Tuesday 28 September 2010

ദുബായ് :ഇങ്ങിനെയും ഒരു യാത്രാ വിവരണം ( രണ്ടാം ഭാഗം )






യാത്രാ ഒരുക്കത്തിന്റെ തുടര്‍ച്ച
അറ്റ് എയര്‍പോര്‍ട്ട്‌ :
ആദ്യമായിട്ട് എയര്‍ പോര്ട്ടിന്റെ ഉള്ളില്‍ കയറിയതിന്റെ പരിഭ്രമം ഉള്ളില്‍ ഉണ്ട് എന്നാലും എനിക്ക് അതൊന്നും ഒരു പ്രശ്നമല്ല എന്ന് വരുത്തിതീക്കാന്‍ ഞാന്‍ നന്നേ പാട് പെട്ടു . ലഗേജ് സ്കാനിങ്ങില്‍ എന്റെ ബാഗ് കടത്തിവിട്ടു ഇറച്ചിയും പത്തിരിയും, ചിപ്സും മിച്ചരുമാല്ലാതെ മറ്റൊന്നും സ്ക്രീനില്‍ തെളിഞ്ഞു കാണുന്നില്ല ഭാഗ്യം . എക്സ് ഗള്‍ഫെര്സിന്റെ ഒരു മാസകാലത്തെ കോച്ചിംഗ് ഉണ്ടായത് കൊണ്ട് എയര്‍പോര്‍ട്ടില്‍ ചെയ്യേണ്ട ഓരോ കാര്യവും എനിക്ക് മനപ്പാഠമാണ് . ഞാന്‍ വേഗം ബോര്‍ഡിംഗ് പാസ് എടുക്കാന്‍ പോയി ബോര്‍ഡിംഗ് പാസ്‌ എടുക്കാന്‍ ചെന്നപ്പോള്‍ അവിടുന്ന് ഒരു നീണ്ട പേപ്പര്‍ വച്ച് നീട്ടി ഇതൊന്നു പൂരിപിച്ചു തന്നേക്ക്‌ . മനുഷ്യനെ കുഴക്കാന്‍ ഓരോ ചോദ്യങ്ങള്‍ ഞാന്‍ പാസ്സ്പോര്‍ട്ട് നിവര്‍ത്തി വച്ച് ഓരോ കോളത്തിലും തെറ്റാതെ പൂരിപിച്ചു , എന്തിനാണ് ഈ പേപ്പര്‍ പൂരിപിച്ചു കൊടുക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല , പിന്നെ നമ്മള്‍ ബോറടിക്കേണ്ട സമയം ഒരുപാട് ഉണ്ടല്ലോ എന്ന് വിചാരിച്ചു നമ്മള്കിട്ടു എയര്‍ ലൈന്സുകാര്‍ ഒരു പണിതന്നതാവും എന്ന് വിചാരിച്ചു സമാധാനിച്ചു . അപ്പോലുണ്ട് വയസ്സായ ഒരു ആള്‍ വന്നിട്ട് പറയുന്നു മോനെ നിന്റെ എഴുതി കഴിഞ്ഞൂച്ചാ ഇത് കൂടി ഒന്ന് എഴുതി തരോണ്ടൂ . വയസ്സായ ആളല്ലേ , ഞാന്‍ ദുബായിലോട്ട് ഒരു ജോലി തേടി പോവല്ലേ എന്നൊക്കെ വിചാരിച്ചു ഞാന്‍ അയാളെ കയ്യില്‍ നിന്നും പേപ്പറും പാസ്പോര്‍ട്ടും വാങ്ങി ഓരോ കോളത്തിലും പൂരിപിച്ചു കൊടുത്തു എന്നിട്ട് അയാളോട് അടിയില്‍ കാണുന്ന കോളത്തില്‍ ഒരു ഒപ്പിടാന്‍ പറഞ്ഞു .അയാള്‍ പറഞ്ഞു മോനെ ഇജ്ജ് തന്നെ അങ്ങട്ട് ഒപ്പിട്ടലാ .. എനിക്ക് അടിയില്‍ നിന്നും കയറി വന്നു ഞാന്‍ പറഞ്ഞു കക്കാ അത് ഞാനൊന്നും ഇട്ടാ ശരിയാവൂല്ലാ അത് നിങ്ങള്‍ തന്നെ ഇടണം എന്നിട്ട് പേനയും പേപ്പറും അയാള്‍ക്ക് കൊടുത്തു എന്റെ ശബ്ദം അല്പം കൂടിയത് കൊണ്ടാവും അയാള്‍ അത് ഒരു കൊച്ചു