Tuesday, 21 September 2010

വിഢി കോമരങ്ങളാം പൊതുജനം (കവിത )













അഞ്ചു വര്ഷം ഞങ്ങള്‍ക്ക്

അടുത്ത അഞ്ചു വര്ഷം നിങ്ങള്‍ക്ക്

വിലയേറിയ ഓരോ വോട്ടും ഞങ്ങള്‍ക്ക്

കിട്ടാവുന്നതൊക്കെ കട്ടു മുടിക്കുവാന്‍ കിട്ടിയ അവസരം നമ്മള്‍ക്

പൊതു ജനത്തെ വിഢികളാക്കുവാന്‍ നാമോറ്റകെട്ട്

അഞ്ചഅഞ്ചു വര്ഷം നമ്മള്‍ എങ്ങിനെ ഭരിച്ചാലും

വിഢി കോമരങ്ങളാം പൊതുജനം പിന്നെയും കുത്തും നമ്മുടെ ചിന്നത്തിന്

വിലയേറിയ ഓരോ വോട്ടും ഞങ്ങള്‍ക്ക്

Monday, 20 September 2010

പ്രവാസികള്‍ക്ക് ദിവസത്തിനു വേഗം കൂടുന്നുണ്ടോ !!











പ്രവാസികള്‍ക്ക്  ദിവസത്തിനു  വേഗം കൂടുന്നുണ്ടോ ?  ഉണ്ട്  എന്ന്   തന്നെയാവും  ഓരോ പ്രവാസിയുടെയും ഉത്തരം .   ഞാന്‍  ഗള്‍ഫില്‍  വന്ന സമയത്ത്  കൂടെ വര്‍ക്ക് ചെയ്തിരുന്ന സീനിയറായഓരോആളുകളെയും  കാണുമ്പോള്‍ മനസ്സില്‍ പറയും  ഇവര്കൊക്കെ നിര്‍ത്തി
പോവാനായില്ലേ  പതിനഞ്ചു  വര്‍ഷമായില്ലേ  അല്ലെങ്കില്‍  ഇരുപത് വര്‍ഷമായില്ലേ ഞാന്‍ അത്  അവരോട്  നേരിട്ട്  ചോദിക്കുകയും ചെയ്തിട്ടുണ്ട്   , ചിരിച്ചു കൊണ്ട്  അവരുടെ മറുപടി ഇതായിരിക്കും നീ ഇതൊക്കെ ഇപ്പോള്‍  പറയും  ഞാന്‍ തര്കിച്ചുകൊണ്ട് അവരോട് പറയും  ഞാനൊക്കെ  കൂടി പോയാല്‍ എട്ടു വര്ഷം അല്ലെങ്കില്‍ ഒരു പത്തു വര്ഷം  ഹും നോക്കാം  എന്ന്  അവരും പറയും . എനിക്ക് അവരോട് ഇപ്പോള്‍ പറയാനുള്ളത് എന്റെ  സീനിയറായ ഏമാന്മാരെ  മാപ്പ് , ക്ഷമ (ഇനിയെന്തെങ്കിലും വാക്കുകള്‍ ഉണ്ടെങ്കില്‍ അതും ) കാരണം ഈ സെപ്റ്റംബര്‍  അഞ്ചിനു ഞാനും അഞ്ചു വര്ഷം തികച്ചിരിക്കുന്നു  ഞാന്‍ അവരോട്  പറഞ്ഞിരുന്ന  വാക്ക്  (വീര വാദം )  പാലിക്കുവാന്‍ പറ്റുമെന്ന്  എനിക്ക്  യാതൊരു പ്രതീക്ഷയുമില്ല . അഞ്ചു വര്ഷം ജീവിതത്തില്‍ നിന്നും കൊഴിഞ്ഞു പോയത്  എത്രെ പെട്ടെന്നാണ്   ആദ്യമായി ദുബായ്  എയര്‍പോര്‍ട്ടില്‍  കാല് കുത്തിയത്  ഇന്നലെ കഴിഞ്ഞത്  പോലെ ഇന്നും മനസ്സില്‍ വ്യക്തമായി കിടപ്പുണ്ട് നാട്ടില്‍ നിന്നുംവരുന്നതിനു മുന്നേ ഉള്ള ഓരോ കാര്യങ്ങളും
