Monday, 30 August 2010

മലയാളം ക്ലാസിക്ക് പദവിക്കര്ഹം

മലയാളം ക്ലാസിക്ക് പദവിക്കര്ഹം













ചെര്പ്പുളശ്ശേരി: മലയാള ഭാഷക്ക് ക്ലാസിക്കല് പദവിക്കായി ശ്രമിക്കുന്ന സര്ക്കാറിന്റെ ദൌത്യ സം ഘം അതിനു സഹായകമായ നിര്ണായക രേഖകള് സമാഹരിചു.മലയാള ഭാഷക്ക് 1500 വര്ഷത്തില് കൂടുതല് പഴക്കം ഉന്ടെന്ന് വ്യക്തമാക്കുന്നതാണ്, ഈ ക്ന്ടെത്തെല് . ക്ലാസിക്കല് പദവി കിട്ടണമെങ്കില് ആ ഭാഷക്ക് 1500വര്ഷത്തെ പഴക്കം ഉന്ടാവണമെന്നതാണ് കേന്ദ്രസര്ക്കറിന്റെ പ്രഥമ മാനദന്ഡ്ഡം .തമിഴ്നാട്ടിലെ മേനി കശുമാങ്കൊബ് എന്ന സ്ഥലത്തുനിന്നു ലഭിഛ വീരമിളക്കല് ലിഖിതവും വയനാട്ടിലെ കടക്കല് ഗുഹാ ലിഖിതങളിലെ മലയാള സാനിധ്യവുമാണു കേരളത്തിന്റെ പ്രതീക്ഷ ഉയര്ത്തുന്നത്. കശുമാങ്കൊബ് ലിഖിതത്തില് ചതിയന് എന്ന പദം ഉന്ട് മലയാളത്തില് അല്ലാതെ മറ്റൊരു രാഹുല് ദ്രാവിട ഭാഷയിലും ഉപയോഗിക്കാത്ത പദമാണിത്. തമിഴ് നാട്ടിലെ പ്രശ്സ്ത്ത ലിപിവിജ്ഞാന വിദഗ്ദന് കലാനിധിമാരനാണു ഈ വീരമിളക്കല് ലിഖിതം സം സ്ഥാനത്തെ വിദഗ്ദ സമിതിയുടെ ശ്രദ്ധയില് പെടുത്തിയതും കൈമാറിയതും .ബി സി രന്ടാം നൂറ്റാന്ടിലേതാനു ഈ വീരമിളക്കല് എന്നാണു നിഗമനം .അങിനെയാണെങ്കില് മലയാള ഭാഷക്ക് 2200 വര്ഷത്തെ പഴക്കം അവകാശപെടാന് കഴിയും 1500ലേറെ വര്ഷം കാലപഴക്കമുള്ള കടക്കല് ഗുഹാ ലിഖിതങളില് രന്ടിടത്താണു വ്യാകരണപരമായി മലയാളത്തിന്റെ സാന്നിദ്യം ഉള്ളത് പുപ്പുലി പ പുല്ലെ (ഗതികെട്ടാല് പുലി പുല്ലും തിന്നും ) എന്നതിലെ പുപ്പുലിയില് മലയാളമുന്ടെന്നാണു കന്ടെത്തല് . തമിഴിലാണെങ്കില് ഇതു യെവന് പുലി ആയിരിക്കും . അതുപൊലെ ഡി.വൈ.എഫ്.അയ് സിന്ദാബാദ് എന്നയിടത്തെ ഡി.വൈ.എഫ്.അയ് എന്നതിലും വിദഗ്ദ സമിതി മലയാളം ദര്ശിക്കുന്നു.മലയാളത്തില് മാത്രമുള്ള ഉദ്ദ്യേശികാ പ്രത്യയമാണു ഇതില് ഉള്ളത് തമിഴിലാനെങ്കില് DYFI എന്നായിരിക്കും. ക്രിസ്തു വര്ഷം രന്ടു മുതല് അഞ്ജുവരെയുള്ള നൂറ്റാന്ടിനെ പ്രതിനിധാനം ചെയ്യുന്ന കടക്കല് ലിഖിതങള് പൊതുവെ തമിഴാണെന്നാണ്,ഇതു വരെയുള്ള സങ്കല്പ്പം .ആ കാലത്ത് കേരളത്തിലെ ജനാധിവാസത്തിന്റെ തെളിവായ ഏറ്റവും പുരാതനമായ രേഖാചിത്രം കടക്കല് ഗുഹയിലെ ചുവരുകളിലാണുള്ളത്. കോഴിക്കോട് പട്ടണം പര്യവേക്ഷണത്തില് നിന്നു ലഭിഛ ഒരു പത്തിരി ചട്ടി കഷണത്തില് മൊയന്ത് ഓ: എന്നു രേഖപെടുത്തിയതും സമിതി ശേഖരിചിട്ടുന്ട്. ഇതില് മൊയന്ത് എന്ന വാക്കിനാണ്,പ്രധാനം.