Thursday 30 September 2010

ദുബായ് : ഇങ്ങിനെയും ഒരു യാത്രാ വിവരണം (മൂന്നാം ഭാഗം )







അറ്റ് എയര്‍പോര്‍ട്ട്‌  തുടര്‍ച്ച :


സീറ്റ് ബെല്‍റ്റ്‌ ഇട്ടിരുന്നതിനാല്‍ കുര്സിക്കാ നീച്ചേ നോക്കാന്‍ നന്നേ പാട് പെട്ടു . തല്ക്കാലം തൊട്ടുമുന്നിലെ കുര്സീക്കാ നീച്ചേ നോക്കി സംതൃപ്തി അടഞ്ഞു . ആ എന്നെ പറഞ്ഞാ മതി ആ ഇറച്ചിയും പത്തിരിയും താങ്ങി കൊണ്ടുവരുന്നത് ഒരു ലൈഫ് ജാകെറ്റ് കൊണ്ട് വന്നാ മതിയായിരുന്നു !. ശ്വാസം മുട്ടി ചാവാന്‍ പോവുമ്പോള്‍ എങ്ങിനെ രക്ഷപെടാം എന്നതിനെ കുറിച്ച് ആ പെണ്ണും പിള്ള എന്തോ ഉപകരണം വച്ച് എന്തെക്കെയോ കാണിക്കുന്നുൺടായിരുന്നു . സ്ഥിരം ഒരേ ആക്ഷന്‍ ഒരേ ഡയലോഗ് ഇവറ്റകല്ക ബോറടിക്കുന്നില്ലേ ! ഒരു രസത്തിനെങ്കിലും ഒരു ചേഞ്ച്‌ വരുത്ത്തിക്കൂടെ . അങ്ങിനെ ഒരു ആന കുത്താന്‍ വരുമ്പോള്‍ എന്ത് ചെയ്യണം എന്ന് എല്ലാവരും മനസ്സിലാക്കി എന്ന് ഡ്രൈവര്‍ക്ക് ബോധ്യമായപ്പോള്‍ അയാള്‍ ക്ലെച് മെല്ലെ അയച്ചു കൊടുത്തു ഇനിയെന്താ സംഭവിക്കാന്‍ പോണത് എന്ന് ഒന്നും പറയാന്‍ പറ്റില്ല ആരും ഒന്നും കാണേണ്ട വിമാനത്തിന്റെ ഉള്ളിലെ ലൈറ്റ് കമ്പ്ലീറ്റ് അണച്ചു. ദാ പോണൂ ഒരു നൂറു നൂറ്റി പത്തു പൈലറ്റ്‌ മുത്തശ്ഹീ എന്നൊരു വിളിയാ പിന്നെ ഒറ്റ പൊക്കല്‍ .അങ്ങിനെകേരളത്തിന്റെ മണ്ണ് വിട്ടു . വിമാനം പൊങ്ങുമ്പോള്‍ ഭയങ്കരആനയാണ് ചേനയാണ് എന്നൊക്കെ പറഞ്ഞു പേടിപിച്ച എക്സ് ഗല്ഫെര്സിനെ ഞാന്‍ മനസ്സില്‍ പള്ളു വിളിച്ചു .പൂരത്തിന് നാട്ടില്‍ വരുന്ന യന്ത്ര ഊഞ്ഞാലിന്റെ ഒരു എഫക്ടും കൂടി ഇല്ല, ആ ഞാന്‍ ആദ്യമായിട്ട് കയറുന്നത് കൊണ്ടാവും . എയ്റ്റി ഡിഗ്രിയില്‍ നിന്നും വൈ അക്ഷത്തില്‍ എത്തി എന്ന് പൈലറ്റിനു ബോധ്യമായപ്പോള്‍ ടിം ബെല്ലടിച്ചു , ലൈറ്റ് തെളിഞ്ഞു . തൊട്ടപ്പുറത്ത് ഇരിക്കുന്നത് ഒരു നാല്പത് നാല്പത്തി അഞ്ചു വയസ്സുള്ള സുന്ദരനായ ഒരു യുവാവാണ് ബെല്‍ അടിച്ചത് കേട്ടപാടെ അയാള്‍ സീറ്റ് ബെല്‍റ്റ്‌ ഊരി . സീറ്റ് ബെല്‍റ്റ്‌ ഊരാനാവും ബെല്‍ അടിച്ചത് എന്ന് വിചാരിച്ചു ഞാനും ബെല്‍റ്റ്‌ ഊരി , എന്നോടാ കളി ഞാനാരാ മോന്‍ . അങ്ങിനെ വിമാനം ഷാര്‍ജ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ സുന്ദരിയായ ഒരു യുവതിയും അത്ര സുന്ദരിയല്ലാത്ത ഒരു യുവതിയും കൂടി മിഠായി വിതരണം നടത്തുന്നുണ്ടായിരുന്നു ഞാനും വാങ്ങി ഒരെണ്ണം എന്റെ അപ്പുറത്ത് ഇരിക്കുന്ന സഹോദരന്‍ വാങ്ങിയല്ല , ഞാനിത് എത്രെ കണ്ടതാ എന്ന ഭാവമായിരുന്നു അയാളുടെ മുഖത്ത്. ഇന്ത്യന്‍ വ്യോമയാന അതിര്‍ത്തി വിട്ടു എന്ന് ഉറപ്പു വരുത്തിയപ്പോള്‍ സപ്ലെയെര്സ് ബിരിയാണി കൊണ്ട് വന്നു നല്ല ദമ്മിട്ട ചിക്കന്‍ ബിരിയാണി , ഞാന്‍ ഒരു നിമിഷം ഫ്ലൈട്ടിലാനെന്നു മറന്നു പോയി , ബിരിയാണി എന്നും എന്റെ ഒരു വീക്നെസ്സാണ് എത്ര