Wednesday, 25 August 2010

ഇന്ത്യന് ഫുട്ബാളിനോട് എന്തിനീ അവഗണന

ഇന്ത്യന് ഫൂട്ബാള് ടീമിന്റെ പോര്ചുഗല് ട്ടൂര് യതാര്തതില് വലിയ വാര്ത ആവേണ്ടതായിരുന്നു (അ)നിര്ഭാഗ്യവഷാല് നമ്മുടെ മാധ്യമങള് അതു കന്ടില്ല അല്ലെങ്കില് കന്ട ഭാവം നടിചില്ല, ലോക ഫൂട്ബാള് റാങ്കിങില് എട്ടാം സ്താനത് നില്ക്കുന്ന പോര് ചുഗല് ഫൂട്ബാളിലെ രന്ടാം ഡിവിഷന് മൂന്നാം ഡിവിഷന് ക്ലബ്ബുകളോട് ആറു കളികളില് നാലെണ്ണം ജയിഛത് ലോക ഫൂട്ബാള് റാങ്കിങില് നൂറ്റിമുപ്പത്തിഎട്ടാം സ്താനത് നില്ക്കുന്ന നമ്മുടെ ടീമിനെ സം ബന്ധിചു വലിയ നേട്ടമാന്.

ഇവരെ അറിയുക
muhammad rafi




NP PRADEEP

ഇന്ത്യ്യും ഇങ്ലന്റും ആസ്ട്റേലിയയും ബാക്കിയുള്ള അത്താഴ പട്ടിണിക്കാരായ അന്ച് രാജ്യങളും കളിക്കുന്ന ക്രിക്കറ്റിനു കൊടുക്കുന്ന നാലിലൊന്നു കവറേജ് ഇന്ത്യന് ഫൂട്ബാള് ടീമിനു കൊടുതാലെ നമ്മുടെ ട്ടീം രക്ഷപെടുകയുള്ളൂ. ലോകതിന്റെ എതെങ്കിലും കോണില് സുഖമായി ജീവിക്കുന്ന പ്രശസ്തരായ ആളുകളുടെ മലയാള വേരുകള് തേടിപോയി അഭിമുകം തരപെടുത്തി അവസാനം അവരുടെ യ,ര ല,സ,ഹ,ള,റ ഇന്ത്യയിലായിരുന്നു എന്നു കന്ടെത്തുന്ന നമ്മുടെ ചാനലുകാരും പത്രക്കാരും ഇപ്പോള് ഇന്ത്യന് ടീമിലെ നിറസാന്നിധ്യമായ റാഫി യെയും പ്രദീപിനെയും കന്ടില്ല . ഇക്കഴിഞ പോര്ചുഗല് ട്ടൂറില് ആറു കളികളില് നാലു ഗോളുകളാനു കാസര്ഘോട്ടുകാരനായ റാഫി നേടിയത് യദാര്തത്തില് ഇത് നമ്മുടെ പത്രക്കാരും , ചാനലുകാരും ആഘോഷിക്കേണ്ടതായിരുന്നു അവര്ക്കതിനു എവിടെ സമയം. സെവാഗിനു സെന്ജ്വറി നിഷേധിച പന്ത് ശ്രീലങ്കന് താരം രന്ടീവ് വരക്ക് പുറത്ത് നിന്ന് എറിഞത് മനപൂര്വമാനോ അല്ലേ എന്നതിനെ കുറിചു ചര്ഛ ചെയ്ത് ഒരു ദിവസം മുഴുവന് കളയാന് ഇവര്ക്ക് ഒരു മടിയും ഇല്ല.ചാനലുകാരുടെയും പത്രക്കാരുടെയും അവഗണന ഒരു വശത് ഇനി നമ്മുടെ സര്ക്കാരൊ ! 20: 20 വേള്ഡ്കപ്പില് ബാറ്റിലും കാലിലും അറിയാതെ പന്തു കൊന്ട് നാലു റണ് എടുത്ത ബാമ്ഗ്ലൂര് താരം ഉത്തപ്പയെ പൊലുള്ള കളിക്കാരന്മാര് എന്റ്റ്റെ അമ്മയുടെ വീടിന്റെ അടുത്താനു അവന്റെ അമ്മൂമ്മയുടെ വീട് എന്നുപറഞ് നമ്മുടെ മന്ത്രിമാര് ലക്ഷങളാനു പാരിതോഷികം കൊടുത്തത്.ഇവര്ക്കു നമ്മുടെ റാഫിയെയും പ്രദീപിനെയും അറിയുക തന്നെ ഇല്ല ഇവരെകാര്യം ഒക്കെ അവിടെ നില്ക്കട്ടെ ഇനി നമ്മുടെ കാര്യം എടുക്കാം പുതിയാപ്പിള ഇല്ലാതെ എന്ത് കല്യണം ,ബിരിയാണി ഇല്ലാതെ എന്ത് പെരുന്നാള് എന്നൊക്കെ കട്ടൌട്ടുകലും ഫ്ലെക്സ് ബോര്ടുകളും വചു വേള് ഡ് കപ്പ് ഫുട്ബാള് ആഘോഷിച (അവസാനം മണ്ണും ചാരി നിന്നവന് പെണ്ണും കൊന്ട് പോയി അത് അവിടെ നിക്കട്ടെ)നമ്മള് മലയാളികള് ക്ക് എത്ര പേര്ക്ക് അറിയാം ഇപ്പോള് ഇന്ത്യന് ട്ടീമില് ആരൊക്കെ കളിക്കുന്നത് അതില് എത്ര മലയാളികള് ഉണ്ട് എന്ന് ?

No comments:

Post a Comment