് അന്നെത്തെ വിദ്യാര്‍ഥികള്‍ മറന്നാലും അവിടുത്തെ   സാറന്മാരുംടീചെര്മാരും മറക്കില്ല എന്നത് തീര്‍ച്ച അത്രക് നല്ല പെര്ഫോര്‍മന്സായിരുന്നു ഓരോ 
കുട്ടികളും കാഴ്ചവച്ചത് .  ഇനിയൊരിക്കലും സ്കൂളില്‍ നിന്നും സിനിമക്ക് കൊണ്ടു പോവേണ്ടതില്ലെന്നു അതോടെ തീര്‍പ്പായി . ഞങ്ങളൊക്കെ ആ സ്കൂളില്‍ നിന്നും പോന്നതിനു ശേഷം ഇന്നേ വരെ അവിടുന്ന് ആരെയും സിനിമക്ക് കൊണ്ടുപോയതായി അറിവില്ല ,നല്ല സിനിമ വരാത്തതാണോ കാരണം , അല്ല . ഗ്രൌണ്ടിനു സമീപം ദേവി യെയും ഗ്രൂണ്ടിനെയും വേര്‍തിരിച്ചു കൊണ്ട് ടെലഫോണ്‍ എക്സ്ചേഞ്ച് വന്നതാണോ കാരണം , അല്ലെ അല്ല  . പിന്നെ ,,, ഇന്ന് ദേവി തിയേറ്റര്‍ സമീപ പ്രദേശത്തെ ബിറ്റ് പടങ്ങള്‍ മാത്രം ഓടുന്ന ഏക തിയേറ്റര്‍ ആണ് . ഇടയ്ക്കു വീണു കിട്ടുന്ന ഇന്റര്‍ വെല്ലുകളിലും ഡ്രില്ലുകളിലും ആല്‍ ചുവട്ടില്‍ വിശ്രമിക്കാന്‍ വരുന്ന കുട്ടികള്‍ തിയേറ്ററില്‍ നിന്നും പുറത്തേക്ക്‌ കേള്‍ക്കുന്ന ആ , ഹാ ,, എന്ന സ്വര മാധുര്യത്തിന്റെ  നിര്‍വ്ര്തിയില്‍ ഇരിക്കയാവും ഇപ്പോള്‍ .