അടുത്ത് ഇടപെഴുകിയാലും പിന്നെയും പിന്നെയും കാണുമ്പോളും പുതുമയുള്ള ഭൂമിയിലെ ഏക സാധനമാണ് ബിരിയാണി എന്നെനിക് തോന്നിയിട്ടുണ്ട് . എനിക്ക് രണ്ടാം വട്ടം ചോദിക്കണം എന്നുണ്ടായിരുന്നു ഞാന്‍ തൊട്ടപ്പുറത്തുള്ള സഹോദരന്റെ പാത്രതിലോട്ട് നോക്കി ബിരിയാണി അനങ്ങിയിട്ടില്ല ദുഷ്ട്ടന്‍ വേണ്ടെങ്കില്‍ എന്തിനാ ഇങ്ങിനെ സ്പൂനിട്ടു ഇളക്കുന്നത് . ഞാന്‍ അയാളോട് ചോദിച്ചു രണ്ടാം പ്രാവശ്യം ബിരിയാണി കിട്ടുമോ , അയാളെന്നെ തുറിച്ചു നോക്കി എന്നിട്ട് പറഞ്ഞു എനിക്ക് തീരെ വിശപ്പില്ല ഇത് എടുത്തോളൂ , ഞാന്‍ പറഞ്ഞു ഹേയ് വേണ്ടാ !! രണ്ടാം പ്രാവശ്യം കിട്ടുമെങ്കില്‍ വെറുതെ കളയണ്ടാ എന്ന് വിചാരിച്ചിട്ട് ചോദിച്ചതാ ടിക്കെട്ടിനു അത്രക് വിലകൊടുത്ത്‌ എടുത്ത്തതാനെ , പിന്നെ! അയാളെ എച്ചില്‍ തിന്നാന്‍ എന്റെ പട്ടിയെ കിട്ടും, ഞാന്‍ ടിശു പേപ്പര്‍ എടുത്തു മുഖം തുടച്ചു . അവിടെ എത്തിയാല്‍ ഇനി എന്തൊക്കെ പുകിലാവും എന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നു . അപ്പുറത്തെ സഹോദരന് ‍ഫ്ലൈറ്റില്‍ ആരോ മറന്നു വച്ച വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള മലയാള മനോരമ പത്രം ഒരു കൊച്ചു കുട്ടി ബാലരമ കയ്യില്‍ കിട്ടിയാലെന്നപോലെ ചിത്രങ്ങള്‍ നോക്കി പേജുകള്‍ മറിച്ചിരുന്നു . കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ചായ കാപ്പി, ജൂസ് വിളികള്‍ കേള്‍ക്കാന്‍ തുടങ്ങി സുന്ദരികലായ സപ്ലെയെര്സാനു , പാവങ്ങള്‍ ഇവറ്റകളെ ഒരു യോഗം , പക്ഷെ അഹങ്കാരത്തിന് ഒരു കുറവും ഇല്ല . ആകാശത്ത് ചായയും കാപ്പിയും കൊടുക്കുന്നവര്കൊക്കെ ഇത്രെക്ക് അഹങ്കാരം ഉണ്ടെങ്കില്‍ വല്ല ലേഡീസ് ടൈലരിംഗ് , കുടുംബശ്രീ യുണിറ്റ് ഇവരൊക്കെ തങ്ങളുടെ പ്രവര്‍ത്തന മേഘല ആകാശത്തേക് മാറ്റിയാലോ !! വോ ആലോചിക്കാന്‍ വയ്യ . ഞാനൊരു അടിക്കാത്ത ചായക്ക് ഓര്‍ഡര്‍ കൊടുത്തു . ചായ ഒക്കെ കുടിച്ചു ഒന്നുഷാറായപ്പോള്‍ വീണ്ടും ബെല്ലടിച്ചു സീറ്റ് ബെല്ട്ടിടാന്‍ പറഞ്ഞു . കൂടെ ഒരറിയിപ്പും , നമ്മള്‍ക് എത്തേണ്ട സ്ഥലം അരമനിക്കൂരിനുള്ളില്‍ എത്തുമെന്നും വേണമെങ്കില്‍ ഒരു മണിക്കൂര്‍ കൊണ്ട് എത്തിക്കാമെന്നും , ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ കുട്ടികള്‍ ചെറുതായി കരയുന്നത് കേട്ട് ഞാന്‍ കുട്ടി അല്ലാത്തത് കൊണ്ട് കരഞ്ഞില്ല ചെവി അടഞ്ഞിരിക്കുന്നു ചെവിയില്‍ എന്തോ തുളച്ചു കയറ്റുന്ന വേദന എന്റെ അപ്പുറത്തുള്ള ദുഷ്ടന് ഒരു ഭാവമാറ്റവുമില്ല സഹിച്ചിരിക്കുകയാവും , ആരെ കാണിക്കാന്‍ വേണ്ടി , അതോ അയാള്‍ക് ചെവിക്ക് ഒന്നും സംഭവിച്ചില്ലേ!! ,, ആ . ഞാന്‍ വിന്‍ഡോ ഷട്ടര്‍ തുറന്നു താഴേക് നോക്കി ദൈവമേ ആകെ ഒരു വെളിച്ചം , ഒരു നരകത്തില്‍ നോക്കിയ ഫീലിംഗ് , ഡ്രൈവര്‍ തഴോട്ട് വിമാനം ഇറക്കികൊണ്ടിരുന്നു