Thursday 10 November 2011

ദലക്ക് അഭിവാദ്യങ്ങള്‍ വെറും തലയല്ല ദല

പെരുന്നാള്‍ ദിവസം യു എ ഇ മൊത്തമായി ചുറ്റണം എന്ന് പ്ലാന്‍ ചെയ്തതായിരുന്നു , പതിവ് ഇപ്പ്രവശ്യവും തെറ്റിച്ചില്ല ഉച്ചക്ക് കഴിച്ച കണ്ണൂര്‍ ദം ബിരിയാണി എല്ലാവരെയും കിക്കാക്കി ഉറക്കി കളഞ്ഞു വൈകീട്ട്  ബോറടിച്ചു റൂമില്‍ ഇരിക്കുമ്പോളാണ്  ദുബായില്‍  ദല കേരളോത്സവം  പ്രോഗ്രാം ഉണ്ടെന്നു  സഹമുറിയന്‍ ഓര്‍മിപ്പിച്ചത് , ദല എങ്കില്‍  ദല  പിന്നെ ഒന്നും നോക്കിയില്ല നേരെ ദുബായിലോട്ട് വച്ച് പിടിച്ചു അവിടെ  എതിയപ്പോലാണ് അറിഞ്ഞത് വെറും തല അല്ല ദല എന്ന് സംഭവം കിടുക്കന്‍ പരിപാടി ശരിക്കും ഒരു കേരളോത്സവം തന്നെയായിരുന്നു  നാട്ടില്‍ പോയ ഒരു എഫക്റ്റ്‌ ആയിരുന്നു . എനിക്ക് തോനുന്നു ഇപ്പോള്‍ നാട്ടില്‍ കൂടി ഇത്രെ അടിപൊളിയായി കേരളോത്സവം നടക്കുനില്ലന്നു  . പഞ്ചവാദ്യം , ശിങ്കാരി മേളം , ഒപ്പന , ദഫ് മുട്ട്  , നാടോടി നൃത്തം , നാടകം,തെരുവ് നാടകം , അങ്ങിനെ ഒരു കൂട്ടം കലാപരിപാടികള്‍ അവിടെ അരങ്ങേറി . സ്ത്രീകളും, കുട്ടികളും , പുരുഷന്മാരും എല്ലാം കൂടെ ജന നിബിടമായിരുന്നു അവിടം . ഇത്രെയും സ്ത്രീകള്‍ ഈ പുരുഷാരവതിന്റെ ഇടയിലൂടെ നമ്മുടെ നാട്ടിലൂടെ ആയിരുന്നു പോയിരുന്നെങ്കില്‍  എന്താവും സ്ഥിതി എന്ന് എന്റെ കൂടുകാരന്‍ ആശങ്ക പ്രകടിപിച്ചപ്പോള്‍ ഞാന്‍ അവനോട് പറഞ്ഞു അതാണ്‌ ദുഫായ്  ..... കലാപരിപാടികളേക്കാള്‍ മനസ്സിനെ സ്പര്‍ശിച്ചത് അവിടെ ഒരുക്കിയിരിക്കുന്ന  സ്റളുകലായിരുന്നു . കോയാസ് ഹലുവ  , അമ്പലപുഴ പായസം , പെരുമാള്‍ പൂക്കട(ഏറ്റവും കൂടുതല്‍ തിരക്ക് ഉണ്ടായിരുന്നത് പൂക്കടയിലായിരുന്നു അതിനുള്ള കാരണം എന്നെ കൊന്നാലും ഞാന്‍ പറയില്ല അവിടെ വന്നവര്‍ക്കറിയാം ) , കുടുംബശ്രീ തട്ടുകട  ( അവിടുന്ന് വാങ്ങിയ കപ്പയും മീന്‍കറിയും കഴിച്ചു ഒരു ദിവസം വയറു വേദനിച്ചു കിടന്നു അത് പോട്ടെ ) കാറിലെ ലോട്ടറി അനൌണ്സ് മെന്റ്  , അണിയിച്ചൊരുക്കിയ ഗജ വീരന്‍ ,,,  എല്ലാം കൂടി ശരിക്കും നമ്മളെ നാടിലെ ഓര്‍മകളിലേക്  കൂട്ടി  കൊണ്ട് പോയി ,, കൂടെ നാട്ടില്‍ ഉണ്ടായിരുന്ന രസകരമായ പല ഓര്‍മകളും പങ്കുവെക്കുവാന്‍ അവസരവും ഉണ്ടായി  നാട്ടില്‍ കേരളത്സവം  നടക്കുമ്പോള്‍ ഫുട്ബോള്‍ മത്സരം ഉണ്ടാവും  ,,,   ഫുട്ബാളിനുള്ള ടീമുകള്‍ പെര്കൊടുക്കുമ്പോള്‍ എന്റെ സുഹൃത്ത്‌ ഹാരിസും ഒറു തട്ടി കൂട്ട് ടീം പേര് കൊടുത്തു , കളിയുടെ ടൈം ആയാപ്പോള്‍ എതിര്‍ ടീം വന്നിട്ടില്ല എതിര്‍ ടീം വന്നില്ലെങ്കില്‍ ഹാരിസിന്റെ ടീമിനെ വിജയിയായി  പ്രക്ക്യപിക്കണമെങ്കില്‍ ആളൊഴിഞ്ഞ പോസ്റ്റില്‍ പോയി ഒരു ഗോളടിക്കണം എന്നതാണ് നാട്ടു കൂട്ടം നിയമം ഹാരിസ് ഒറ്റക്ക് മൈതനതിലൂടെ പന്തുമായി കുതിക്കുകയാണ് അതാ ഹാരിസ് ഗോളടിചിരിക്കുന്നു , ഗോളടിച്ചു തിരിച്ചു വന്ന ഹാരിസിനെ കണ്ടു ഞങള്‍  ഞെട്ടിപ്പോയി  കാലിന്റെ  തോലെല്ലാം പോയി ചോരയില്‍ കുളിച്ചു നില്‍ക്കുന്നു , ഗോളടിക്കാനുള്ള ശ്രമത്തില്‍ പറ്റി പോയതാണ് .
എന്‍ ബി :  ത്രിക്കരിപൂര്‍ ബോയ്സിന്റെ ദുഫ് മുട്ടും ഒപ്പനയും , ദുബായിലെ ശിവമണി എന്നറിയുന്നവന്റെ അഭ്യാസവും അടുത്ത പ്രാവശ്യം ഉണ്ടെങ്കില്‍ അമ്മച്ചിയാണേ ഞാന്‍ വരില്ല ,,, നീ വന്നില്ലെങ്കില്‍ ദലക്ക് ഒരു ചുക്കും ഇല്ല എന്ന് പറയരുത് ,,,,,

Sunday 12 June 2011

തിരിച്ചുവരവുകള്‍ ‍

തിരിച്ചുവരവുകള്‍ ‍
 
 
 
 
 
 
 
 
 
 
 
 
 
ചില സാങ്കേതിക കാരണങ്ങളാല്‍ തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു , ആരാധകരുടെ ശല്യം കാരണം താല്‍കാലികമായി നിര്‍ത്തി വച്ച ബ്ലോഗ്‌ വീണ്ടും ആരാധകരെ ശല്യം ചെയ്യാന്‍ ഒരു തിരിച്ചു വരവ് നടത്തുന്നതായി ഇതിനാല്‍ പ്രഖ്യാപിക്കുന്നു ക്ഷമിക്കുക അല്ല സഹിക്കുക എന്നെ എനിക്ക് പറയാനുള്ളൂ . ശബ്ദമില്ലാത്ത ബ്ലോഗര്‍മാരുടെ ശബ്ദമായി ഞാന്‍ ഇവിടെ ഒക്കെ തന്ന്നെ കാണും എന്ന് മാത്രം പറഞ്ഞു നിര്ത്തുന്നു .



Tuesday 5 October 2010

ടൈറ്റാനിക് ദുരന്തം ദേവി തിയേറ്ററില്‍











കുട്ടിക്കാലം കുരുത്തക്കേടിന്റെ അല്ലെങ്കില്‍  ഗുരുത്ത്വ കേടിന്റെ കാലമായിരുന്നു . ഒരു കാര്യം ചെയ്യണ്ടാ എന്ന്  പറഞ്ഞാല്‍ അത് ചെയ്തെ അടങ്ങൂ അതില്‍ ആനന്തം കണ്ടെത്തുകയായിരുന്നു എന്റെയും  ഞാനറിയുന്ന പലരുടെയും  (പേര് പറയുന്നില്ല ) പ്രധാന വിനോദം . ഒരു സ്ഥലത്ത്  പോവേണ്ടാ എന്ന് പറഞ്ഞാ അവിടെ പോയെ തീരൂ .  വീട്ടില്‍ നിന്നും കിട്ടിയ പ്രധാന പെരുമാറ്റ ചട്ടങ്ങളില്‍ ഒന്നായിരുന്നു തിയേറ്ററില്‍ പോയി സിനിമ കാണാനുള്ള വിലക്ക് . എനിക്കാണെങ്കില്‍ തിയേറ്ററില്‍ പോയി സിനിമ കണ്ടേ മതിയാവൂ പക്ഷെ വീട്ടിലറിഞ്ഞാല് പണ്ടവും പരിപ്പും എടുക്കും , ഞാന്‍ എന്നെ തന്നെ നിയന്ത്രിച്ചു  പക്ഷെ സ്കൂള്‍ ഗ്രൌണ്ടിന്റെ തൊട്ടു എടുത്തുള്ള ദേവി തിയേറ്റര്‍ എന്നെ മോഹിപ്പിച്ചു കൊണ്ടേ ഇരുന്നു . ദേവി തിയേറ്ററിനു ഞങ്ങളുടെ സ്കൂള്‍ ,സിനിമ, കല  സാംസ്ക്കാരിക ജീവിതത്തില്‍ അബേധ്യമായ സ്ഥാനമാണുള്ളത്  കാരണം സ്കൂള്‍ ഗ്രൌണ്ടിനോട്‌  തൊട്ടു കിടക്കുന്ന ദേവി തിയേറ്റര്‍ ക്ലാസുകള്‍ കട്ട്‌ ചെയ്യുന്ന കുട്ടികള്‍ക്ക്  എന്നും ആശ്വാസമാണ് . സ്പെഷ്യല്‍ ക്ലാസ്സുകള്‍ കട്ട്‌  ചെയ്യുന്ന എനിക്കും ( എന്നും സ്പെഷ്യല്‍ ക്ലാസ്സ്‌ ആണല്ലോ ). ദേവി (തിയേറ്റര്‍ )  എന്നെ പ്രലോഭിപിച്ചു  കൊണ്ടേ ഇരുന്നു . ഒരവസരത്തില്‍ ദേവിയുടെ പ്രലോപനത്തില്‍ ഞാന്‍ വീണു പോവുമോ എന്ന്  തോന്നിയ സമയം പാതി വഴിയില്‍ ഞാന്‍ തിരിച്ചു പോന്നു . തിയേറ്ററില്‍ പോയി ഒരു സിനിമ കാണണം എന്ന എന്റെ അടങ്ങാത്ത ആഗ്രഹത്തിന്   ആദ്യമായി വഴി തുറന്നത് സ്കൂള്‍ അധികാരികള്‍ തന്നെ . ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയം  അന്നത്തെ സൂപ്പര്‍ ഹിറ്റ് മൂവി ആകാശദൂത്  ദേവി തിയേറ്ററില്‍ കളിക്കുന്നു . സ്കൂള്‍ ഗ്രൌണ്ട് മുറിച്ചു കടന്നാല്‍ തിയേറ്റര്‍ എന്നതിനാലും കൊള്ളാവുന്ന സിനിമ എന്നതിനാലും സാറന്മാര്‍ക്കും , സാരികള്‍ക്കും കുട്ടികളുടെ ചിലവില്‍ ഫ്രീ ആയി സിനിമ കാണാം എന്നതിനാലും  സിനിമ കാണിക്കാന്‍ കൊണ്ടുപോവാന്‍ സ്കൂള്‍ അധികാരികള്‍ തീരുമാനിച്ചു . ഒരു കുട്ടിയടെ കയ്യില്‍ നിന്നും രണ്ടു രൂപ നിരക്കില്‍ ഈടാക്കി സിനിമക്ക് വരാന്‍ തല്പര്യമില്ലാത്തവരും രണ്ടു രൂപ അടക്കണം യഥാര്‍ത്ഥ ജനാധിപത്യം . സ്കൂള്‍കാര്‍  എത്രെ മുക്കിയെന്നു ദൈവത്തിനു മാത്രമേ അറിയൂ !!. സിനിമ കാണാന്‍ തിയേറ്ററില്‍ പോവുന്നത് എന്തോ വലിയ കുറ്റമായി പ്രക്യാപിച്ചിരുന്ന എന്റെ വീട്ടുകാരുടെ സമ്മതത്തോടെ  ബിഗ്‌ സ്ക്രീനില്‍ സിനിമ കാണുവാന്‍ എനിക്കും അവസരം കിട്ടി . പ്രവാസി ഇചിച്ചതും ട്ടെര്‍മിനേഷന്‍ കമ്പനി കൊടുത്തതും ട്ടെര്‍മിനേഷന്‍ എന്ന്  പറഞ്ഞത് പോലെയായി . ആകാശ ദൂത്  ആദ്യ ഷോ കണ്ടിറങ്ങിയ ചേട്ടന്മാരും ചേച്ചിമാരും (സീനിയര്‍ കുട്ടികള്‍ ) കരഞ്ഞു കലങ്ങിയ കണ്ണുകളുമായി തിയേറ്ററില്‍ നിന്നും ഇറങ്ങി വരുന്നത് കണ്ട ഞാന്‍ അടുക്കമുള്ള കുട്ടികള്‍ സെക്കന്റ്‌ ഷോക്ക്  പേരെഴുതി കാണിക്കുന്നത്  തുടങ്ങിയപ്പോലെ  കരഞ്ഞു കൊണ്ട് വരവേറ്റത്  സ്കൂളിലെ സകല ടീചെര്മാരുടെയും മാഷന്മാരുടെയും അനിഷ്ടം പിടിച്ചു പറ്റി .  ടീച്ചുമാരും മാഷന്മാരും ഇനി ഇങ്ങിനെ ഒരു സാഹസത്തിനു മുതിരില്ല എന്ന് ഞങ്ങള്‍ വിധി എഴുതി . കുട്ടികളുടെ ബഹളത്തിന്റെയും കരച്ചിലെന്റെയും (ആക്ടിംഗ് ) സാറന്മാരുടെ ഉപദേശതിന്റെയും ഇടയില്‍ സിനിമ നേരെ ചൊവ്വേ കാണാന്‍ എനിക്ക് പറ്റിയില്ല . പിന്നീട്  വീട്ടുകാരുടെ  സമ്മതത്തോടെ ഒരു സിനിമ തിയേറ്ററില്‍ നിന്നും കാണുവാന്‍ നീണ്ട നാല് വര്ഷം കാത്തിരിക്കേണ്ടി വന്നു അതിനു വഴി ഒരുക്കിയതും സ്കൂള്‍കാര്‍ തന്നെ . ആകാശ ദൂത്  ദുരന്തം നടന്നു നാല് വര്ഷം കഴിഞ്ഞതിനാല്‍ മഷന്മാരുടെയും ടീചെര്മാരുടെയും മനസ്സ് അല്‍പ്പം മാറിയിരുന്നു അത് കൊണ്ടാണ്  അവരീ ദൈര്യത്തിനു മുതിര്‍ന്നത് . ഇപ്പ്രാവശ്യം അന്നെത്തെ ബ്രംമാണ്ട ചിത്രം ടൈറ്റാനിക്  കാണിക്കാനാണ്  സ്കൂള്‍കാര്‍ തീരുമാനിച്ചത്  വേദി പഴയത് തന്നെ  ദേവി .  ആദ്യ ഷോ വലിയ കുഴപ്പമില്ലാതെ നടത്തി ജൂനിയര്‍ കുട്ടികള്‍ക്കയിരുന്നു ആദ്യ ഷോ , സെക്കന്റ്‌  ഷോ ഞാനടങ്ങിയ സീനിയെര്സിനാണ്  ഞങ്ങളൊക്കെ ടൈറ്റാനിക്  ദേവിയില്‍ പോയി മുന്നേ കണ്ടിരുന്നതാണ് , സിനിമ തുടങ്ങി ആകാശ ദൂത്  ദുരന്തം ആവര്‍ത്തിക്കില്ല എന്ന്  ടീച്ചര്‍മാരും മാഷമാരും ഉറപിച്ചു  കാരണം അത്രക് നിശബ്ധരായിട്ടായിരുന്നു കുട്ടികള്‍ സിനിമ കണ്ടിരുന്നത്  പക്ഷെ ടീചെര്മാരുടെയും മാഷന്മാരുടെയും പ്രതീക്ഷ തെറ്റിച്ചു കൊണ്ടായിരുന്നു അത് സംഭവിച്ചത് .ടൈറ്റാനിക് സിനിമയിലെ പ്രധാന പെട്ട സീനായ ചിത്രം വരയ്ക്കുന്ന ഭാഗം എത്തിയപ്പോള്‍ ആ ഭാഗം ആ ദുഷ്ടന്മാര്‍ സാറന്മാരുടെ ആവശ്യപ്രകാരം കട്ട്‌ ചെയ്തു , ഇത് കണ്ട്‌ നിയന്ത്രണം വിട്ട കുട്ടികള്‍ കൂവി വിളിച്ചു   ഡാ  പട്ടികളെ  ബിറ്റ്  ഇടെടാ ......  പിന്നീടങ്ങോട്ട്  തെറിയഭിശേകമായിരുന്നു .ടീചെര്മാരുടെയും മാഷന്മാരുടെയും  ഡൂബ്ലി പേരുകള്‍ കൊണ്ട് തിയേറ്റര്‍ പ്രകമ്പനം കൊണ്ടു . കോഴിക്കള്ളന്റെ --------- , കണ്ണടി ബൊമ്മ , ഇഞ്ചി കൃഷി , സദ്ദാം ഹുസൈന്‍ , സില്‍ക്ക് സ്മിത , ബാക്ക് ഇന്ജന്‍  എന്നീ പേരുകള്‍ തിയേറ്ററില്‍ അമ്മാനമാടി .അന്ന് ഞാന്‍ വല്ലവരുടെയും ഇരട്ട പേരുകള്‍ വിളിച്ചോ ? ഹേയ്‌  ഇല്ല , ചിലപ്പോ !!. ടൈറ്റാനിക് കാണാന്‍ പോയത് അന്നെത്തെ വിദ്യാര്‍ഥികള്‍ മറന്നാലും അവിടുത്തെ   സാറന്മാരുംടീചെര്മാരും മറക്കില്ല എന്നത് തീര്‍ച്ച അത്രക് നല്ല പെര്ഫോര്‍മന്സായിരുന്നു ഓരോ 
കുട്ടികളും കാഴ്ചവച്ചത് .  ഇനിയൊരിക്കലും സ്കൂളില്‍ നിന്നും സിനിമക്ക് കൊണ്ടു പോവേണ്ടതില്ലെന്നു അതോടെ തീര്‍പ്പായി . ഞങ്ങളൊക്കെ ആ സ്കൂളില്‍ നിന്നും പോന്നതിനു ശേഷം ഇന്നേ വരെ അവിടുന്ന് ആരെയും സിനിമക്ക് കൊണ്ടുപോയതായി അറിവില്ല ,നല്ല സിനിമ വരാത്തതാണോ കാരണം , അല്ല . ഗ്രൌണ്ടിനു സമീപം ദേവി യെയും ഗ്രൂണ്ടിനെയും വേര്‍തിരിച്ചു കൊണ്ട് ടെലഫോണ്‍ എക്സ്ചേഞ്ച് വന്നതാണോ കാരണം , അല്ലെ അല്ല  . പിന്നെ ,,, ഇന്ന് ദേവി തിയേറ്റര്‍ സമീപ പ്രദേശത്തെ ബിറ്റ് പടങ്ങള്‍ മാത്രം ഓടുന്ന ഏക തിയേറ്റര്‍ ആണ് . ഇടയ്ക്കു വീണു കിട്ടുന്ന ഇന്റര്‍ വെല്ലുകളിലും ഡ്രില്ലുകളിലും ആല്‍ ചുവട്ടില്‍ വിശ്രമിക്കാന്‍ വരുന്ന കുട്ടികള്‍ തിയേറ്ററില്‍ നിന്നും പുറത്തേക്ക്‌ കേള്‍ക്കുന്ന ആ , ഹാ ,, എന്ന സ്വര മാധുര്യത്തിന്റെ  നിര്‍വ്ര്തിയില്‍ ഇരിക്കയാവും ഇപ്പോള്‍ . 