 അതേപടി മനസ്സില്‍ നില്കുന്നു എന്നിട്ടും ഈഅഞ്ചുവര്ഷംഇത്രപെട്ടെന്നു കടന്നു പോയെന്നു  
പറയുമ്പോള്‍ വിശ്വാസിക്കാന്‍ പ്രയാസം .എനിക്ക് പ്രതേകിച് മാറ്റങ്ങളൊന്നും സംഭവിച്ചതായി 
 തോനുന്നില്ല ശാരീരിക മായ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന്  മറ്റുള്ളവര്‍ക്ക്  ഒരുപക്ഷെ തോനുന്നുണ്ടാവാം  ഞാന്‍ കണ്ണാടിയുടെ മുന്നില്‍ ചെന്ന് നിന്നാല്‍ ഇന്നുംഅന്നും എന്നും അഫ്രീദിയെ  (വയസ്സാവില്ല )
   പോലെ എനിക്ക്  തോനിയിട്ടുള്ളൂ  എല്ലാവര്ക്കും  അങ്ങിനെ ആയികൊള്ളമെന്നില്ല ബട്ട്‌  കോണ്ഫിടെന്‍സ് ഈസ്‌ മൈ കീ (തേങ്ങാ കുല ) .മുടി കൊഴിയോന്നതും നര ബാധിക്കുന്നതും
 കണ്ടില്ലന്ന നടിക്കുകയെ നിവര്തിയോള്ളൂ (കണ്ടു കണ്ടെങ്ങിരിക്കും  നരകളെ കണ്ടില്ലെന്നു 
നടിക്കുന്നതും ഞാന്‍ )  കൊഴിയുന്ന  മുടിയുടെ കണക്കും നരച്ച മുടിയുടെ എണ്ണവും നോക്കുന്നതിലും ഭേദം  പാരചൂട്ട് ഹെയര്‍ ക്രീം പരസ്യത്തിലെ  പോലെ   തലയില്‍ നോക്കി മാഷാ അള്ളാ .. എന്ന് പറയുകയാവും നല്ലത് . പ്രവാസത്തിന്റെ അഞ്ചു വര്ഷം തികയുമ്പോള്‍ ആകെയുള്ള ഒരാശ്വാസം ജൂനിയര്‍ പ്രാവാസികള്‍ പുതുതായി ഗള്‍ഫില്‍ കാലു കുത്തിയ ആളുകള്‍ അവരെക്കാളും അഞ്ചു പ്രാവാസ ഓണം അധികം ഉണ്ട് എന്നതിനാല്‍  അവര്‍ എന്തെങ്കിലും പറയുമ്പോള്‍  ഉദാഹരണമായി പുതിയ  ഗള്‍ഫ്‌ കാര്‍  പറയുന്നു  എന്താ ചൂട്  അപ്പൊ  നമ്മള്‍ക്ക് പറയാം ഇതൊക്കെ എന്ത് ചൂട്    ചൂടൊക്കെ പണ്ട് അല്ലെ  ! , അത് പോലെ തന്നെ തണുപ്പും  , പൊടികാറ്റും .  ജുനിയെര്സിന്റെ  അടുക്കല്‍ ഈ കത്തി പ്രയോഗം നടത്തുമ്പോള്‍  വളരെ അധികം ശ്രദ്ധിച്ചു നടത്തണം അല്ലെങ്കില്‍ (ചക്കിനു വച്ചത് കൊക്കിനു കൊളളും   ) എന്റെ കൂട്ടുകാരന്‍  ഹാരിസിന് സംഭവിച്ചത് പോലെയാവും  ഹാരിസും പുതുതായി വന്ന  ഒരു ന്യൂ വാസിയും കൂടി ഭക്ഷണം കഴിക്കുകയായിരുന്നു  അപ്പോള്‍ ഹാരിസ് പറഞ്ഞു  പണ്ടത്തെ കുബ്ബൂസോക്കെ എന്താ കുബ്ബൂസ്   ആപ്പോള്‍ ന്യൂ വാസി (തല തെറിച്ച ) പറഞ്ഞു  പണ്ടത്തെ അയല (മീന്‍ ) ഒക്കെ എന്താ അയല അല്ലെ ഹാരിസ്ക്കാ .