കുട്ടിയെ പോലെ അനുസരിച്ചു . ഇനി ഇവിടെ നിന്നാ പ്രശനമാണെന്ന് മനസ്സിലാക്കിയ ഞാന്‍ വേഗം അവിടുന്ന് ഒരല്‍പം മാറി ഇരുന്നു . എന്റെ പേന പോയത് മിച്ചം . അല്പം കഴിഞ്ഞപ്പോള്‍ എമിഗ്രേഷന്‍ കൌണ്ടെര്‍ തുറനെന്നു അനൌണ്സ് ചെയ്യുന്നു , ഞാന്‍ ബാഗും എടുത്ത് വേഗം എമിഗ്രേഷന്‍ കൌണ്ടെരിന്റെ മുന്നില്‍ എത്തി അങ്ങിനെ അതും കഴിഞ്ഞു . ഇനി അല്പം വിശ്രമം അര മണിക്കൂര്‍ ബാക്കി ഉണ്ട് ഞാന്‍ ഒരു കസേരയില്‍ സ്ഥലം പിടിച്ചു എന്റെ ബാഗും എന്റെ കാല്‍കീഴില്‍ തന്നെ വച്ചു , അലെക്ഷിമായി ബാഗ് എവിടെയും വക്കരുത് എന്ന് എക്സ് ഗല്ഫെര്സ് പ്രത്തേകം പറഞ്ഞിട്ടുണ്ട് മാത്രവുമല്ല ആരെങ്കിലും വല്ലതും ഏല്‍പിക്കുകയോ ചോദിക്കുകയോ ചെയ്‌താല്‍ ഒരക്ഷരം മിണ്ടുകയും ചെയ്യരുത് , ആരാ എന്താ തരാന്ന് പറയാന്‍ പറ്റില്ലല്ലോ ! വിലപിടിപ്പുള്ള മയക്കുമരുന്നുകളും , കഞ്ജാവ് , ബീഡി , എന്നിവ അടങ്ങിയ ബാഗോ മറ്റുമാനെങ്കിലോ ! .ഇനി ഞാനറിയാതെ എന്റെ ബാഗില്‍ വല്ലതും ഇട്ടാല്ലോ ഞാന്‍ ഒന്നുകൂടി ബാഗ് എന്റെ കാലിനോട് ചേര്‍ത്ത് വച്ചു . അപ്പോലുണ്ട് യുവാവെന്ന് തോന്നിപ്പിക്കുന്ന ഒരു ചെറുപ്പക്കാരന്‍ അനിയാ സമയം എത്രെയായി എനിക്കെന്തോ അയാളെ കണ്ടപ്പോളേ ഒരു കള്ളലക്ഷണം തോന്നി ഞാന്‍ എനിക്ക് ഉപദേശം തന്ന എക്സ് ഗല്ഫെര്സിനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് സര്‍വ്വ ധൈര്യവും സംഭരിച്ചു കൊണ്ട് പറഞ്ഞു അവിടെ അതാ വലിയ ഒരു ക്ലോക്ക് വച്ചിരിക്കുന്നു അതില്‍ നോക്കിയാ സമയം അറിയാന്‍ പറ്റും . ആ പാവം ഒന്നും മിണ്ടിയില്ല ക്ലോക്കില്‍ ടൈം നോക്കി അയാള്‍ പോയി (ഇന്ന് ഞാന്‍ അതില്‍ പശ്ചാത്തപിക്കുന്നു ) . എനിക്ക് നന്നായി മൂത്ര മൊഴിക്കാന്‍ മുട്ടുന്നുണ്ടോ എന്നൊരു ശങ്ക എന്നെ പിടികൂടി അതെ മൂത്ര ശങ്ക തന്നെ . പക്ഷെ ഈ ബാഗും വച്ചു എങ്ങിനെ ടോയ്ളെട്ടില്‍ പോവും ഇനി ബാഗ് വല്ലവരെയും എല്പിക്കാം എന്ന് വച്ചാ വല്ലതും അതിന്റെ ഉള്ളില്‍ ഇട്ടാല്‍! ദൈവമേ മൂത്രമൊഴിക്കാന്‍ മുട്ടിയിട്ട് പിടിച്ചു നില്‍ക്കാനും പറ്റുന്നില്ല . അങ്ങിനെ രണ്ടും കല്പിച്ചു പിടിച്ചിരുന്നു ആ സമയത്ത് എന്റെ തൊട്ടിരിക്കുന്ന ഒരാള്‍ പറഞ്ഞു ഈ ബാഗോന്നു നോക്കണേ ഞാന്‍ ഒന്ന് മൂത്രമൊഴിച്ചിട്ടു വരാം , ഞാന്‍ മനസ്സില്‍ പറഞ്ഞു എക്സ് ഗല്ഫെര്സ് പോട്ടെ പുല്ല്‌ ഞാന്‍ ഓക്കേ പറയുന്നതിന്റെ മുന്നേ അയാള്‍ ടോയ് ലെറ്റില്‍ പോയിരുന്നു അയാള്‍ തിരിച്ചു വന്നപ്പോള്‍ ഞാന്‍ പറഞ്ഞു ഈ ബാഗ് ഒന്ന് നോക്കണേ ഞാനിപ്പോള്‍ വരാം . ഞാന്‍ വാഗം പോയി മൂത്ര മൊഴിച്ചു തിരിച്ചു വരുമ്പോളേക്കും അനൌന്‍സ്മെന്റ് തുടങ്ങിയിരുന്നു ഐ എക്സ് മുന്നൂറില്‍ പോവേണ്ട യാത്രക്കാര്‍ ... എന്നെയും കാത്ത് ഞാന്‍ ബാഗ്‌ ഏല്‍പിച്ച ആള്‍ നില്‍പ്പുണ്ടായിരുന്നു നല്ലവനായ മനുഷ്യന്‍ ! അയാള്‍ എന്തെങ്കിലും എന്റെ ബാഗില്‍ ഇട്ടിട്ടുണ്ടാവുമോ എന്ന ചിന്തയൊന്നും പിന്നെ എന്നെ പിടികൂടിയില്ല ഞാന്‍ വേഗം ഫ്ലൈട്ടിലോട്ട് ഓടി . പതിനെട്ടാം പടി കയറി ഫ്ലൈറ്റിനു ഉള്ളിലെത്തി . ആളുകളെ പേടിപ്പിക്കുന്ന ചുണ്ടില്‍ ചുവപ്പ് ചായം പൂശിയ ഒരു സ്ത്രീ രൂപം എല്ലാവര്ക്കും വെല്‍ക്കം പറയുന്നുണ്ടായിരുന്നു . ഞാന്‍ അകത്ത് കയറി എന്റെ സീറ്റ്‌ കണ്ടുപിടിച്ചു . ഭാഗ്യം വിന്‍ഡോ സീറ്റാണ് ആഗ്രഹിച്ചത് തന്നെ കിട്ടി . സീറ്റ്‌ ബെല്‍റ്റ്‌ ഇടാനുള്ള അറിയിപ്പ് കിട്ടുന്നതിനു മുന്നേ തന്നെ ഞാന്‍ മൂന്നു നാല് ശ്രമത്തിനൊടുവില്‍ ബെല്‍റ്റ്‌ ഇട്ടിരുന്നു . ഫ്ലൈറ്റ് പോവാനുള്ള സമയമായെന്ന് അറിയിച്ചുകൊണ്ട് ഡ്രൈവര്‍ ആക്സില്‍ ക്ലെച് വിടാതെ വെറുതെ കൊടുത്ത് സൌണ്ട് ഉണ്ടാക്കികൊണ്ടിരുന്നു ഡ്രൈവര്‍ക്ക് പോവാനുള്ള സമയമായെന്ന് മനസ്സിലാക്കിയ കിളി ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും നടന്നു ഇനി സീറ്റൊന്നും ഇല്ല എന്ന് ഉറപ്പു വരുത്തി ഡോര്‍ അടച്ചു ഈ സമയം കണ്ടക്ട്ടെര്‍ വന്നു യാത്രക്കാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഒരു ഊമയെ പോലെ അന്ഘ്യബാഷയില്‍ കാണിച്ചു കൊണ്ടിരുന്നു . ആപ്ക കുര്സിക്ക നീച്ചേ ലൈഫ് ജാകെറ്റ് ഹേ ഹം ഹാ ഒന്നും മനസ്സിലായില്ല .. ഞാന്‍ കുര്സിക്കാ നീച്ചേ നോക്കി .. ഒന്നും കാണുനില്ല ദൈവമേ ലൈഫ് പോയി ( തുടരും )

3 comments:

  1. കൊള്ളാം.ബാക്കി കൂടി പോരട്ടെ

    ReplyDelete
  2. Eda.. ithra rasakaramaayi ezhuthiyathukondu vaayikkan nalla rasamundu.

    ReplyDelete