Thursday 30 September 2010

ദുബായ് : ഇങ്ങിനെയും ഒരു യാത്രാ വിവരണം (മൂന്നാം ഭാഗം )







അറ്റ് എയര്‍പോര്‍ട്ട്‌  തുടര്‍ച്ച :


സീറ്റ് ബെല്‍റ്റ്‌ ഇട്ടിരുന്നതിനാല്‍ കുര്സിക്കാ നീച്ചേ നോക്കാന്‍ നന്നേ പാട് പെട്ടു . തല്ക്കാലം തൊട്ടുമുന്നിലെ കുര്സീക്കാ നീച്ചേ നോക്കി സംതൃപ്തി അടഞ്ഞു . ആ എന്നെ പറഞ്ഞാ മതി ആ ഇറച്ചിയും പത്തിരിയും താങ്ങി കൊണ്ടുവരുന്നത് ഒരു ലൈഫ് ജാകെറ്റ് കൊണ്ട് വന്നാ മതിയായിരുന്നു !. ശ്വാസം മുട്ടി ചാവാന്‍ പോവുമ്പോള്‍ എങ്ങിനെ രക്ഷപെടാം എന്നതിനെ കുറിച്ച് ആ പെണ്ണും പിള്ള എന്തോ ഉപകരണം വച്ച് എന്തെക്കെയോ കാണിക്കുന്നുൺടായിരുന്നു . സ്ഥിരം ഒരേ ആക്ഷന്‍ ഒരേ ഡയലോഗ് ഇവറ്റകല്ക ബോറടിക്കുന്നില്ലേ ! ഒരു രസത്തിനെങ്കിലും ഒരു ചേഞ്ച്‌ വരുത്ത്തിക്കൂടെ . അങ്ങിനെ ഒരു ആന കുത്താന്‍ വരുമ്പോള്‍ എന്ത് ചെയ്യണം എന്ന് എല്ലാവരും മനസ്സിലാക്കി എന്ന് ഡ്രൈവര്‍ക്ക് ബോധ്യമായപ്പോള്‍ അയാള്‍ ക്ലെച് മെല്ലെ അയച്ചു കൊടുത്തു ഇനിയെന്താ സംഭവിക്കാന്‍ പോണത് എന്ന് ഒന്നും പറയാന്‍ പറ്റില്ല ആരും ഒന്നും കാണേണ്ട വിമാനത്തിന്റെ ഉള്ളിലെ ലൈറ്റ് കമ്പ്ലീറ്റ് അണച്ചു. ദാ പോണൂ ഒരു നൂറു നൂറ്റി പത്തു പൈലറ്റ്‌ മുത്തശ്ഹീ എന്നൊരു വിളിയാ പിന്നെ ഒറ്റ പൊക്കല്‍ .അങ്ങിനെകേരളത്തിന്റെ മണ്ണ് വിട്ടു . വിമാനം പൊങ്ങുമ്പോള്‍ ഭയങ്കരആനയാണ് ചേനയാണ് എന്നൊക്കെ പറഞ്ഞു പേടിപിച്ച എക്സ് ഗല്ഫെര്സിനെ ഞാന്‍ മനസ്സില്‍ പള്ളു വിളിച്ചു .പൂരത്തിന് നാട്ടില്‍ വരുന്ന യന്ത്ര ഊഞ്ഞാലിന്റെ ഒരു എഫക്ടും കൂടി ഇല്ല, ആ ഞാന്‍ ആദ്യമായിട്ട് കയറുന്നത് കൊണ്ടാവും . എയ്റ്റി ഡിഗ്രിയില്‍ നിന്നും വൈ അക്ഷത്തില്‍ എത്തി എന്ന് പൈലറ്റിനു ബോധ്യമായപ്പോള്‍ ടിം ബെല്ലടിച്ചു , ലൈറ്റ് തെളിഞ്ഞു . തൊട്ടപ്പുറത്ത് ഇരിക്കുന്നത് ഒരു നാല്പത് നാല്പത്തി അഞ്ചു വയസ്സുള്ള സുന്ദരനായ ഒരു യുവാവാണ് ബെല്‍ അടിച്ചത് കേട്ടപാടെ അയാള്‍ സീറ്റ് ബെല്‍റ്റ്‌ ഊരി . സീറ്റ് ബെല്‍റ്റ്‌ ഊരാനാവും ബെല്‍ അടിച്ചത് എന്ന് വിചാരിച്ചു ഞാനും ബെല്‍റ്റ്‌ ഊരി , എന്നോടാ കളി ഞാനാരാ മോന്‍ . അങ്ങിനെ വിമാനം ഷാര്‍ജ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ സുന്ദരിയായ ഒരു യുവതിയും അത്ര സുന്ദരിയല്ലാത്ത ഒരു യുവതിയും കൂടി മിഠായി വിതരണം നടത്തുന്നുണ്ടായിരുന്നു ഞാനും വാങ്ങി ഒരെണ്ണം എന്റെ അപ്പുറത്ത് ഇരിക്കുന്ന സഹോദരന്‍ വാങ്ങിയല്ല , ഞാനിത് എത്രെ കണ്ടതാ എന്ന ഭാവമായിരുന്നു അയാളുടെ മുഖത്ത്. ഇന്ത്യന്‍ വ്യോമയാന അതിര്‍ത്തി വിട്ടു എന്ന് ഉറപ്പു വരുത്തിയപ്പോള്‍ സപ്ലെയെര്സ് ബിരിയാണി കൊണ്ട് വന്നു നല്ല ദമ്മിട്ട ചിക്കന്‍ ബിരിയാണി , ഞാന്‍ ഒരു നിമിഷം ഫ്ലൈട്ടിലാനെന്നു മറന്നു പോയി , ബിരിയാണി എന്നും എന്റെ ഒരു വീക്നെസ്സാണ് എത്ര അടുത്ത് ഇടപെഴുകിയാലും പിന്നെയും പിന്നെയും കാണുമ്പോളും പുതുമയുള്ള ഭൂമിയിലെ ഏക സാധനമാണ് ബിരിയാണി എന്നെനിക് തോന്നിയിട്ടുണ്ട് . എനിക്ക് രണ്ടാം വട്ടം ചോദിക്കണം എന്നുണ്ടായിരുന്നു ഞാന്‍ തൊട്ടപ്പുറത്തുള്ള സഹോദരന്റെ പാത്രതിലോട്ട് നോക്കി ബിരിയാണി അനങ്ങിയിട്ടില്ല ദുഷ്ട്ടന്‍ വേണ്ടെങ്കില്‍ എന്തിനാ ഇങ്ങിനെ സ്പൂനിട്ടു ഇളക്കുന്നത് . ഞാന്‍ അയാളോട് ചോദിച്ചു രണ്ടാം പ്രാവശ്യം ബിരിയാണി കിട്ടുമോ , അയാളെന്നെ തുറിച്ചു നോക്കി എന്നിട്ട് പറഞ്ഞു എനിക്ക് തീരെ വിശപ്പില്ല ഇത് എടുത്തോളൂ , ഞാന്‍ പറഞ്ഞു ഹേയ് വേണ്ടാ !! രണ്ടാം പ്രാവശ്യം കിട്ടുമെങ്കില്‍ വെറുതെ കളയണ്ടാ എന്ന് വിചാരിച്ചിട്ട് ചോദിച്ചതാ ടിക്കെട്ടിനു അത്രക് വിലകൊടുത്ത്‌ എടുത്ത്തതാനെ , പിന്നെ! അയാളെ എച്ചില്‍ തിന്നാന്‍ എന്റെ പട്ടിയെ കിട്ടും, ഞാന്‍ ടിശു പേപ്പര്‍ എടുത്തു മുഖം തുടച്ചു . അവിടെ എത്തിയാല്‍ ഇനി എന്തൊക്കെ പുകിലാവും എന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നു . അപ്പുറത്തെ സഹോദരന് ‍ഫ്ലൈറ്റില്‍ ആരോ മറന്നു വച്ച വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള മലയാള മനോരമ പത്രം ഒരു കൊച്ചു കുട്ടി ബാലരമ കയ്യില്‍ കിട്ടിയാലെന്നപോലെ ചിത്രങ്ങള്‍ നോക്കി പേജുകള്‍ മറിച്ചിരുന്നു . കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ചായ കാപ്പി, ജൂസ് വിളികള്‍ കേള്‍ക്കാന്‍ തുടങ്ങി സുന്ദരികലായ സപ്ലെയെര്സാനു , പാവങ്ങള്‍ ഇവറ്റകളെ ഒരു യോഗം , പക്ഷെ അഹങ്കാരത്തിന് ഒരു കുറവും ഇല്ല . ആകാശത്ത് ചായയും കാപ്പിയും കൊടുക്കുന്നവര്കൊക്കെ ഇത്രെക്ക് അഹങ്കാരം ഉണ്ടെങ്കില്‍ വല്ല ലേഡീസ് ടൈലരിംഗ് , കുടുംബശ്രീ യുണിറ്റ് ഇവരൊക്കെ തങ്ങളുടെ പ്രവര്‍ത്തന മേഘല ആകാശത്തേക് മാറ്റിയാലോ !! വോ ആലോചിക്കാന്‍ വയ്യ . ഞാനൊരു അടിക്കാത്ത ചായക്ക് ഓര്‍ഡര്‍ കൊടുത്തു . ചായ ഒക്കെ കുടിച്ചു ഒന്നുഷാറായപ്പോള്‍ വീണ്ടും ബെല്ലടിച്ചു സീറ്റ് ബെല്ട്ടിടാന്‍ പറഞ്ഞു . കൂടെ ഒരറിയിപ്പും , നമ്മള്‍ക് എത്തേണ്ട സ്ഥലം അരമനിക്കൂരിനുള്ളില്‍ എത്തുമെന്നും വേണമെങ്കില്‍ ഒരു മണിക്കൂര്‍ കൊണ്ട് എത്തിക്കാമെന്നും , ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ കുട്ടികള്‍ ചെറുതായി കരയുന്നത് കേട്ട് ഞാന്‍ കുട്ടി അല്ലാത്തത് കൊണ്ട് കരഞ്ഞില്ല ചെവി അടഞ്ഞിരിക്കുന്നു ചെവിയില്‍ എന്തോ തുളച്ചു കയറ്റുന്ന വേദന എന്റെ അപ്പുറത്തുള്ള ദുഷ്ടന് ഒരു ഭാവമാറ്റവുമില്ല സഹിച്ചിരിക്കുകയാവും , ആരെ കാണിക്കാന്‍ വേണ്ടി , അതോ അയാള്‍ക് ചെവിക്ക് ഒന്നും സംഭവിച്ചില്ലേ!! ,, ആ . ഞാന്‍ വിന്‍ഡോ ഷട്ടര്‍ തുറന്നു താഴേക് നോക്കി ദൈവമേ ആകെ ഒരു വെളിച്ചം , ഒരു നരകത്തില്‍ നോക്കിയ ഫീലിംഗ് , ഡ്രൈവര്‍ തഴോട്ട് വിമാനം ഇറക്കികൊണ്ടിരുന്നു വിവിധ വര്‍ണങ്ങളില്‍ ഉള്ള ബില്ടിങ്ങുകള്‍ പ്രകാശത്തില്‍ കുളിച്ചു നില്‍ക്കുന്നത് ഇപ്പോള്‍ വ്യക്തമായി കാണാം വിമാനം താഴും തോറും അടിയിലൂടെ ഒരു കാറ്റ് പോവുന്നത് പോലെ എനിക്ക് തോന്നി അല്പസമയത്തിനകം ഒരു ഘോര ശബ്ദ്ദത്തോടെ വിമാനം ലാന്ഡ് ചെയ്തു , ഞാന്‍ അടക്കി പിടിച്ചിരുന്ന ശ്വാസം വിട്ടു . മൊബൈല്‍ ഫോണുകള്‍ ചിലക്കാന്‍ തുടങ്ങി , യാത്രക്കാര്‍ക്ക് മുഴുവന്‍ നന്ദി പറഞ്ഞു കൊണ്ട് എല്ലാവരെയും വിമാനത്തില്‍ നിന്നും ബന്ധപെട്ടവര്‍ പുറത്താക്കി , പുറത്ത് ഞങ്ങളെ കാത്തു നിന്നിരുന്ന ബസ്സില്‍ കയറി . ബസ്സ്‌ ലക്ഷ്യ സ്ഥാനത് എല്ലാവരെയും കൊണ്ടിറക്കി . എല്ലാവരും പോവുന്നതിന്റെ പിന്നാലെ ഞാനും പോയി , ആദ്യം ലഗേജ് കൈപറ്റി അതിനു ശേഷം എമിഗ്രേഷന്‍ കൌണ്ടറില്‍ പോയി ആ ദുഷ്ട്ടന്മാര്‍ അറബികള്‍ എന്നെ ഒന്ന് നോക്കി എന്നിട്ട് യാതൊരു ദയയും ഇല്ലാതെ ചെയ്യാത്ത കുറ്റത്തിന് ആജീവനാന്ത പ്രവാസത്തിനു ശിക്ഷ വിധിച്ചു എന്നതിന് തെളിവായി സീല്‍ വച്ചു . ഞാന്‍ എയര്‍ പോര്‍ട്ടിനു പുറത്ത് കിടന്നു. ഒരു ചൂട് കാറ്റ് എന്നെ വരവേറ്റു . എന്നെ കാത്തു നിന്നിരുന്ന അല്ല അങ്ങിനെ അല്ല ഞാന്‍ കൊണ്ട് വരുന്ന ഇറച്ചിയും പത്തിരിയും കാത്തു നില്‍ക്കുന്ന എന്റെ കുടുംബക്കാര്‍ എന്റെ ബാഗിലേക് നോക്കി എല്ലാവര്ക്കും സന്തോഷമായെന്നു തോനുന്നു .എന്നോട് എന്തൊക്കെയോ അവര്‍ ചോദിക്കുന്നുടായിരുന്നു എനിക്ക് ചെവി അടച്ചതിനാല്‍ സംസാരിക്കാന്‍ നല്ല ബുദ്ധിമുട്ടനുഭവപെട്ടു . അത് കൊണ്ട് അവരും കൂടുതലൊന്നും ചോദിച്ചില്ല ,ഞങ്ങള്‍ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്തിരിക്കുന്നിടത്ത് പോയി കിടിലന്‍ വാഹനങ്ങള്‍ കണ്ട്‌ എന്റെ കണ്ണ് തള്ളി പോയി. അവര്‍ പാര്കിങ്ങിലുള്ള വെളുത്ത ലാന്‍ഡ്‌ ക്രൂയിസറിന്റെ അടുത്തേക്കാണ്‌ നീങ്ങുന്നത് ഹാവൂ സന്തോഷമായി ,ലാന്‍ഡ്‌ ക്രൂയിസരില്‍ കയരനമെന്നത് ഒരാഗ്രഹമായിരുന്നു ഞാന്‍ ലാന്‍ഡ്‌ ക്രൂയിസറിന്റെ ഡോറില്‍ പോയി പിടിച്ചു , അപ്പോള്‍ ബാക്കില്‍ നിന്നും ഒരു വിളി , അതില്‍ അല്ല ഇതില്‍ , ഇതിലോട്ട് നോക്കിയ എന്റെ കണ്ണ് തള്ളിപ്പോയി ദൈവമേ ലോറി , ഈ ലോറിയിലാണോ ഇവന്മാരെന്നെ കൊണ്ട് പോവാന്‍ വന്നത് . നാട്ടില്‍ ഇതിനെ കൊട്ടലോറി , മിനി ലോറി എന്നൊക്കെയാണ് വിളിക്കുന്നത് ഇവിടെ ഇത് പിക്ക് അപ്പ് ആണത്രെ , പിക്കപ്പെങ്കില്‍ പിക്കപ്പ് ഞാന്‍ അതില്‍ കയറി ഉള്ളില്‍ കയറിയപ്പോള്‍ എനിക്ക് ചെറിയ ഒരാശ്വാസം തോന്നി , ഞാന്‍ മനസ്സില്‍ പറഞ്ഞു ഈ പിക്ക് അപ്പ് പിക്കപ്പ് എന്ന് പറയുന്നത് അത്ര മോശം വണ്ടി ഒന്നും അല്ല എന്ന് . ഞങ്ങള്‍ റൂം ലക്ഷ്യമാകി യാത്രയായി . മനസ്സിലപ്പോള്‍ നാടിനെ കുറിച്ചുള്ള ഓര്‍മകളായിരുന്നു മുഴുവന്‍,എല്ലാം ഒര്മകളാവാന്‍ ഇത്ര കുറച്ചു സമയം മതി എന്നെനിക്ക് അപ്പോള്‍ ബോധ്യമായി .