Saturday, 18 September 2010

കേരളത്തില്‍ ജനിച്ചാല്‍ പോരാ ,ആയസ്സു കൂടാന്‍ യോഗം വേണം











കേരളത്തില്‍  ജനിച്ചാല്‍ ആയസ്സു കൂടുമെന്ന് പുതിയ പഠനം. കേന്ത്ര ആരോഗ്യ മന്ത്രാലയത്തിന്റെ 
കണക്കുകളിലാണ്  റിയല്‍ എസ്റെറ്റ്  കാരുടെ സ്വന്തം നാട്ടില്‍  ജനിച്ചാല്‍  പണ്ടാരമടങ്ങിയ ആയസ്സാവുമെന്നു തെളിയിച്ചിരിക്കുന്നത്  രണ്ടായിരിത്തി  ഇരുപത്തി ഒന്നാവുമ്പോള്‍ നാരിയല്‍ കാ പാനിയുടെ നാട്ടുകാരുടെ ആയുര്‍ ദൈര്‍ഗ്യം ഇന്ത്യന്‍ ശരാശരിയേക്കാള്‍ ആറു വര്ഷം കൂടുതലായിരിക്കും എന്നും കണക്കുകള്‍ സൂചിപിക്കുന്നു . കേരളത്തിന്‌ ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഈ കണക്കുകള്‍ എന്ന്  ടൂറിസം വകുപ്പ് വിലയിരുത്തുന്നു  ഒരു പ്രസവ ടൂറിസത്തിന്  ഇത്  വഴി  കളമൊരുങ്ങുന്നു എന്നാണ്  ടൂറിസം വകുപ്പ്  പ്രതികരിച്ചത് . റിപ്പോര്‍ട്ട് പുറത്ത് വന്നു ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ കേരളത്തിലെ പല പ്രമുഖ ഹോസ്പിടലികളിലും അന്യ സംസ്ഥാനങ്ങളായ ബീഹാര്‍ , ഒറീസ്സ , തമിഴ്നാട്‌  എന്നിവിടങ്ങളില്‍ നിന്നുള്ള ഗരഭിനികലെകൊണ്ട്  തിക്കും തിരക്കുമാനെന്നാണ്  അറിയുന്നത്  . എന്നാല്‍ സാധാരണക്കാരായ ജനങ്ങള്‍ പ്രതികരിച്ചത് ഇങ്ങിനെയായിരുന്നു യേത് മാവിന്റെ കൊബത്തിരുന്നാണ്  ഇവന്മാരൊക്കെ റിപ്പോര്‍ട്ട്‌  ഉണ്ടാക്കുന്നത്  ഇവന്മാരൊന്നും നാട്ടില്‍ നടക്കുന്നത് കാനുനില്ലേ ? ബൈക്ക്  അപകടം , കത്തികുത്ത് , ബോട്ടപകടം , വ്യാജ്യ മദ്യ ദുരന്തം ,ഡെങ്കി പനി , തക്കാളി പനി , പച്ചക്കറി പനി ,  പോലീസ്  ലാത്തി ചാര്‍ജ്  ,    ആത്മഹത്യാ മഹോത്സവവും ഇതിലൊക്കെ കൂടെ എത്രെ എണ്ണമാ ഒരു ദിവസം ഇവിടെ മരിച്ചു വീഴുന്നത്  പോരാത്തതിന്  ലോകത്തിന്റെ ഏതെങ്കിലും കോണില്‍ വല്ല സ്ഫോടനമോ , തീപിടുത്തമോ , ബസ്സപകടമോ   ഉണ്ടെങ്കില്‍ (അത് യേത് ഉഗാണ്ടയിലനെങ്കിലും ശരി ) അതില്‍ ഒരു മലയാളിയെങ്കിലും ഉണ്ടാവാതിരിക്കുമോ , എന്നിട്ടും പറയുന്നു  കേരളത്തില്‍ ജനിച്ചവര്‍ക്ക്  ആയുസ്സ് കൂടുതലാണെന്ന്   , കേരളത്തില്‍  എന്നല്ല യേത്  ചന്ദ്രനില്‍ ജനിച്ചാലും ആയുസ്സോടെ ഇരിക്കാന്‍ യോഗം വേണം  **  മികച്ച നടനുള്ള ദേശീയ അവാര്‍ഡ്  കൊടുക്കാതത്തില്‍  പ്രതികരിച്ച  മലയാളികളെ സന്തോഷിപ്പിക്കാനാണ്   കേന്ത്രത്തിന്റെ ഈ അടവ്  നയമെങ്കില്‍  അത്  മനസ്സിലിരിക്കട്ടെ  എന്നാണ്  വിപ്ലവ വീര്യം ഇനിയും നശിക്കാത്ത കേരളീയര്‍ക്ക് പറയാനുള്ളത് .










