ഇലക്ട്രോണിക്സ് വിപണി ദിനേന അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ് മൊബൈല്‍ ഫോണുകള്‍ ,ടി.വി ,ഡി.വി.ഡി എന്നിവ വര്‍ണ്ണ ശബളമായ പരസ്യങ്ങള്‍ കൊടുത്ത് ഉപഭോഗ്താക്കളെ വേട്ടയാടുകയാണ് അറിഞ്ഞോ അറിയാതെയോ നാമും (പ്രവാസി മലയാളികള്‍ ) ഈ കെണിയില്‍ വീണിരിക്കുന്നു .ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന മറ്റുള്ള ഏത് രാജ്യക്കാരെക്കാളും സംസ്ഥാനക്കരെക്കാലും വിവരം ഉണ്ടെന്നു സ്വയം അഹങ്കരിക്കുന്നവരാനല്ലോ നമ്മള്‍ !.വാങ്ങുന്നവന്‍ ഉപയോഗിക്കുന്നില്ല ഉപയോഗിക്കുന്നവന്‍ അറിയുന്നില്ല ഉത്തരം : ശവപ്പെട്ടി ഇത് പോലെയാണ് മൊബൈല്‍ ഫോണുകള്‍ ദിനേന മാറ്റി വാങ്ങുന്ന നാം , ഫോണ്‍ ചെയ്യാനും അലാറം വെക്കാനും അല്ലാതെ വേറെ എന്തിനൊക്കെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നുണ്ട് എന്ന് നാം ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട് . നോക്കിയാ N96 വാങ്ങിയ എന്റെകൂട്ടുകാരന്‍ ഗിരീഷിന്റെ കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്ന ഒരു പാക്കിസ്താനി ഇതിലെങ്ങിനെയാ അലാറം വെക്കുക എന്ന് പറഞ്ഞ് അവന്റെ അടുക്കല്‍ വന്നു (പാവം പാകിസ്താനി ഈ പോളിട്ടെക്നിക്കിലോന്നും പഠിക്കാത്തത് കൊണ്ട് മൊബൈലിന്റെ പ്രവര്‍ത്തന രീതികളൊന്നും അറിയില്ല ) അലാറം വക്കുന്നത് കാണിച്ചു കൊടുത്ത ശേഷം അവന്‍ ചോദിച്ചു ഇത് പോലും അറിയാതെ എന്തിനാ ഇത്രേ കാശും കൊടുത്ത് ഈ മൊബൈല്‍ വാങ്ങിയത് പാകിസ്ഥാനി പറഞ്ഞു മൊബൈല്‍ ഷോപ്പില്‍ കയറി N96നു വില ചോദിക്കുമ്പോള്‍ ഒരു അറബി പുച്ഛത്തോടെ അവനെ നോക്കി പറഞ്ഞത്രെ ഇതൊക്കെ കുറെ കണ്ടതാ ഇവനുണ്ടോ ഈ മൊബൈല്‍ ഒക്കെ വാങ്ങുന്നൂ , പിന്നെ ഒന്നും നോക്കിയില്ല കടക്കാരന് കാശ് എറിഞ്ഞു കൊടുത്തു മൊബൈലും കൈകലാക്കി പോന്നുവത്രെ (പാകിസതാനി ജയിച്ചു അറബി തോറ്റു ). ഇവന്മാര്കൊക്കെ എന്തും ആവാം അത് പോലെയാണോ നാം മലയാളികള്‍ . ഒരു ഷവര്‍മ കഴിക്കുമ്പോള്‍ മൂന്ന് ദിര്‍ഹം ഇപ്പോള്‍ ബാങ്ക് റേറ്റ് വച്ച് നോക്കുമ്പോള്‍ നാട്ടിലെ മുപ്പത്തി ആര് രൂപ മുപ്പത്തി ആര് രൂപക്ക് എന്തോരം സാധനങ്ങള്‍ വാങ്ങി തിന്നാം എന്ന് കണക്കു കൂട്ടുന്നവരാണ് നമ്മള്‍ എന്നിട്ടും നമ്മളും പതിനായിരങ്ങളും ഇരുപതിനായിരങ്ങളും കൊടുത്ത് മൊബൈലുകള്‍ വാങ്ങി കൂട്ടുകയാണ് . പിന്നെ പാകിസ്ഥാനികളും നമ്മളും തമ്മിലുള്ള ഒരു