അവസാനിച്ചു .



Tuesday 28 September 2010

ദുബായ് :ഇങ്ങിനെയും ഒരു യാത്രാ വിവരണം ( രണ്ടാം ഭാഗം )






യാത്രാ ഒരുക്കത്തിന്റെ തുടര്‍ച്ച
അറ്റ് എയര്‍പോര്‍ട്ട്‌ :
ആദ്യമായിട്ട് എയര്‍ പോര്ട്ടിന്റെ ഉള്ളില്‍ കയറിയതിന്റെ പരിഭ്രമം ഉള്ളില്‍ ഉണ്ട് എന്നാലും എനിക്ക് അതൊന്നും ഒരു പ്രശ്നമല്ല എന്ന് വരുത്തിതീക്കാന്‍ ഞാന്‍ നന്നേ പാട് പെട്ടു . ലഗേജ് സ്കാനിങ്ങില്‍ എന്റെ ബാഗ് കടത്തിവിട്ടു ഇറച്ചിയും പത്തിരിയും, ചിപ്സും മിച്ചരുമാല്ലാതെ മറ്റൊന്നും സ്ക്രീനില്‍ തെളിഞ്ഞു കാണുന്നില്ല ഭാഗ്യം . എക്സ് ഗള്‍ഫെര്സിന്റെ ഒരു മാസകാലത്തെ കോച്ചിംഗ് ഉണ്ടായത് കൊണ്ട് എയര്‍പോര്‍ട്ടില്‍ ചെയ്യേണ്ട ഓരോ കാര്യവും എനിക്ക് മനപ്പാഠമാണ് . ഞാന്‍ വേഗം ബോര്‍ഡിംഗ് പാസ് എടുക്കാന്‍ പോയി ബോര്‍ഡിംഗ് പാസ്‌ എടുക്കാന്‍ ചെന്നപ്പോള്‍ അവിടുന്ന് ഒരു നീണ്ട പേപ്പര്‍ വച്ച് നീട്ടി ഇതൊന്നു പൂരിപിച്ചു തന്നേക്ക്‌ . മനുഷ്യനെ കുഴക്കാന്‍ ഓരോ ചോദ്യങ്ങള്‍ ഞാന്‍ പാസ്സ്പോര്‍ട്ട് നിവര്‍ത്തി വച്ച് ഓരോ കോളത്തിലും തെറ്റാതെ പൂരിപിച്ചു , എന്തിനാണ് ഈ പേപ്പര്‍ പൂരിപിച്ചു കൊടുക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല , പിന്നെ നമ്മള്‍ ബോറടിക്കേണ്ട സമയം ഒരുപാട് ഉണ്ടല്ലോ എന്ന് വിചാരിച്ചു നമ്മള്കിട്ടു എയര്‍ ലൈന്സുകാര്‍ ഒരു പണിതന്നതാവും എന്ന് വിചാരിച്ചു സമാധാനിച്ചു . അപ്പോലുണ്ട് വയസ്സായ ഒരു ആള്‍ വന്നിട്ട് പറയുന്നു മോനെ നിന്റെ എഴുതി കഴിഞ്ഞൂച്ചാ ഇത് കൂടി ഒന്ന് എഴുതി തരോണ്ടൂ . വയസ്സായ ആളല്ലേ , ഞാന്‍ ദുബായിലോട്ട് ഒരു ജോലി തേടി പോവല്ലേ എന്നൊക്കെ വിചാരിച്ചു ഞാന്‍ അയാളെ കയ്യില്‍ നിന്നും പേപ്പറും പാസ്പോര്‍ട്ടും വാങ്ങി ഓരോ കോളത്തിലും പൂരിപിച്ചു കൊടുത്തു എന്നിട്ട് അയാളോട് അടിയില്‍ കാണുന്ന കോളത്തില്‍ ഒരു ഒപ്പിടാന്‍ പറഞ്ഞു .അയാള്‍ പറഞ്ഞു മോനെ ഇജ്ജ് തന്നെ അങ്ങട്ട് ഒപ്പിട്ടലാ .. എനിക്ക് അടിയില്‍ നിന്നും കയറി വന്നു ഞാന്‍ പറഞ്ഞു കക്കാ അത് ഞാനൊന്നും ഇട്ടാ ശരിയാവൂല്ലാ അത് നിങ്ങള്‍ തന്നെ ഇടണം എന്നിട്ട് പേനയും പേപ്പറും അയാള്‍ക്ക് കൊടുത്തു എന്റെ ശബ്ദം അല്പം കൂടിയത് കൊണ്ടാവും അയാള്‍ അത് ഒരു കൊച്ചു കുട്ടിയെ പോലെ അനുസരിച്ചു . ഇനി ഇവിടെ നിന്നാ പ്രശനമാണെന്ന് മനസ്സിലാക്കിയ ഞാന്‍ വേഗം അവിടുന്ന് ഒരല്‍പം മാറി ഇരുന്നു . എന്റെ പേന പോയത് മിച്ചം . അല്പം കഴിഞ്ഞപ്പോള്‍ എമിഗ്രേഷന്‍ കൌണ്ടെര്‍ തുറനെന്നു അനൌണ്സ് ചെയ്യുന്നു , ഞാന്‍ ബാഗും എടുത്ത് വേഗം എമിഗ്രേഷന്‍ കൌണ്ടെരിന്റെ മുന്നില്‍ എത്തി അങ്ങിനെ അതും കഴിഞ്ഞു . ഇനി അല്പം വിശ്രമം അര മണിക്കൂര്‍ ബാക്കി ഉണ്ട് ഞാന്‍ ഒരു കസേരയില്‍ സ്ഥലം പിടിച്ചു എന്റെ ബാഗും എന്റെ കാല്‍കീഴില്‍ തന്നെ വച്ചു , അലെക്ഷിമായി ബാഗ് എവിടെയും വക്കരുത് എന്ന് എക്സ് ഗല്ഫെര്സ് പ്രത്തേകം പറഞ്ഞിട്ടുണ്ട് മാത്രവുമല്ല ആരെങ്കിലും വല്ലതും ഏല്‍പിക്കുകയോ ചോദിക്കുകയോ ചെയ്‌താല്‍ ഒരക്ഷരം മിണ്ടുകയും ചെയ്യരുത് , ആരാ എന്താ തരാന്ന് പറയാന്‍ പറ്റില്ലല്ലോ ! വിലപിടിപ്പുള്ള മയക്കുമരുന്നുകളും , കഞ്ജാവ് , ബീഡി , എന്നിവ അടങ്ങിയ ബാഗോ മറ്റുമാനെങ്കിലോ ! .ഇനി ഞാനറിയാതെ എന്റെ ബാഗില്‍ വല്ലതും ഇട്ടാല്ലോ ഞാന്‍ ഒന്നുകൂടി ബാഗ് എന്റെ കാലിനോട് ചേര്‍ത്ത് വച്ചു . അപ്പോലുണ്ട് യുവാവെന്ന് തോന്നിപ്പിക്കുന്ന ഒരു ചെറുപ്പക്കാരന്‍ അനിയാ സമയം എത്രെയായി എനിക്കെന്തോ അയാളെ കണ്ടപ്പോളേ ഒരു കള്ളലക്ഷണം തോന്നി ഞാന്‍ എനിക്ക് ഉപദേശം തന്ന എക്സ് ഗല്ഫെര്സിനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് സര്‍വ്വ ധൈര്യവും സംഭരിച്ചു കൊണ്ട് പറഞ്ഞു അവിടെ അതാ വലിയ ഒരു ക്ലോക്ക് വച്ചിരിക്കുന്നു അതില്‍ നോക്കിയാ സമയം അറിയാന്‍ പറ്റും . ആ പാവം ഒന്നും മിണ്ടിയില്ല ക്ലോക്കില്‍ ടൈം നോക്കി അയാള്‍ പോയി (ഇന്ന് ഞാന്‍ അതില്‍ പശ്ചാത്തപിക്കുന്നു ) . എനിക്ക് നന്നായി മൂത്ര മൊഴിക്കാന്‍ മുട്ടുന്നുണ്ടോ എന്നൊരു ശങ്ക എന്നെ പിടികൂടി അതെ മൂത്ര ശങ്ക തന്നെ . പക്ഷെ ഈ ബാഗും വച്ചു എങ്ങിനെ ടോയ്ളെട്ടില്‍ പോവും ഇനി ബാഗ് വല്ലവരെയും എല്പിക്കാം എന്ന് വച്ചാ വല്ലതും അതിന്റെ ഉള്ളില്‍ ഇട്ടാല്‍! ദൈവമേ മൂത്രമൊഴിക്കാന്‍ മുട്ടിയിട്ട് പിടിച്ചു നില്‍ക്കാനും പറ്റുന്നില്ല . അങ്ങിനെ രണ്ടും കല്പിച്ചു പിടിച്ചിരുന്നു ആ സമയത്ത് എന്റെ തൊട്ടിരിക്കുന്ന ഒരാള്‍ പറഞ്ഞു ഈ ബാഗോന്നു നോക്കണേ ഞാന്‍ ഒന്ന് മൂത്രമൊഴിച്ചിട്ടു വരാം , ഞാന്‍ മനസ്സില്‍ പറഞ്ഞു എക്സ് ഗല്ഫെര്സ് പോട്ടെ പുല്ല്‌ ഞാന്‍ ഓക്കേ പറയുന്നതിന്റെ മുന്നേ അയാള്‍ ടോയ് ലെറ്റില്‍ പോയിരുന്നു അയാള്‍ തിരിച്ചു വന്നപ്പോള്‍ ഞാന്‍ പറഞ്ഞു ഈ ബാഗ് ഒന്ന് നോക്കണേ ഞാനിപ്പോള്‍ വരാം . ഞാന്‍ വാഗം പോയി മൂത്ര മൊഴിച്ചു തിരിച്ചു വരുമ്പോളേക്കും അനൌന്‍സ്മെന്റ് തുടങ്ങിയിരുന്നു ഐ എക്സ് മുന്നൂറില്‍ പോവേണ്ട യാത്രക്കാര്‍ ... എന്നെയും കാത്ത് ഞാന്‍ ബാഗ്‌ ഏല്‍പിച്ച ആള്‍ നില്‍പ്പുണ്ടായിരുന്നു നല്ലവനായ മനുഷ്യന്‍ ! അയാള്‍ എന്തെങ്കിലും എന്റെ ബാഗില്‍ ഇട്ടിട്ടുണ്ടാവുമോ എന്ന ചിന്തയൊന്നും പിന്നെ എന്നെ പിടികൂടിയില്ല ഞാന്‍ വേഗം ഫ്ലൈട്ടിലോട്ട് ഓടി . പതിനെട്ടാം പടി കയറി ഫ്ലൈറ്റിനു ഉള്ളിലെത്തി . ആളുകളെ പേടിപ്പിക്കുന്ന ചുണ്ടില്‍ ചുവപ്പ് ചായം പൂശിയ ഒരു സ്ത്രീ രൂപം എല്ലാവര്ക്കും വെല്‍ക്കം പറയുന്നുണ്ടായിരുന്നു . ഞാന്‍ അകത്ത് കയറി എന്റെ സീറ്റ്‌ കണ്ടുപിടിച്ചു . ഭാഗ്യം വിന്‍ഡോ സീറ്റാണ് ആഗ്രഹിച്ചത് തന്നെ കിട്ടി . സീറ്റ്‌ ബെല്‍റ്റ്‌ ഇടാനുള്ള അറിയിപ്പ് കിട്ടുന്നതിനു മുന്നേ തന്നെ ഞാന്‍ മൂന്നു നാല് ശ്രമത്തിനൊടുവില്‍ ബെല്‍റ്റ്‌ ഇട്ടിരുന്നു . ഫ്ലൈറ്റ് പോവാനുള്ള സമയമായെന്ന് അറിയിച്ചുകൊണ്ട് ഡ്രൈവര്‍ ആക്സില്‍ ക്ലെച് വിടാതെ വെറുതെ കൊടുത്ത് സൌണ്ട് ഉണ്ടാക്കികൊണ്ടിരുന്നു ഡ്രൈവര്‍ക്ക് പോവാനുള്ള സമയമായെന്ന് മനസ്സിലാക്കിയ കിളി ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും നടന്നു ഇനി സീറ്റൊന്നും ഇല്ല എന്ന് ഉറപ്പു വരുത്തി ഡോര്‍ അടച്ചു ഈ സമയം കണ്ടക്ട്ടെര്‍ വന്നു യാത്രക്കാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഒരു ഊമയെ പോലെ അന്ഘ്യബാഷയില്‍ കാണിച്ചു കൊണ്ടിരുന്നു . ആപ്ക കുര്സിക്ക നീച്ചേ ലൈഫ് ജാകെറ്റ് ഹേ ഹം ഹാ ഒന്നും മനസ്സിലായില്ല .. ഞാന്‍ കുര്സിക്കാ നീച്ചേ നോക്കി .. ഒന്നും കാണുനില്ല ദൈവമേ ലൈഫ് പോയി ( തുടരും )