ഉപയോഗിക്കുന്നവര്‍ അറിയുന്നില്ല !!










ഇലക്ട്രോണിക്സ്  വിപണി ദിനേന   അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ് മൊബൈല്‍ ഫോണുകള്‍ ,ടി.വി ,ഡി.വി.ഡി എന്നിവ വര്‍ണ്ണ ശബളമായ പരസ്യങ്ങള്‍ കൊടുത്ത്  ഉപഭോഗ്താക്കളെ  വേട്ടയാടുകയാണ്  അറിഞ്ഞോ  അറിയാതെയോ  നാമും (പ്രവാസി മലയാളികള്‍ ) ഈ കെണിയില്‍ വീണിരിക്കുന്നു .ഗള്‍ഫ്‌ നാടുകളില്‍ ജോലി ചെയ്യുന്ന മറ്റുള്ള ഏത്  രാജ്യക്കാരെക്കാളും സംസ്ഥാനക്കരെക്കാലും വിവരം ഉണ്ടെന്നു സ്വയം അഹങ്കരിക്കുന്നവരാനല്ലോ നമ്മള്‍ !.വാങ്ങുന്നവന്‍ ഉപയോഗിക്കുന്നില്ല ഉപയോഗിക്കുന്നവന്‍ അറിയുന്നില്ല ഉത്തരം : ശവപ്പെട്ടി  ഇത്  പോലെയാണ്  മൊബൈല്‍ ഫോണുകള്‍ ദിനേന മാറ്റി വാങ്ങുന്ന നാം , ഫോണ്‍ ചെയ്യാനും അലാറം വെക്കാനും അല്ലാതെ വേറെ എന്തിനൊക്കെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നുണ്ട്  എന്ന്  നാം ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട്  .  നോക്കിയാ N96 വാങ്ങിയ എന്റെകൂട്ടുകാരന്‍  ഗിരീഷിന്റെ   കമ്പനിയില്‍ വര്‍ക്ക്‌ ചെയ്യുന്ന ഒരു പാക്കിസ്താനി  ഇതിലെങ്ങിനെയാ അലാറം വെക്കുക എന്ന് പറഞ്ഞ് അവന്റെ അടുക്കല്‍ വന്നു (പാവം പാകിസ്താനി  ഈ പോളിട്ടെക്നിക്കിലോന്നും പഠിക്കാത്തത് കൊണ്ട് മൊബൈലിന്റെ പ്രവര്‍ത്തന രീതികളൊന്നും അറിയില്ല ) അലാറം വക്കുന്നത് കാണിച്ചു കൊടുത്ത ശേഷം അവന്‍  ചോദിച്ചു ഇത് പോലും അറിയാതെ എന്തിനാ ഇത്രേ കാശും കൊടുത്ത് ഈ മൊബൈല്‍ വാങ്ങിയത്  പാകിസ്ഥാനി പറഞ്ഞു മൊബൈല്‍ ഷോപ്പില്‍ കയറി N96നു   വില ചോദിക്കുമ്പോള്‍ ഒരു അറബി പുച്ഛത്തോടെ അവനെ നോക്കി പറഞ്ഞത്രെ  ഇതൊക്കെ കുറെ കണ്ടതാ ഇവനുണ്ടോ ഈ മൊബൈല്‍ ഒക്കെ വാങ്ങുന്നൂ , പിന്നെ ഒന്നും നോക്കിയില്ല കടക്കാരന് കാശ്  എറിഞ്ഞു കൊടുത്തു മൊബൈലും കൈകലാക്കി പോന്നുവത്രെ (പാകിസതാനി ജയിച്ചു അറബി തോറ്റു ).  ഇവന്മാര്കൊക്കെ എന്തും ആവാം അത് പോലെയാണോ നാം മലയാളികള്‍ . ഒരു ഷവര്‍മ കഴിക്കുമ്പോള്‍  മൂന്ന് ദിര്‍ഹം ഇപ്പോള്‍ ബാങ്ക് റേറ്റ് വച്ച് നോക്കുമ്പോള്‍ നാട്ടിലെ മുപ്പത്തി ആര് രൂപ മുപ്പത്തി ആര് രൂപക്ക് എന്തോരം സാധനങ്ങള്‍ വാങ്ങി തിന്നാം എന്ന് കണക്കു  കൂട്ടുന്നവരാണ്  നമ്മള്‍  എന്നിട്ടും നമ്മളും പതിനായിരങ്ങളും ഇരുപതിനായിരങ്ങളും കൊടുത്ത്  മൊബൈലുകള്‍  വാങ്ങി കൂട്ടുകയാണ്  . പിന്നെ പാകിസ്ഥാനികളും നമ്മളും തമ്മിലുള്ള