തമിഴിലാണെങ്കില് ഇതു മൊയന്തൈ ആയിരിക്കുമത്രെ.ബി,സി ഒന്നാം നൂറ്റന്ടിലെയാണു ഈ പത്തിരിചട്ടി കഷണമെന്നാണു നിഗമനം . ഏഡി നാലാം നൂറ്റാന്ടിലേതെന്നു കരുതുന്ന കൊടികുത്തിമലയിലെ പാറക്കെട്ടുകളില് അയ് ലൊവ് യു ലതാ ബൈ അനീഷ് എന്നു കൊത്തി വച്ചിട്ടുള്ളതില് വള്ളി എന്നര്ഥം വരുന്ന ലത എന്ന വാക്കു ഉള്ളതും മലയാളത്തിന്റെ പ്രാചീനതക്ക് തെളിവാണ്. മലയാള ഭാഷക്ക് ഏറിയാല് 1200 വര്ഷത്തെ പഴക്കമേയുള്ളൂ എന്നാണു വിമര്ഷകര് ഉന്നയിചു പോന്നിരുന്നത്.ഡോ.പി.കെ. പാക്കര് അധ്യക്ഷനും കുതിരവട്ടം ഗോപാലന് കണ് വീനറുമായി ഭാഷാപണ്ഡിതരുടെ ആറങ്കസമിതിയാണു ക്ലാസിക്കല് ഭാഷാ വസ്തുതാ ശേഖരണത്തിനായി പ്രവര്ത്തിക്കുന്നത്. തമിഴ്, തെലുങ്ക്,കന്നട ഏന്നീ അയല് ഭാഷകള്ക്കെല്ലാം ക്ലാസിക്കല് പദവി കിട്ടിയതോടെയാണു കേരളത്തിനു കണ്ണില് കടി തുടങിയത്. ഇതാണൂ മന്ത്രി എം . കോം . ബോബിയുടെ നേത്രുത്വത്തില് കേരളസര്ക്കാറിന്റെ തിടുക്കത്തില് ഉള്ള ശ്രമത്തിനു കാരണം. ഒക്റ്റോബര് പകുതിയോടെ പoനം പൂര്ത്തികരിക്കാനാകുമെന്നാണു കരുതുന്നതെന്ന് കുതിരവട്ടം ഗോപാലന് പറഞു എങ്കിലും അയല് സംസ്താനങളിലെ ക്ലാസിക്കുകള്ക്കൊന്നും നേരിടേണ്ടിവരാത്ത ഒരു പ്രശ്നം മലയാളത്തിനു ഉണ്ടാവുമെന്ന് ഗോപാലന് പറഞു. ഓരോ ജില്ലക്കാരും  തങളുടേതാണു യതാര്ത്ത ക്ലാസിക്ക് എന്നു പറഞു തമ്മില് തല്ലാനുള്ള സാധ്യത തള്ളികളയാവാനാവില്ലെന്നു ഗോപാലന് പറഞു. ഇപ്പോള് തന്നെ തങളുടേതാണു യതാര്ത്ത മലയാള 'ഫാഷാ' ക്ലാസിക്ക് എന്ന് പറഞ് തെക്കുനിന്ന് ഒരു സഘം പ്രക്ഷോപം തുടങിയിട്ടുന്ട് ഇവരെ പ്രതിരോധിക്കന് വേണ്ടി മലബാറിലെയും വള്ളുവനാട്ടിലെയും ചെറു സംഘങള് ഒന്നിഛു ഒരു പ്രക്ഷോപയാത്ര സംഘടിപിചിട്ടുന്ട്. മലയാളത്തിനു ക്ലാസിക്ക് പദവി കിട്ടുകയാണെങ്കില് മലബാറിലെ മലയാളത്തിനു ഗോള്ഡന് ക്ലാസിക് പദവി കിട്ടണമെന്നതാണു സംഘത്തിന്റെ ആവശ്യം.

1 comment:

  1. ഏഡി നാലാം നൂറ്റാന്ടിലേതെന്നു കരുതുന്ന കൊടികുത്തിമലയിലെ പാറക്കെട്ടുകളില് അയ് ലൊവ് യു ലതാ ബൈ അനീഷ് എന്നു കൊത്തി വച്ചിട്ടുള്ളതില് വള്ളി എന്നര്ഥം വരുന്ന ലത എന്ന വാക്കു ഉള്ളതും മലയാളത്തിന്റെ പ്രാചീനതക്ക് തെളിവാണ്. ithu kalakki

    ReplyDelete