ദുബായ് : ഇങ്ങിനെയും ഒരു യാത്രാ വിവരണം









ഭാഗം ഒന്ന്   : യാത്രാ ഒരുക്കം

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഗള്‍ഫിലേക്കുള്ള വിസ ശരിയായി . വിസ കയ്യില്‍ കിട്ടുന്നത് വരെ എങ്ങിനെ എങ്കിലും ഒന്ന് ഗള്‍ഫിലോട്ട് കയറി പോയാ മതി എന്ന ചിന്താഗതിയിലായിരുന്നു എത്രെ നാളാചിട്ടാ ഇങ്ങിനെ തേരാ പാരാ നടക്കാ !! എനിക്ക് പ്രശ്നം ഒന്നും ഇല്ല പക്ഷെ നാട്ടുകാര്‍ക്കാന് നമ്മള്‍ അലഞ്ഞു തിരിയുന്നത് കണ്ണില്‍ പുടിക്കാത്തത് (ദുഷ്ടന്മാര്‍) ഇതായിരുന്നു ആ നശിച്ച കേരളത്തില്‍ നിന്നും എങ്ങിനെ എങ്കിലും ഒന്ന് കയറികിട്ടിയാല്‍ മതി എന്ന ചിന്ത വച്ച് പുലര്‍ത്താന്‍ കാരണം . വിസ കയ്യില്‍ കിട്ടിയപ്പോള്‍ പിന്നെ പോവാനുള്ള ആവേശം കുറഞ്ഞു വരുന്നുണ്ടോ എന്നൊരു ശങ്ക എന്നെ പിടികൂടി . വീട്ടില്‍ നിന്നും ടിക്കറ്റ്‌ എടുക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു ഒരു മാസത്തിനുള്ളില്‍ പോയാ മതിയല്ലോ ! . എന്റെ  ഉത്തരത്തിനു മറുപടിഎന്നോണം അടുക്കളയില്‍ നിന്നും ഒരു അശരീരി ഉമ്മയാണ് ... നീയല്ലേ ഗള്‍ഫ്‌ ഗള്‍ഫ്‌ എന്ന് പറഞ്ഞു ചാടി കളിച് നടന്നിരുന്നു ഇപ്പൊ എന്ത് പറ്റി,ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല (ഞാന്‍ അങ്ങിനെയാണ് ആവശ്യമുള്ളപ്പോള്‍ ഒരക്ഷരം മിണ്ടില്ല ,,, ഹീ ചുമ്മാ പറഞ്ഞതാ ) . പെട്ടെന്നാണ് എന്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് ആ ഫോണ്‍ വന്നത് വിസ അയച്ചു തന്ന കുടുംബക്കാരനാണ് എത്രെയും പെട്ടെന്ന് കയറണം വൈകി വന്ന പിന്നെ പ്രശനമാണ് . പിന്നെ ഒന്നും ആലോചിച്ചില്ല ടിക്കറ്റ്‌ എടുക്കാന്‍ നേരെ ട്രാവല്സിലോട്ട് പോയി ചെര്പുലശേരിയിലെ എല്ലാ ട്രവേല്സും കയറി ഇറങ്ങി എവിടെയും രണ്ടു ദിവസത്തിനുള്ളില്‍ ടിക്കറ്റ്‌ ശരിയാക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു , കാശ് കൂട്ടി കൊടുക്കാം എന്ന് പറഞ്ഞു നോ രക്ഷ , ഞാന്‍ നിരാശനായി എന്റെ നിരാശ കണ്ട്‌ മനസ്സ് അലിഞ്ഞ ട്രാവല്സുകാരന്‍ പറഞ്ഞു കോഴിക്കോട് പോയാ ചിലപ്പോ കാര്യം നടക്കും അവിടെ അവിടെ എയര്‍ലൈന്‍സിന്റെ ഓഫീസുകളുണ്ട് അവിടെ പോയി നോക്ക് ഉറപ്പൊന്നും ഇല്ല . പിന്നെ ഒന്നും നോക്കിയില്ല ഞാനും എന്റെ ഒരു കൂട്ടുകാരനും കൂടി നേരെ കോഴിക്കോട്ടേക് തിരിച്ചു , നട്ടുച്ച നേരത്ത് അവിടെ എത്തി വിശന്നു വയറു കാളുന്നു , വിശപ്പിനെ വകവെക്കാതെ നേരെ എയര്‍ ഇന്ത്യ എക്സ്പ്രസ് ഓഫീസിലോട്ട് തിരിച്ചു , അവിടെ എത്തിയ ഞങ്ങളുടെ കണ്ണ് തള്ളി പോയി കറന്റ്‌ ബില്‍ ഫൈന്‍ കൂടാതെ അടക്കാനുള്ള ലാസ്റ്റ് ദിവസമേ ഞാന്‍ ഇങ്ങിനെ ഒരു തിരക്ക് കണ്ടിട്ടുള്ളൂ . അങ്ങിനെ മനസ്സില്ല മനസ്സോടെ ഞാനും നീണ്ട നിരയുടെ കൂടെ നിന്നു . നേരം ഒരു മൂന്ന് മണിയായി ലൈനിന് ഒരു അനക്കവുമില്ല കുറച് നേരം കഴിഞ്ഞപ്പോള്‍ ഞാന്‍ തൊട്ടു മുന്നില്‍ നില്‍ക്കുന്ന ആളോട് ചോദിച്ചു കുറച് നേരം നിന്നാലും രണ്ടു ദിവസത്തിനുള്ളില്‍ പോവാനുള്ള ടിക്കറ്റ്‌ കിട്ടും അല്ലെ ? അയാളുടെ മറുപടി കേട്ട് ഞാന്‍ വിബ്രംബിച്ചു പോയി . നീ ആ റേഷന്‍ കാര്‍ഡ്‌ പിടിച്ചു നില്‍ക്കുന്ന ആളുകളെ കണ്ടോ അവരൊക്കെ അടുത്ത മാസത്തേക്കുള്ള മണ്ണെണ്ണ ബുക്കിംഗ് സോറി ടിക്കറ്റ്‌ ബുക്കിംഗ് ആണ് മോനെ അത് തന്നെ കിട്ടാനില്ല . ഞാന്‍ ചോദിച്ചു വല്ല വഴിയും ഉണ്ടോ രണ്ടു ദിവസത്തിനുള്ളില്‍ അവിടെ എത്തണം അല്ലെങ്കില്‍ ആകെ പ്രശ്നമാ അയാള്‍ പറഞ്ഞു ഇത്രേം അര്‍ജെന്റ്റ് ഉണ്ടായിട്ടാ നീ ഈ റേഷന്‍ കടയില്‍ വന്നു നിക്കനത് കുറച് അപ്പുറത്ത് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഓഫിസ് ഉണ്ട് അവിടെ പോയാ മണ്ണെണ്ണയും ഗോതമ്പും കിട്ടും വേഗം അവിടേക് പൊക്കോ പിന്നെ ഒന്നും നോക്കിയില്ല നേരെ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഓഫീസിലോട്ട് അവിടെ ചെന്നപ്പോലും ഉണ്ട് അത്യാവശ്യം തിരക്ക് അങ്ങിനെ അവിടെത്തെ ടിക്കറ്റ്‌ കൌണ്ടറില്‍ ചെന്ന് സെപ്റ്റംബര്‍ രണ്ടിന് ഒരു ടിക്കറ്റ്‌ വേണം എന്നാവഷ്യപെട്ടു വേണമെങ്കില്‍ സെപ് പത്തിന് ടിക്കറ്റ്‌ ഉണ്ട് വേണോ എന്നയാള്‍ ചോദിച്ചപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു പോയി ഞാന്‍ അയാളെ എന്റെ പ്രശ്നങ്ങള്‍ പറഞ്ഞു ബോധിപിച്ചു അപ്പോള്‍ ആ ദുഷ്ട്ടന്‍ പറഞ്ഞു എല്ലാവരും ഓരോ പ്രശ്നങ്ങളൊക്കെ ഉള്ളവരാടോ നിനക്ക് വേണമെങ്കില്‍ മാനേജറെ പോയി കാണ് അവിടെ പോയിട്ടും കാര്യമൊന്നും ഇല്ല എന്നാലും മാഡം വിചാരിച്ചാ ചിലപ്പോ നടക്കും . അങ്ങിനെ മാഡത്തിന്റെ റൂമിലോട്ട് ഞങ്ങള്‍ പോയി മാഡതിനെ കണ്ട ഞങ്ങളുടെ മൂഡ്‌ കമ്പ്ലീറ്റ് പോയി ഒരു മാതിരി കോളനി പ്രസിഡന്റ്‌ ലുക്ക്‌ (സുകുമാരി സ്റ്റൈല്‍ ) . ഞാന്‍ മാഡതിനോട് എന്റെ അവസ്ഥ വിവരിച്ചു കൊടുത്തു മാഡം വിസയും പാസ്പോര്‍ട്ടും വാങ്ങി , വിസ നോക്കിക്കൊണ്ട് എന്നോട് പറഞ്ഞു ഇത് കയ്യില്‍ കിട്ടിയിട്ട് കുറെ ദിവസമായല്ലോ ഇപ്പോലാണോ ബോധം വന്നത് , ഞാന്‍ ഒരു പുളിങ്ങാ ചിരി ചിരിച്ചു എന്റെ ചിരിയുടെ സൗന്തര്യം കണ്ടിട്ടാണെന്ന് തോനുന്നു