കേരളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് കിട്ടാത്തതില്‍ പ്രതകരിച്ചു കേരളത്തിലെ കല സാംസ്കാരിക നായകന്‍മാര്‍ രംഗതെത്തി ,ഇത് ഒരു കോഞ്ഞാട്ട പരിപാടി ആയി പോയെന്നാണ് മമ്മൂട്ടി ഫാന്‍സുകാര്‍ പ്രതികരിച്ചത് .നാലാമതൊരു അവാര്‍ഡ് നഷ്ട്ടമായതിനെ കുറിച് മമ്മൂട്ടിയുടെ പ്രതികരണം വിഷമം നിറഞ്ഞതായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍ മാലീസുമുട്ടം ബോളിവുഡ് വലുതായി നിക്കുമ്പോ യെന്തൊരു മമ്മൂ യെന്തൊരു മല്ലു ,തള്ളേ കലിപ്പ് തീരണില്ലേ!!! .മമ്മൂട്ടിയുടെ വിഷമത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് പ്രശസ്തരായ ആളുകളുടെ പ്രതികരണങ്ങള്‍
സുകുമാര്‍വഴുതക്കാട്: അവാര്‍ഡിനെ കുറിച് പറയുകയാണെങ്കില്‍ ബച്ചനൊക്കെ വെറും മൈകപ്പിന്റെ പിന്ബലത്തിലാണ് കുട്ടിയായി അഭിനയിച്ചത് ബച്ചന്‍ മൈകപ്പ് ഇല്ലാതെയാണ് അഭിനയിച്ചിരുന്നതെങ്കില്‍ ബച്ചന്റെ അമ്മയായി അഭിനയിച്ച കുട്ടി ബോധം കെട്ട് വീഴുമായിരുന്നു. എന്തായാലും മമ്മുട്ടിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ മമ്മൂട്ടിയോട് വിഷമിക്കരുത് എന്നെ എനിക്ക് പറയാനുള്ളൂ എന്റെ ചത്തമസി ഉടന്‍ തന്നെ മമ്മൂട്ടിക്ക് ഞാന്‍ അയച്ചുകൊടുക്കുന്നുട് ഒരു കോപ്പി അവാര്‍ഡ് കമ്മറ്റിക്കും അയച്ചു കൊടുക്കുന്നുണ്ട്
ലാലേട്ടന്‍ : വിഷമം ഉണ്ട് അല്ലാതെ എന്ത് പറയാന്‍ മമ്മുട്ടി എനിക്ക് ജേഷ്ടനെപോലെയാണ്
പിനങ്ങാരായി:ആഗോളവത്കരണത്തിന്റെ ഒരു ഇര കൂടി,ഈ അവാര്‍ഡ് കമ്മിറ്റിയില്‍ അമേരിക്കയുടെ ഇടപെടലിനെ സംശയത്തോടെ നോക്കി കാണേണ്ടിയിരിക്കുന്നു യു പി യെ സര്‍ക്കാരിന്റെ നശിച്ച ഭരണ പരിഷ്കാരങ്ങള്‍ വരുത്തി വച്ച വിനയാനിത് .
തലകന്‍ : ഇതിലൊന്നും വലിയ കാര്യമില്ല മമ്മൂട്ടി , അമ്മ , ലാല്‍ ഇവരൊക്കെ അനുഭവിക്കണം ഇവരൊക്കെ കൂടെ ഇല്ലാതാക്കിയത് എനിക്ക് കിട്ടേണ്ടിയിരുന്ന ഓസ്കാര്‍ അവാര്‍ഡാണ്
ജി .കെ മുനീര്‍ :മതേതര ഇന്ത്യക്ക് അപമാനമാണ് ഈ അവാര്‍ഡ് ,ഞാന്‍ സി എച്ചിന്റെ മോനാ !!!!!!
റസൂല്‍ പൂകുറ്റി : നിന്ന് തിരിയാന്‍ സമയമില്ല അതിന്റെ ഇടയിലാ ദേശീയഅവാര്‍ഡ് ഓസ്കാര് കിട്ടുന്നതിന്റെ
മുന്നേ ഒരുതെണ്ടികളും തിരിഞ്ഞു നോകിയിരുന്നില്ല ഇപ്പൊ പലചരക്ക്‌കട ഉത്ഘാടനത്തിനും പച്ചക്കറി കട ഉത്ഘാടനത്തിനും പുറമേ കേരളത്തിലുള്ള എല്ലാ അന്ടന്റെയും അടകോടന്റെയും കല്യാണം , മരണം , അടിയന്തരം , എന്നുവേണ്ടാ എല്ലാത്തിനും ഞാന്‍ വേണം .
ഷാജി എം കരുണ :ശ്രീ ശാന്തിന്റെ അവസ്ഥയാണ് എന്റെ പടങ്ങള്‍ക്ക് കേരളത്തില്‍ , സംസ്ഥാന അവാര്‍ഡിനു പരിഗനിചില്ലെങ്കിലും ദേശീയ അവാര്‍ഡ് കിട്ടി .
ബാലചന്ദ്രന്‍ മുള്ളിക്കാട് : ഇതാണോ അവാര്‍ഡ് , ഒരോര്‍മതന്‍ ക്രൂരമാം സൌഹൃദം,ശ്വാസനാളം കീറുമന്ധവേഗങ്ങളില്‍,കുമ്പസാരത്തിന്റെബോധക്ഷയങ്ങളില്‍,നിന്റെനക്ഷത്രമുദിക്കുന്നു പിന്നെയും.
മുന്‍ഷി : ചക്കിനു വച്ചത് കൊക്കിനു കൊണ്ടു , കിട്ടാത്ത മുന്തിരി പുളിക്കും ......
haha.. da.. nintayullil ithrayum vallya oru kaalakaran olinjirippund ennu njaan arinjilla
ReplyDelete