കേരളത്തില്‍ ജനിച്ചാല്‍ ആയസ്സു കൂടുമെന്ന് പുതിയ പഠനം. കേന്ത്ര ആരോഗ്യ മന്ത്രാലയത്തിന്റെ
കണക്കുകളിലാണ് റിയല്‍ എസ്റെറ്റ് കാരുടെ സ്വന്തം നാട്ടില്‍ ജനിച്ചാല്‍ പണ്ടാരമടങ്ങിയ ആയസ്സാവുമെന്നു തെളിയിച്ചിരിക്കുന്നത് രണ്ടായിരിത്തി ഇരുപത്തി ഒന്നാവുമ്പോള്‍ നാരിയല്‍ കാ പാനിയുടെ നാട്ടുകാരുടെ ആയുര്‍ ദൈര്‍ഗ്യം ഇന്ത്യന്‍ ശരാശരിയേക്കാള്‍ ആറു വര്ഷം കൂടുതലായിരിക്കും എന്നും കണക്കുകള്‍ സൂചിപിക്കുന്നു . കേരളത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഈ കണക്കുകള്‍ എന്ന് ടൂറിസം വകുപ്പ് വിലയിരുത്തുന്നു ഒരു പ്രസവ ടൂറിസത്തിന് ഇത് വഴി കളമൊരുങ്ങുന്നു എന്നാണ് ടൂറിസം വകുപ്പ് പ്രതികരിച്ചത് . റിപ്പോര്‍ട്ട് പുറത്ത് വന്നു ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ കേരളത്തിലെ പല പ്രമുഖ ഹോസ്പിടലികളിലും അന്യ സംസ്ഥാനങ്ങളായ ബീഹാര്‍ , ഒറീസ്സ , തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഗരഭിനികലെകൊണ്ട് തിക്കും തിരക്കുമാനെന്നാണ് അറിയുന്നത് . എന്നാല്‍ സാധാരണക്കാരായ ജനങ്ങള്‍ പ്രതികരിച്ചത് ഇങ്ങിനെയായിരുന്നു യേത് മാവിന്റെ കൊബത്തിരുന്നാണ് ഇവന്മാരൊക്കെ റിപ്പോര്‍ട്ട് ഉണ്ടാക്കുന്നത് ഇവന്മാരൊന്നും നാട്ടില്‍ നടക്കുന്നത് കാനുനില്ലേ ? ബൈക്ക് അപകടം , കത്തികുത്ത് , ബോട്ടപകടം , വ്യാജ്യ മദ്യ ദുരന്തം ,ഡെങ്കി പനി , തക്കാളി പനി , പച്ചക്കറി പനി , പോലീസ് ലാത്തി ചാര്‍ജ് , ആത്മഹത്യാ മഹോത്സവവും ഇതിലൊക്കെ കൂടെ എത്രെ എണ്ണമാ ഒരു ദിവസം ഇവിടെ മരിച്ചു വീഴുന്നത് പോരാത്തതിന് ലോകത്തിന്റെ ഏതെങ്കിലും കോണില്‍ വല്ല സ്ഫോടനമോ , തീപിടുത്തമോ , ബസ്സപകടമോ ഉണ്ടെങ്കില്‍ (അത് യേത് ഉഗാണ്ടയിലനെങ്കിലും ശരി ) അതില്‍ ഒരു മലയാളിയെങ്കിലും ഉണ്ടാവാതിരിക്കുമോ , എന്നിട്ടും പറയുന്നു കേരളത്തില്‍ ജനിച്ചവര്‍ക്ക് ആയുസ്സ് കൂടുതലാണെന്ന് , കേരളത്തില്‍ എന്നല്ല യേത് ചന്ദ്രനില്‍ ജനിച്ചാലും ആയുസ്സോടെ ഇരിക്കാന്‍ യോഗം വേണം ** മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കൊടുക്കാതത്തില്‍ പ്രതികരിച്ച മലയാളികളെ സന്തോഷിപ്പിക്കാനാണ് കേന്ത്രത്തിന്റെ ഈ അടവ് നയമെങ്കില്‍ അത് മനസ്സിലിരിക്കട്ടെ എന്നാണ് വിപ്ലവ വീര്യം ഇനിയും നശിക്കാത്ത കേരളീയര്‍ക്ക് പറയാനുള്ളത് .
No comments:
Post a Comment