ഒരു വത്യാസം എന്താണെന്ന്  വച്ചാല്‍   നമ്മള്‍ വാങ്ങിയ മൊബൈല്‍ എപ്പോളും കവറിന്റെ ഉള്ളില്‍ തന്നെയായിരിക്കും ആകെ കാള്‍ ചെയ്യാന്‍ മാത്രമേ മൊബൈല്‍ കാറ്റ് കൊള്ളിക്കാരുള്ളൂ . മൊബൈലില്‍ വരയും കുറിയും വീഴാതെഇരിക്കാനത്രേ  ഇത് . മറ്റൊരു സാധനങ്ങള്‍ക്കും ഇല്ലാത്ത ഒരു ഗതികേട്   ലക്ഷങ്ങള്‍ മുടക്കി വാങ്ങുന്ന കാറോ , ബൈക്കോ  നമ്മള്‍ ആരും  കവര്‍ ചെയ്തു നടക്കാറില്ല .പിന്നെ ആരെ കാണിക്കാനാണിത്! ഈ വില കൂടിയ മൊബൈല്‍ നിലത്തൊന്നു വീണാല്‍ മതി നമ്മുടെ ചങ്കിടിപ്പ് കൂടാന്‍ . നിലത്ത്‌ മൊബൈല്‍ വീഴുന്നത് സഹിക്കാന്‍ പറ്റാത്തവര്‍ (ഹൃദ് രോഗികള്‍ ) നിത്യോപയോഗത്തിന് പഴയ ഒരു മൊബൈലും കൂടെ കൊണ്ട് നടക്കുന്നത് പതിവാണ് .എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത (ഈ കാര്യത്തിനു ) ഒരു സഹോദരന്‍ ഒരു വിലകൂടിയ മൊബൈല്‍ വാങ്ങിയതിനു ശേഷം ഒരു പെട്ടി ടിശൂ പേപ്പര്‍ ഒരാഴ്ച കൊണ്ട്  തീര്തുവത്രെ ! . ട്ടെക്നോലജിക്കനുസരിച്  നാമും മാറുന്നത് നല്ല കാര്യം തന്നെ എന്നാല്‍ മാസം തോറും മാറിവരുന്ന മൊബൈല്‍ , ടി . വി   എന്നിവയില്‍  എന്ത് മാറ്റങ്ങളാണ്  ഉള്ളത്   എന്ന്  നാമാരും നോക്കാറില്ല . വര്‍ഷങ്ങളായി കരിമ്പന പിടിച്ചു കിടക്കുന്ന 1100  ഉപയോഗിക്കുന്നവരും  (അത് വരെ ആധര്‍ശവാന്മാരായിരിക്കും) നാട്ടില്‍ പോവുമ്പോള്‍ പതിനായിരങ്ങള്‍ മുടക്കി മൊബൈല്‍ ഫോണുകള്‍ വാങ്ങിക്കും നാട്ടില്‍ എത്തിയിട്ടേ   മൊബൈല്‍ കവര് പൊട്ടിക്കു എന്നതിനാല്‍ കീ ലോക്ക് പോലും തുറക്കാനാവാതെ രണ്ടു ദിവസം കഴിച്ചു കൂടിയവരുണ്ട്ത്രേ , അവസാനം എട്ടും പൊട്ടും തിരിയാത്ത കുട്ടികള്‍ കൂളായി വന്നു  കീ ലോക്ക് തുറന്നു കൊടുത്തതും നാട്ടില്‍ പാട്ടനത്രെ . നമ്മുടെ കുട്ടിക്കാലത്തൊക്കെ   ടി. വി. , വി.സി.ആര്‍   എന്നിവയൊന്നും പതിനെട്ടു വയസ്സവാത്തവര്‍ക്ക്  പ്രവര്ത്തിപിക്കാന്‍ അനുവാദം ഉണ്ടായിരുനില്ല  എങ്കില്‍ ഇപ്പോളത്തെ അഞ്ചും പത്തും വയസ്സായ കുട്ടികള്‍ പതിനായിരങ്ങളുടെ മൊബൈല്‍  ഫോണുകള്‍ കൊണ്ട്  ഏറും ഫോണുകള്‍ ( ഏറും പന്തുകള്‍ക്ക് സമാനമായ കളി ) കളിക്കുകയാനത്രെ ഇപ്പോള്‍ നാട്ടില്‍ .   നാട്ടിലോട്ട്  വില കൂടിയ മൊബൈല്‍ ഫോണുകള്‍ കൊണ്ട് പോവുന്നത് ഗള്‍ഫിലോട്ട്   ഈത്തപ്പഴം  കൊണ്ടുവരുന്നതിന്  തുല്യമാണെന്ന്  പ്രവാസികള്‍ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു എന്നത് ശുപസൂചകമാണ്  .