മാഡം പറഞ്ഞു രണ്ടു ദിവസതിനോന്നും കിട്ടില്ല വേണമെങ്കില്‍ അഞ്ചു ദിവസം കഴിഞ്ഞു ഒരു ടിക്കറ്റ്‌ ഉണ്ട് അത് എന്റെ റിസ്കില്‍ തരാം അന്ജെങ്കില്‍ അഞ്ചു ഞാന്‍ ഓക്കേ പറഞ്ഞു . സെപ് അഞ്ചിനു ടിക്കറ്റ്‌ ഒക്കെയാകി ഞാന്‍ വീടിലേക്ക് മടങ്ങി . ഇനി ബാകി അഞ്ചു ദിവസമേ ഉള്ളൂ ഒന്നിനും സമയമില്ല എന്തൊക്കെ ചെയ്തു തീര്‍ക്കാനുണ്ട് കുടുംബ വീടിലും അയല്‍പക്കത്തും ഒക്കെ യാത്ര പറഞ്ഞു തീരണമെങ്കില്‍ തികയില്ല അഞ്ചു ദിവസം ,പിന്നെ ഡ്രസ്സ്‌ എടുക്കണം ഒന്നിനും സമയം തികയാത്ത അവസ്ഥ , ആത്യാവശ്യം യാത്ര പറയേണ്ടവരോടെക്കെ ഒരു നാലാം തിയ്യതി വൈകിട്ടോടെ യാത്ര പറഞ്ഞു തീര്‍ത്തു വൈകുന്നേരം ഞാന്‍ വീടിലോട്ട് മടങ്ങി നേരം ഇരുട്ടി തുടങ്ങുന്നേ ഉള്ളൂ എന്തോ അന്നത്തെ വൈകുന്നേരത്തിനു പതിവില്ലാത്ത ഒരു ശാന്തത ഉള്ളത് പോലെ എനിക്ക് തോന്നി . പിറ്റേ ദിവസം രാത്രി എട്ടു മണിക്കാണ് ഫ്ലൈറ്റ് കോഴിക്കോട് ട്ടു ഷാര്‍ജയാണ് പോവേണ്ടത് ദുബായിലോട്ടാനെങ്കിലും ടിക്കറ്റ്‌ കിട്ടിയത് ഷാര്‍ജയിലോട്ടാണ് . രാത്രി കുടുംബക്കാരുടെ ഒരു ബഹളമായിരുന്നു ഒരു പന്ത്രണ്ടു മണിയായപ്പോള്‍ ആരോ വിളിച്ചു പറഞ്ഞു ആ കുട്ടി പോയി കിടന്നു ഉറങ്ങിക്കോട്ടെ നാളെ യാത്ര ചെയ്യനുല്ലതല്ലേ .. ഞാന്‍ പോയി കിടന്നു , ഉറക്കം വരുന്നില്ല ജീവിതത്തില്‍ ആദ്യമായി കിടന്നിട്ട് ഉറക്കം വരുന്നില്ല എനിക്ക് ഒരു പിടിയും കിട്ടുന്നില്ല നാടും വീടും കുടുംബവും കൂടുകാരെയും വിട്ടു പോവുന്നതിന്റെ വിഷമമാവുമോ ഹേയ്‌ അല്ല എന്ന് പറയാന്‍ എന്റെ മനസ്സ് ശ്രമിച്ചു ,ഞാന്‍ മറിഞ്ഞും തിരിഞ്ഞും കിടന്നു നോക്കി ഉറക്കം വരുന്നില്ല നേരം വെളുക്കാറായപ്പോള്‍ ചെറിയ മയക്കം പിടിപെട്ടിരുന്നു പെട്ടെന്ന് വാതിലില്‍ ആരോ തട്ടുന്ന ശബ്ദം കേട്ടു , ഉമ്മയാണ് . അഞ്ചു മണിയായി എണീക്ക് ഇപ്പൊ പോയാലെ നല്ല പോത്തിറച്ചി കിട്ടൂ . ഗള്‍ഫിലെ കുടുംബകാര്‍ക്ക് കൊണ്ട് കൊടുക്കാനുല്ലതാണ് ആദ്യമായിട്ട് പോവുകയല്ലേ എന്തെങ്കിലും കൊണ്ട് പോയാലെ കുടുംബക്കാരെ ഒക്കെ കയ്യില്‍ എടുക്കാന്‍ പറ്റൂ ഞാന്‍ മനസ്സില്ലാമനസ്സോടെ എണീച്ചു അങ്ങാടിയിലോട്ട് നടന്നു അങ്ങാടിയിലോട്ട് ഒരു കിലോമീറ്റര്‍ ഉണ്ട് ആ സമയത്ത് ഓട്ടോ കാത്തു നിന്നിട്ട് കാര്യമില്ല ഞാന്‍ നടന്നു വെളിച്ചം വെക്കുന്നതെ ഉള്ളൂ , റോഡിനു ഇരു വശത്തും പച്ച വിരിച്ചു നില്‍ക്കുന്ന നെല്പാടങ്ങള്‍ അനുരാഗ വിലോചിതനായി നില്‍ക്കുന്ന ചന്ദ്രന്റെ വെളിച്ചത്തില്‍ കൂടുതല്‍ സുന്തരിയായത് പോലെ എനിക്ക് തോന്നി എന്നും ഇറച്ചി വാങ്ങാന്‍ പോയിരുന്നെങ്കില്‍ എന്ന് ചിന്തിച്ച നിമിഷം ! ഞാന്‍ ഇറച്ചി കടയില്‍ പോയി അഞ്ചു കിലോ പോത്തിറചിക് ഓര്‍ഡര്‍ ചെയ്തു , എന്നെ പോത്താക്കിയ സന്തോഷത്തില്‍ കടക്കാരന്‍ വേഗം കശ്നങ്ങലാകി എനിക്ക് പായ്ക്ക് ചെയ്ത് തന്നു . വീട്ടിലെത്തിയ ഞാന്‍ ഇറച്ചി അവരെ എല്പിച്ചതിനു ശേഷം പിന്നെയും കിടക്കാന്‍ പോയി , ആരോ പറയുന്നത് കേട്ടു ഈ സമയത്ത് ഇനി എന്ത് ഉറക്കം അതിനു മറുപടി പറഞ്ഞത് കുടുംബക്കാരനായ ഒരു എക്സ് ഗള്ഫറാന് ഉറങ്ങിക്കോട്ടെ ഉറങ്ങിക്കോട്ടെ ഇന്നുംകൂടിയല്ലേ പറ്റൂ ഈ സമയത്ത് ഒക്കെ
ഉറങ്ങാന്‍ അവിടെ പോയാല്‍ ഇതൊന്നും പറ്റില്ലല്ലോ ഇത് കേട്ടു എന്റെ ഉള്ള ഉറക്കം പോയി . വൈകിയിട്ട് എട്ടു മണിക്കാണ് ഫ്ലൈറ്റ് ഉച്ചക്ക് മൂന്നു മണിക്കെങ്കിലും വീട്ടില്‍ നിന്നും പുറപ്പെടണം എന്നാലേ എയര്‍ പോര്‍ട്ടില്‍ അഞ്ചു മണിക്കെങ്കിലും എത്തൂ , ഉച്ചക്ക് മൂന്ന് മണി വരെ നടന്നതൊക്കെ പിന്നെ യാന്ത്രികമായിരുന്നു ,മനസ്സില്‍ കുറ്റബോധം വന്നാല്‍ പിന്നെ ചെയ്യുന്നതൊക്കെ യാന്തൃകമായിരിക്കുമല്ലോ ! അങ്ങിനെ ആ സമയം അടുത്തു. മൂന്ന് മണിയായപ്പോള്‍ ഞാന്‍ പോവാന്‍ വേണ്ടി റൂമില്‍ നിന്നും പുറത്തിറങ്ങി ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു ഉമ്മയുടെ കരിച്ചില്‍ കണ്ടു കുടുംബത്തിലെ സ്ത്രീകളും ഒരു കമ്പനിക്ക്‌ കരയാന്‍ കൂടി കൊടുത്തു , എത്രെ ശ്രമിച്ചിട്ടും എനിക്ക് കരച്ചില്‍ വരുന്നില്ല.അങ്ങിനെ എല്ലാവരോടും സലാം പറഞ്ഞു . മനസ്സു നിറയെ സ്വപ്നങ്ങളും എടുത്താല്‍ പൊന്താത്ത ബാഗും എടുത്തു ഞാന്‍ പുറത്ത് എന്നെ കാത്തു കിടന്നിരുന്ന അബുവിന്റെ വെളുത്ത അമ്ബാസിടര്‍ കാറില്‍ കയറി ശോക മൂക മായാ അന്തരീക്ഷത്തില്‍ നിന്നും പെട്ടെന്ന് ഒരു ചേഞ്ച്‌ ഒരു സെന്റി ഫിലിം കണ്ടു ഇറങ്ങി നേരെ രാജമാണിക്യം ഫിലിം കാണാന്‍ പോയത് പോലെയായിരുന്നു എയര്‍പോര്ട്ടിലേക്കുള്ള അബുവിന്റെ കാറിലെ യാത്ര ഫുള്‍ കോമഡി , ഇവിടെ കോമഡി അവിടെ കരച്ചില്‍ ആ ഹ ഹാ . അത് പിന്നെ അങ്ങിനെയേ വരൂ എന്നെ കൊണ്ടാക്കാന്‍ വരുന്നവരൊക്കെ ഇത് എത്രെ കണ്ടതാ . അങ്ങിനെ ഞാന്‍ കൃത്യ സമയത്ത് തന്നെ എയര്‍പോര്‍ട്ടില്‍ എത്തി ചേര്ന്നു . സെക്യൂരിറ്റി ഗേറ്റില്‍ പാസ്പോര്‍ട്ടും ടിക്കെറ്റും കാണിച്ചു കൊടുത്തത് സെക്യൂരിറ്റി പാസ്സ്പോര്‍ട്ടിലേക്ക് ഒന്ന് നോക്കി എന്റെ മുഖത്തേക്കും നോക്കി ഹാവൂ ഭാഗ്യം പാസ്പ്പോര്‍ട്ടില്‍ എന്റെ ഫോട്ടോ തന്നെ എന്നെ അകത്തേക് കടത്തി വിട്ടു . ( തുടരും )