വിവിധ വര്‍ണങ്ങളില്‍ ഉള്ള ബില്ടിങ്ങുകള്‍ പ്രകാശത്തില്‍ കുളിച്ചു നില്‍ക്കുന്നത് ഇപ്പോള്‍ വ്യക്തമായി കാണാം വിമാനം താഴും തോറും അടിയിലൂടെ ഒരു കാറ്റ് പോവുന്നത് പോലെ എനിക്ക് തോന്നി അല്പസമയത്തിനകം ഒരു ഘോര ശബ്ദ്ദത്തോടെ വിമാനം ലാന്ഡ് ചെയ്തു , ഞാന്‍ അടക്കി പിടിച്ചിരുന്ന ശ്വാസം വിട്ടു . മൊബൈല്‍ ഫോണുകള്‍ ചിലക്കാന്‍ തുടങ്ങി , യാത്രക്കാര്‍ക്ക് മുഴുവന്‍ നന്ദി പറഞ്ഞു കൊണ്ട് എല്ലാവരെയും വിമാനത്തില്‍ നിന്നും ബന്ധപെട്ടവര്‍ പുറത്താക്കി , പുറത്ത് ഞങ്ങളെ കാത്തു നിന്നിരുന്ന ബസ്സില്‍ കയറി . ബസ്സ്‌ ലക്ഷ്യ സ്ഥാനത് എല്ലാവരെയും കൊണ്ടിറക്കി . എല്ലാവരും പോവുന്നതിന്റെ പിന്നാലെ ഞാനും പോയി , ആദ്യം ലഗേജ് കൈപറ്റി അതിനു ശേഷം എമിഗ്രേഷന്‍ കൌണ്ടറില്‍ പോയി ആ ദുഷ്ട്ടന്മാര്‍ അറബികള്‍ എന്നെ ഒന്ന് നോക്കി എന്നിട്ട് യാതൊരു ദയയും ഇല്ലാതെ ചെയ്യാത്ത കുറ്റത്തിന് ആജീവനാന്ത പ്രവാസത്തിനു ശിക്ഷ വിധിച്ചു എന്നതിന് തെളിവായി സീല്‍ വച്ചു . ഞാന്‍ എയര്‍ പോര്‍ട്ടിനു പുറത്ത് കിടന്നു. ഒരു ചൂട് കാറ്റ് എന്നെ വരവേറ്റു . എന്നെ കാത്തു നിന്നിരുന്ന അല്ല അങ്ങിനെ അല്ല ഞാന്‍ കൊണ്ട് വരുന്ന ഇറച്ചിയും പത്തിരിയും കാത്തു നില്‍ക്കുന്ന എന്റെ കുടുംബക്കാര്‍ എന്റെ ബാഗിലേക് നോക്കി എല്ലാവര്ക്കും സന്തോഷമായെന്നു തോനുന്നു .എന്നോട് എന്തൊക്കെയോ അവര്‍ ചോദിക്കുന്നുടായിരുന്നു എനിക്ക് ചെവി അടച്ചതിനാല്‍ സംസാരിക്കാന്‍ നല്ല ബുദ്ധിമുട്ടനുഭവപെട്ടു . അത് കൊണ്ട് അവരും കൂടുതലൊന്നും ചോദിച്ചില്ല ,ഞങ്ങള്‍ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്തിരിക്കുന്നിടത്ത് പോയി കിടിലന്‍ വാഹനങ്ങള്‍ കണ്ട്‌ എന്റെ കണ്ണ് തള്ളി പോയി. അവര്‍ പാര്കിങ്ങിലുള്ള വെളുത്ത ലാന്‍ഡ്‌ ക്രൂയിസറിന്റെ അടുത്തേക്കാണ്‌ നീങ്ങുന്നത് ഹാവൂ സന്തോഷമായി ,ലാന്‍ഡ്‌ ക്രൂയിസരില്‍ കയരനമെന്നത് ഒരാഗ്രഹമായിരുന്നു ഞാന്‍ ലാന്‍ഡ്‌ ക്രൂയിസറിന്റെ ഡോറില്‍ പോയി പിടിച്ചു , അപ്പോള്‍ ബാക്കില്‍ നിന്നും ഒരു വിളി , അതില്‍ അല്ല ഇതില്‍ , ഇതിലോട്ട് നോക്കിയ എന്റെ കണ്ണ് തള്ളിപ്പോയി ദൈവമേ ലോറി , ഈ ലോറിയിലാണോ ഇവന്മാരെന്നെ കൊണ്ട് പോവാന്‍ വന്നത് . നാട്ടില്‍ ഇതിനെ കൊട്ടലോറി , മിനി ലോറി എന്നൊക്കെയാണ് വിളിക്കുന്നത് ഇവിടെ ഇത് പിക്ക് അപ്പ് ആണത്രെ , പിക്കപ്പെങ്കില്‍ പിക്കപ്പ് ഞാന്‍ അതില്‍ കയറി ഉള്ളില്‍ കയറിയപ്പോള്‍ എനിക്ക് ചെറിയ ഒരാശ്വാസം തോന്നി , ഞാന്‍ മനസ്സില്‍ പറഞ്ഞു ഈ പിക്ക് അപ്പ് പിക്കപ്പ് എന്ന് പറയുന്നത് അത്ര മോശം വണ്ടി ഒന്നും അല്ല എന്ന് . ഞങ്ങള്‍ റൂം ലക്ഷ്യമാകി യാത്രയായി . മനസ്സിലപ്പോള്‍ നാടിനെ കുറിച്ചുള്ള ഓര്‍മകളായിരുന്നു മുഴുവന്‍,എല്ലാം ഒര്മകളാവാന്‍ ഇത്ര കുറച്ചു സമയം മതി എന്നെനിക്ക് അപ്പോള്‍ ബോധ്യമായി .