Wednesday, 15 September 2010

ദേശീയ അവാര്‍ഡ്‌ കേരളത്തിന്റെ(മമ്മൂട്ടിയുടെ ) നഷ്ടം (പ്രതികരണങ്ങള്‍)

കേരളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് കിട്ടാത്തതില്‍ പ്രതകരിച്ചു കേരളത്തിലെ കല സാംസ്കാരിക നായകന്‍മാര്‍ രംഗതെത്തി ,ഇത് ഒരു കോഞ്ഞാട്ട പരിപാടി ആയി പോയെന്നാണ് മമ്മൂട്ടി ഫാന്‍സുകാര്‍ പ്രതികരിച്ചത് .നാലാമതൊരു അവാര്‍ഡ് നഷ്ട്ടമായതിനെ കുറിച് മമ്മൂട്ടിയുടെ പ്രതികരണം വിഷമം നിറഞ്ഞതായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍ മാലീസുമുട്ടം ബോളിവുഡ് വലുതായി നിക്കുമ്പോ യെന്തൊരു മമ്മൂ യെന്തൊരു മല്ലു ,തള്ളേ കലിപ്പ് തീരണില്ലേ!!! .മമ്മൂട്ടിയുടെ വിഷമത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് പ്രശസ്തരായ ആളുകളുടെ പ്രതികരണങ്ങള്‍

 












സുകുമാര്‍വഴുതക്കാട്: അവാര്‍ഡിനെ കുറിച് പറയുകയാണെങ്കില്‍ ബച്ചനൊക്കെ വെറും മൈകപ്പിന്റെ പിന്ബലത്തിലാണ്  കുട്ടിയായി അഭിനയിച്ചത്  ബച്ചന്‍ മൈകപ്പ്  ഇല്ലാതെയാണ്  അഭിനയിച്ചിരുന്നതെങ്കില്‍ ബച്ചന്റെ അമ്മയായി അഭിനയിച്ച  കുട്ടി  ബോധം കെട്ട് വീഴുമായിരുന്നു. എന്തായാലും മമ്മുട്ടിക്ക്  അവാര്‍ഡ്  കിട്ടാത്തതില്‍  മമ്മൂട്ടിയോട്  വിഷമിക്കരുത് എന്നെ എനിക്ക് പറയാനുള്ളൂ  എന്റെ ചത്തമസി ഉടന്‍ തന്നെ മമ്മൂട്ടിക്ക്  ഞാന്‍ അയച്ചുകൊടുക്കുന്നുട്  ഒരു കോപ്പി  അവാര്‍ഡ് കമ്മറ്റിക്കും അയച്ചു കൊടുക്കുന്നുണ്ട്

ലാലേട്ടന്‍ :  വിഷമം ഉണ്ട്  അല്ലാതെ എന്ത് പറയാന്‍ മമ്മുട്ടി എനിക്ക് ജേഷ്ടനെപോലെയാണ്

പിനങ്ങാരായി:ആഗോളവത്കരണത്തിന്റെ ഒരു ഇര കൂടി,ഈ അവാര്‍ഡ് കമ്മിറ്റിയില്‍ അമേരിക്കയുടെ ഇടപെടലിനെ സംശയത്തോടെ നോക്കി കാണേണ്ടിയിരിക്കുന്നു യു പി യെ സര്‍ക്കാരിന്റെ നശിച്ച ഭരണ പരിഷ്കാരങ്ങള്‍ വരുത്തി വച്ച വിനയാനിത് .

