Friday, 3 September 2010

പെരുന്നാള്‍ ഓര്‍മ്മകള്‍


എല്ലാ ആഘോഷങ്ങളും ഓരോമനുഷ്യനും പ്രതേകിച് പ്രവാസികള്‍ക്ക് പിന്നിട്ട കാലത്തെ ഓര്‍മപെടുത്തല്‍ കൂടിയാണ് .വീണ്ടും ഒരു ചെറിയ പെരുന്നാള്‍ കൂടി വന്നെത്തുകയാണ് നാട്ടിലുള്ളവര്‍ പുതു വസ്ത്രങൾ വാങ്ങി കൂട്ടുന്നതിലുള്ള  തിരക്കിലാവും ഇപ്പോള്‍ ,ഇവിടെ പ്രവാസികള്‍ പെരുന്നാള്‍ വ്യാഴാഴ്ച വരുമോ അതോ വെള്ളിയാഴ്ച പെരുന്നലാവുമോ എന്ന കണക്കുകൂട്ടലില്‍ ആണ് . വ്യാഴാഴ്ച പെരുന്നാള്‍ വന്നാലും വെള്ളിയാഴ്ച പെരുന്നാള്‍ വന്നാലും രണ്ടു ദിവസമേ അവധി കിട്ടൂ എന്നതിനാല്‍ ഒരു ദിവസം നഷ്ടമായതിലെ വേദനയിലാണ് ഇപ്പോള്‍ ഓരോ പ്രവാസിയും എല്ലാ വെള്ളിയാഴ്ചയും പൊതു അവധിയാണ് . എന്നും പെരുന്നാള്‍ അല്ലല്ലോ !! അത് വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം വരുന്നതാണ് ഓരോ വര്‍ഷവും രണ്ടു പെരുന്നാളും കൂട്ടി നാലു ദിവസം അവധി കിട്ടിയാല്‍ ആയി അത് ഇങ്ങിനെ വെള്ളിയുടെ രൂപത്തിലും പോയാല്‍ ആര്കായാലും വിഷമം ഉണ്ടാവും . നാട്ടിലുള്ളവര്‍ എത്ര ഭാഗ്യവാന്മാര്‍ എന്ന് തോന്നിപോവും , ഓണത്തിനു അഞ്ചു ദിവസം പെരുന്നാളിന് അഞ്ചു ദിവസം ക്രിസ്ത്മസ്സിനു അഞ്ചു ദിവസം പിന്നെ വേറെ കുറെ അവധിയും അതിനു പുറമേ ഹര്‍ത്താല്‍ ബന്ത് ഹാ ഹ അങ്ങിനെ പോണു കണക്ക് . അവധിയുടെ കാര്യത്തില്‍ മാത്രമല്ല നാട്ടിലുള്ളവര്‍ ഭാഗ്യവാന്മാര്‍ (വതികള്‍)പെരുന്നാളിന്റെ അന്ന് പള്ളിയില്‍ പോയി വന്നതിനു ശേഷം വീട്ടുകാരോന്നിച്ചിരുന്നു ഭക്ഷണം കഴിക്കുകയും കുടുംബ വീടുകള്‍ സന്തര്ഷിക്കുകയും എല്ലാവരും ഒത്തുകൂടുകയും ശരിക്കും ഒരു ആഘോഷം തന്നെയാണ് .പല കുടുംബ വീടുകളും സന്തര്ഷിക്കാനുള്ള ഒരു അവസരം കൂടിയാണ് പെരുന്നാള്‍ ദിനം പല കുടുംബവീടുകളിലും പോവുമ്പോള്‍ അവിടെയുള്ള സ്ത്രീകളുടെ ചോദ്യമായിരിക്കും നീയൊക്കെ അല്ലെങ്കില്‍ നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ എന്ന് കാരണം വര്‍ഷത്തില്‍ ഒരിക്കലാവും അവിടെ സന്തര്ഷിക്കുക ചിരിച്ചുകൊണ്ട് ഇവിടെ ഒക്കെ ഉണ്ടേ എന്ന് നമ്മള്‍ പറയുന്നു .പെരുന്നാളിന്റെ രണ്ടാം ദിവസം (രണ്ടാം പെരുന്നാള്‍)പലര്ക്കും ടൂര്‍ പോവാനുള്ള ദിവസമായിരിക്കും ഞാനും എന്റെ കൂട്ടുകാരും മാസങ്ങള്‍ക്ക് മുന്നേ തയ്യാറെടുക്കും പെരുന്നാളിന് ടൂര്‍ പോവാന്‍ സംഘതലവന്‍ ശുഹൈബിനാവും  ടൂര്‍ ഓപറേഷന്‍ ചുമതല ഇന്ത്യയിലെ എല്ലാ ടൂറിസ്റ്റ് സ്പോട്ടുകളും ലൊക്കേഷന്‍ മാപ്പ് സഹിതം ശുഹൈബ് തയ്യാറാക്കും മാസങ്ങള്‍ക് മുന്നേ തയ്യാറെടുപ്പ് തുടങ്ങിയാലും പെരുന്നാളിന്റെ രണ്ടു ദിവസങ്ങള്‍ക്കു മുന്നെയാവും എവിടെ പോണം എന്ന് തീരുമാനമാവുക .(കോമണ്‍വെല്‍ത്ത് ഗയ്മ്സിനു പോലും ഇന്ത്യ ഇത്ര തയ്യാറെടുപ്പ് നടത്താരില്ലത്രേ) ശുഹൈബിന്റെ അപാരമായ സംഘാടന മികവുകൊണ്ട് ഇത് വരെ ഒരു പെരുന്നാള്‍ ടൂറും പച്ച കണ്ടിട്ടില്ല .ശുഹൈബിനെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല പലര്‍ക്കും വീട്ടുകാരോടോന്നിച്ചു ടൂര്പോവാനുണ്ടാവും ചിലര്‍ കുടുംബ വീടുകളില്‍ നിന്നും തിരിചെത്തിയിട്ടുണ്ടാവില്ല .പിന്നീട് ബാകിയാവുന്നവര്‍ സമീപ പ്രദേശത്തെ ടൂറിസ്റ്റ് സ്പോട്ടുകളില്‍ അപയം പ്രാപിക്കും കിഴൂര്‍ റോഡ്‌ അനങ്ങന്‍ മല(distance 6km) കൊടികുത്തി മല(distance 17km) (പാവങ്ങളുടെ ഊട്ടി )കാഞ്ഞിരപ്പുഴ ഡാം(distance 30km) എന്നിവയായിരിക്കും പിന്നീട് ഞങ്ങളുടെ താജ്മഹല്‍ , കുത്തബ്മിനാര്‍ , നയാഗ്ര .ഇവിടെ ഗള്‍ഫില്‍ പ്രവാസികള്‍ പൊതുവേ പെരുന്നാള്‍ ദിനത്തില്‍ യാത്ര ചെയ്യരുണ്ടെങ്കിലും മുന്‍ക്കൂട്ടി തയ്യരെടുത്തതൊന്നും ആവില്ല അല്ലെങ്കിലും ഈ "o"വട്ടത്തില്‍ കറങ്ങാന്‍ എന്ത് തയ്യാറെടുപ്പ്.

No comments:

Post a Comment