Thursday 23 September 2010

പിച്ചിലെ അബദ്ധങ്ങള്‍














ക്രിക്കറ്റ്‌   കളി  തലയ്ക്കു പിടിച്ചിരുന്ന കാലം ഒഴിവു സമയം കിട്ടിയാല്‍  പാടത്തും പറമ്പിലും കുറ്റിയും ബാറ്റുമായി അലഞ്ഞു തിരിയുകയായിരുന്നു എന്റെയും കൂടുകാരുടെയും പ്രധാന വിനോദം മുതിര്‍ന്നവര്‍ ഈ വിനോദത്തെ  'തേരോടി' നടക്കല്‍ എന്ന്  സ്നേഹപൂര്‍വ്വം വിളിച്ചു . സത്വ ബോധം തലയ്ക്കു പിടിക്കാത്തതിനാല്‍ ആരോപണങ്ങള്‍  പാടെ തള്ളി കളഞ്ഞ്   ഞങ്ങള്‍ കളിച്ചു നടന്നു . ലോര്‍ഡ്സ്  ക്രിക്കറ്റ്‌  ഗ്രൌണ്ട് പോലും നാണിച്ചു തല താഴ്ത്തി പോവുമായിരുന്നു  ഞങ്ങളുടെ പ്രധാന കളിസ്ഥലമായ (ഹോം ഗ്രൌണ്ട് ) സുഹൈലിന്റെ വീട്ടിലെ പറംബ്  .   രണ്ട്  ഏക്കറോളം വരുന്ന തെങ്ങിന്‍ തോപ്പിന്റെ നടുവിലെ വിശാലമായ പിച്  , വിദേശ പിച്ചുകളില്‍ കിട്ടുന്നതിനേക്കാള്‍  ട്ടെര്നും , ബൌന്സും  കിട്ടുന്ന പിച്ചായിരുന്നു അത്   ഓഫ്‌ സൈഡ്  ബൌണ്ടറി ലൈന്‍ ആയി പച്ച വിരിച്ചു കിടക്കുന്ന ശീമകൊന്ന , ( സിക്സ്  അടിച്ചാല്‍ ഔട്ടാണ്  പൊക്കി അടിക്കാന്‍ പാടില്ല ) ലെഗ് സൈഡ്  അതിര്‍ത്തിയായി വര്‍ഷങ്ങള്‍ പഴക്കമുള്ള  തലയെടുപ്പോടെ നില്‍ക്കുന്ന നെല്ലിക്കമരം (ലെഗ് സൈഡ്  ഫീല്ടിംഗ്  കിട്ടാന്‍ അടിയായിരുന്നു ) ബാക്ക് സൈഡില്‍   അതിര്‍ത്തിയായി  മനോഹരമായ ഒരു കല്ലുവെട്ടു കുഴിയും അതിന്റെ അപ്പുറം തണല്‍ വിരിച്ചു നില്‍ക്കുന്ന മാവിന്‍ തോപ്പും  വിക്കെറ്റ് കീപ്പര്‍ പന്ത് പെറുക്കാന്‍ പോയാല്‍ ഏറെ സമയം എടുത്തായിരുന്നു  തിരിച്ചു വന്നിരുന്നത്  . പന്ത് പെറുക്കാന്‍ പോയ വിക്കറ്റ് കീപ്പറെ വഴി തെറ്റിക്കാന്‍ നിലത്ത്  വീണു കിടക്കുന്ന നീലന്‍ മാങ്ങയും, സ്ട്രൈറ്റില്‍ കുളമെന്നു തോനിക്കുന്ന ഞങ്ങള്‍ക്ക്  ഏറെ മധുര വെള്ളം തന്നു ദാഹമാകറ്റിയ കിണറും യേത്   കോമ്മണ്‍ വെല്‍ത്ത്  കമ്മിറ്റിയെ പോലും നാണിപിക്കുമായിരുന്നു . യേത്  ന്യൂസ്ലാണ്ടും ഈ ഗ്രൌണ്ട് കണ്ടാല്‍ മോഹിച്ചു പോവും അത്രക്ക്  മനോഹരമായിരുന്നു  അവിടം . രാവിലെ വീട് വിട്ടിറങ്ങിയാല്‍ പിന്നെ വൈകുന്നേരം വരെ സുഹൈലിന്റെ വീട്ടിലായിരുന്നു. ഉച്ച ഭക്ഷണവും നാലുമനിചായയും ഒക്കെ അവിടുന്ന് തന്നെ. എല്ലാവര്ക്കും അവിടുന്നായിരിന്നില്ല  ഭക്ഷണം  എന്നെപോലെ ചുരുക്കം ചില  ഓള്‍ രൌണ്ടെര്സിനു (കുടുംബക്കരായിരുന്നു ) മാത്രം, സ്നേഹ നിധിയായ സുഹൈലിന്റെ ഉമ്മ സ്വന്തം മകനെ പോലെ  ഞങ്ങളെയും കണ്ടു  നല്ല ഭക്ഷണങ്ങള്‍ ഉണ്ടാക്കി തന്നു പ്രോത്സാഹിപിച്ചു . വൈകുന്നേരം അഞ്ചു മണി കഴിഞാല്‍ ബൌലെര്സിനെ കണക്കറ്റു തുണച്ചിരുന്ന പിച്ചായിരുന്നു അത്  കാരണം  ഗ്രൌണ്ടിന്റെ  സമീപത്തായിരുന്നു  പുത്തനാലിക്കല്‍ ഭഗവതി ക്ഷേത്രം അവിടെ ഒരു അഞ്ചു മണിയോടെ വെടി പൊട്ടിക്കല്‍ തുടങ്ങും  ഓരോ വെടിക്കും ഓരോ വിക്കറ്റ്  ഉറപ്പായിരുന്നു  അതാണ്‌  ബൌലെര്സിനെ തുണക്കാന്‍ കാരണം . ഒരു ദിവസം കളിച്ചു കൊണ്ടിരിക്കുമ്പോള്‍ പറമ്പിന്റെ അപ്പുറത്തെ വീട്ടിലെ ചേച്ചി  വന്നു ആര്കെങ്കിലും തെങ്ങ് കയറാന്‍ അറിയുമോ എന്ന് ചോദിച്ചു  ഞങ്ങളെല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു  വേണുവിനറിയാം  (കൂട്ടത്തിലെ മരം കയറി ) . ഗ്രൂണ്ടിലുല്ള്ള തെങ്ങിന്റെ മുകളില്‍ പതിവായി പോവുന്ന പന്ത് സ്ഥിരമായി എടുക്കുന്നത് വേണുവാണ്  അതിനു പ്രതിഫലമായി വേണുവിനു ഒപെനിംഗ്  ബാറ്റിംഗ് കൊടുക്കണം , ബാറ്റിംഗ് കഴിഞ്ഞാല്‍ വേണു വീട്ടില്‍ പോവും എന്നുണ്ടെങ്കിലും തെങ്ങിന്റെ മുകളില്‍ പോവുന്ന പന്ത് എടുക്കാന്‍ വേറെ ആളെ കിട്ടാത്തതിനാല്‍ വേണുവിനെ ഞങ്ങള്‍ സഹിച്ചു പോന്നു , വേണു ചേച്ചിയുടെ വീട്ടില്‍ പോയി ഞങ്ങള്‍ കളി തുടര്‍ന്നു കുറച് കഴിഞ്ഞപ്പോള്‍  ഓടി വരണേ എന്ന് അലമുറയിട്ടു കൊണ്ട്  ചേച്ചി വരുന്നു ,ഞങ്ങള്‍ ചേച്ചിയുടെ വീടിലോട്ട്  ഓടി തെങ്ങിന്റെ മുകളില്‍ വേണു വിറചിരിക്കുകയാണ് .  വേണു പതിവായി കയറുന്ന തെങ്ങിനെക്കാലും രണ്ടിരട്ടി ഉയരം ഉണ്ട്   ഗ്രൌണ്ട്  മാറിക്കളിച്ചതിന്റെ  പരിഭ്രാമാമാനെന്നു ഞങ്ങള്‍ക്ക് മനസ്സിലായി , കഷ്ടിച്ച്  ഒരു തേങ്ങ ഇട്ടുവെന്നു ചേച്ചി ഞങ്ങളോട് പറഞ്ഞു  വെയ്യെങ്കില്‍ ഇനി ഇറങ്ങിക്കോലാന്‍ പറഞ്ഞതായിരുന്നു ആ കുട്ടി കേട്ടില്ല . വേണു തെങ്ങിന്റെ മുകളില്‍ കിടന്നു വിറക്കുകയാണ് ചേച്ചി കരച്ചില്‍ തുടങ്ങിയിരിക്കുന്നു ഞങ്ങളും അല്പനേരതെക്ക്  ( ഈവിള്‍ ഡെഡ്  പ്രേതഫിലം കണ്ടിട്ട് ചിരിച് ഇരുന്നിരുന്ന  ഞങ്ങള്‍ പോലും) പേടിച്ചു പോയി  ,,  വേണൂ നീ പതുക്കെ ഇറങ്ങാന്‍ പറ്റുമോന്നു നോക്ക്  ഞങ്ങള്‍ താഴെ നിന്നും വിളിച്ചു പറഞ്ഞു ഞങ്ങള്‍ അടിയിലുണ്ട് നീ ധൈര്യമായി   ഇറങ്ങിക്കോ എന്ന് വിളിച്ചു കൂവി അത് കേട്ട വേണു പതുക്കെ ഇറങ്ങാന്‍ തുടങ്ങി ഞങ്ങള്‍ക്ക്  നെഞ്ചിടിപ്പ് കൂടി തെങ്ങിന്റെ ഒരു പകുതി എത്തിയപ്പോള്‍ വേണുവിന്റെ ബാലന്‍സ് പോയി പിന്നെ സുര്ര്ര്ര്ര്ര്‍   എന്ന ഒരു വരവായിരുന്നു അടിയിലോട്ട്  ഠീം അതാ കിടക്കുന്നു വേണു തെങ്ങിന്റെ ചുവട്ടില്‍. ഞങ്ങളെ എല്ലാവരെയും അത്ഭുത പെടുത്തികൊണ്ട് വേണു ഒന്നും പാറ്റാത്ത ഭാവത്തില്‍ എണീച്ചു നിന്നു  എന്നിട്ട് പറഞ്ഞു കരാട്ടെ പഠിച്ചത്  കൊണ്ട് ഒന്നും പറ്റിയില്ല , ഞങ്ങള്‍ വേണുവിനെ നോകി ഷര്‍ട്ട് കീറിയിരിക്കുന്നു  മേലാകെ രക്തം ഒലിക്കുന്നു , ചേച്ചി പറഞ്ഞു ഈ കുട്ടിയെ നിങള്‍ ഹോസ്പിറ്റലില്‍ എത്തിക്കാന്‍ നോക്ക്  . ഞങ്ങള്‍ വേണുവിനെയും കൂട്ടി ഹോസ്പിറ്റലില്‍ പോയി, ഡോക്ടര്‍ പറഞ്ഞു കാര്യമായിട്ടൊന്നും പറ്റിയിട്ടില്ല വലത്തേ കയ്യിനു ഒടിവുണ്ട് , പിന്നെ കാലിനു  നാല്  സ്റിച്ചു ഇടണം പിന്നെ ഒക്കെ ചെറിയ മുറിവുകളാണ് .  അങ്ങിനെ ആദ്യമായി  തെങ്ങ് ചതിച്ചു  അതും ഓപെനിംഗ് ബാറ്സ്മാന്‍ വേണുവിനെ . പിന്നീടൊരിക്കലും 
വേണുവിനു  ആദ്യം ബാറ്റിംഗ് ചെയ്യാന്‍ പറ്റിയിട്ടില്ല കാരണം വേണു പിന്നീട് തെങ്ങില്‍ കയറിയിട്ടില്ല എന്നത്  തന്നെ .