വത്യാസം എന്താണെന്ന് വച്ചാല്‍ നമ്മള്‍ വാങ്ങിയ മൊബൈല്‍ എപ്പോളും കവറിന്റെ ഉള്ളില്‍ തന്നെയായിരിക്കും ആകെ കാള്‍ ചെയ്യാന്‍ മാത്രമേ മൊബൈല്‍ കാറ്റ് കൊള്ളിക്കാരുള്ളൂ . മൊബൈലില്‍ വരയും കുറിയും വീഴാതെഇരിക്കാനത്രേ ഇത് . മറ്റൊരു സാധനങ്ങള്‍ക്കും ഇല്ലാത്ത ഒരു ഗതികേട് ലക്ഷങ്ങള്‍ മുടക്കി വാങ്ങുന്ന കാറോ , ബൈക്കോ നമ്മള്‍ ആരും കവര്‍ ചെയ്തു നടക്കാറില്ല .പിന്നെ ആരെ കാണിക്കാനാണിത്! ഈ വില കൂടിയ മൊബൈല്‍ നിലത്തൊന്നു വീണാല്‍ മതി നമ്മുടെ ചങ്കിടിപ്പ് കൂടാന്‍ . നിലത്ത് മൊബൈല്‍ വീഴുന്നത് സഹിക്കാന്‍ പറ്റാത്തവര്‍ (ഹൃദ് രോഗികള്‍ ) നിത്യോപയോഗത്തിന് പഴയ ഒരു മൊബൈലും കൂടെ കൊണ്ട് നടക്കുന്നത് പതിവാണ് .എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത (ഈ കാര്യത്തിനു ) ഒരു സഹോദരന്‍ ഒരു വിലകൂടിയ മൊബൈല്‍ വാങ്ങിയതിനു ശേഷം ഒരു പെട്ടി ടിശൂ പേപ്പര്‍ ഒരാഴ്ച കൊണ്ട് തീര്തുവത്രെ ! . ട്ടെക്നോലജിക്കനുസരിച് നാമും മാറുന്നത് നല്ല കാര്യം തന്നെ എന്നാല്‍ മാസം തോറും മാറിവരുന്ന മൊബൈല്‍ , ടി . വി എന്നിവയില്‍ എന്ത് മാറ്റങ്ങളാണ് ഉള്ളത് എന്ന് നാമാരും നോക്കാറില്ല . വര്‍ഷങ്ങളായി കരിമ്പന പിടിച്ചു കിടക്കുന്ന 1100 ഉപയോഗിക്കുന്നവരും (അത് വരെ ആധര്‍ശവാന്മാരായിരിക്കും) നാട്ടില്‍ പോവുമ്പോള്‍ പതിനായിരങ്ങള്‍ മുടക്കി മൊബൈല്‍ ഫോണുകള്‍ വാങ്ങിക്കും നാട്ടില്‍ എത്തിയിട്ടേ മൊബൈല്‍ കവര് പൊട്ടിക്കു എന്നതിനാല്‍ കീ ലോക്ക് പോലും തുറക്കാനാവാതെ രണ്ടു ദിവസം കഴിച്ചു കൂടിയവരുണ്ട്ത്രേ , അവസാനം എട്ടും പൊട്ടും തിരിയാത്ത കുട്ടികള്‍ കൂളായി വന്നു കീ ലോക്ക് തുറന്നു കൊടുത്തതും നാട്ടില്‍ പാട്ടനത്രെ . നമ്മുടെ കുട്ടിക്കാലത്തൊക്കെ ടി. വി. , വി.സി.ആര്‍ എന്നിവയൊന്നും പതിനെട്ടു വയസ്സവാത്തവര്‍ക്ക് പ്രവര്ത്തിപിക്കാന്‍ അനുവാദം ഉണ്ടായിരുനില്ല എങ്കില്‍ ഇപ്പോളത്തെ അഞ്ചും പത്തും വയസ്സായ കുട്ടികള്‍ പതിനായിരങ്ങളുടെ മൊബൈല്‍ ഫോണുകള്‍ കൊണ്ട് ഏറും ഫോണുകള്‍ ( ഏറും പന്തുകള്‍ക്ക് സമാനമായ കളി ) കളിക്കുകയാനത്രെ ഇപ്പോള്‍ നാട്ടില്‍ . നാട്ടിലോട്ട് വില കൂടിയ മൊബൈല്‍ ഫോണുകള്‍ കൊണ്ട് പോവുന്നത് ഗള്‍ഫിലോട്ട് ഈത്തപ്പഴം കൊണ്ടുവരുന്നതിന് തുല്യമാണെന്ന് പ്രവാസികള്‍ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു എന്നത് ശുപസൂചകമാണ് .
No comments:
Post a Comment