അവസാനിച്ചു .



9 comments:

  1. അങ്ങനെ ഒരു പ്രവാസി ജനിച്ചു...ഇനി ഇങ്ങനെ നെടുവീര്‍പ്പിട്ടിരിക്കാം ..........സസ്നേഹം

    ReplyDelete
  2. Wish u a happy & Prosperous pravassi life.

    Jo

    ReplyDelete
  3. അങ്ങിനെയാണപ്പോ കാര്യങ്ങള്‍...
    ഇനി ഇവിടെയൊക്കെ തന്നെ കാണുമല്ലോ ല്ലേ...?

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. തീര്‍ച്ചയായും , കാണുമല്ലോ !!

    ReplyDelete
  6. yaathravivaranathekkalum, kurippukalekkalum shakirinte FICTION thanneyan aaradhakarkkishtam....... thaankalude adutha katha pratheekshichirikkunnavare thudarchayayi niraashappedutharuthu.........

    ReplyDelete
  7. haha.. mone shakee...
    nammal ithranaal ore paayayil undum, ore pathrathil kidannurangiyum, ninte kayil ithrayum marunnu undennu njan thiricharinjilleda.
    Ithaanu parayunnathu muttathu mulliyaal manamilla ennu.
    Kurachu naal nammal pirinjirunnappola neeyoru mahaananennu eniq manassilaayathu.
    (Ini nee thaazhe irangu...ninne onnu sugippikkan paranjatha)

    ReplyDelete
  8. Kollam Shakkeere.. Ezhuth nannavunnund tto.

    ReplyDelete