തലകന്‍ ‍:  ഇതിലൊന്നും വലിയ കാര്യമില്ല  മമ്മൂട്ടി , അമ്മ , ലാല്‍  ഇവരൊക്കെ അനുഭവിക്കണം ഇവരൊക്കെ കൂടെ ഇല്ലാതാക്കിയത്  എനിക്ക് കിട്ടേണ്ടിയിരുന്ന ഓസ്കാര്‍ അവാര്‍ഡാണ്

ജി .കെ മുനീര്‍ :മതേതര ഇന്ത്യക്ക് അപമാനമാണ് ഈ അവാര്‍ഡ് ,ഞാന്‍ സി എച്ചിന്റെ മോനാ !!!!!!

 റസൂല്‍ പൂകുറ്റി : നിന്ന് തിരിയാന്‍ സമയമില്ല അതിന്റെ ഇടയിലാ ദേശീയഅവാര്‍ഡ്  ഓസ്കാര് കിട്ടുന്നതിന്റെ 
മുന്നേ ഒരുതെണ്ടികളും തിരിഞ്ഞു നോകിയിരുന്നില്ല ഇപ്പൊ പലചരക്ക്‌കട ഉത്ഘാടനത്തിനും  പച്ചക്കറി  കട   ഉത്ഘാടനത്തിനും  പുറമേ കേരളത്തിലുള്ള എല്ലാ അന്ടന്റെയും അടകോടന്റെയും കല്യാണം , മരണം , അടിയന്തരം , എന്നുവേണ്ടാ  എല്ലാത്തിനും ഞാന്‍ വേണം .
 
ഷാജി എം കരുണ :ശ്രീ ശാന്തിന്റെ അവസ്ഥയാണ് എന്റെ പടങ്ങള്‍ക്ക് കേരളത്തില്‍ , സംസ്ഥാന അവാര്‍ഡിനു പരിഗനിചില്ലെങ്കിലും ദേശീയ അവാര്‍ഡ് കിട്ടി .

ബാലചന്ദ്രന്‍ മുള്ളിക്കാട് : ഇതാണോ അവാര്‍ഡ് , ഒരോര്‍മതന്‍ ക്രൂരമാം സൌഹൃദം,ശ്വാസനാളം കീറുമന്ധവേഗങ്ങളില്‍,കുമ്പസാരത്തിന്റെബോധക്ഷയങ്ങളില്‍,നിന്റെനക്ഷത്രമുദിക്കുന്നു പിന്നെയും.

മുന്‍ഷി : ചക്കിനു വച്ചത് കൊക്കിനു കൊണ്ടു , കിട്ടാത്ത മുന്തിരി പുളിക്കും ......






















Tuesday, 14 September 2010

വ്യത്യസ്തമാം ഒരു രാജി

നോര്‍വേ , യെന്‍ . ആര്‍ . കെ ലൈവ് റേഡിയോ ജീവനക്കാരി പിയ ബീറ്റാ പെടെര്സന്‍ ലൈവ് ആയി രാജി പ്രക്ക്യാപിച്ചു ലോകത്തെ ഞെട്ടിച്ചിരിക്കുന്നു. ശുദ്ധ വായു ശ്വസിക്കാനും നല്ല ഭക്ഷണം കഴിക്കാനും വേണ്ടിയാണത്രെ രാജി പ്രക്ക്യാപിച്ചത് ഇന്ന് ഇനി ഒരു വാര്‍ത്തയും ഒരു കോപ്പും വായിക്കുന്നില്ല ഞാന്‍ രാജിവക്കുന്നു എന്ന് പറഞ്ഞാണത്രേ രാജി വച്ചത്, മനജേരെ പള്ളു വിളിക്കാനും മറന്നില്ല . ആദ്യമായി വത്യസ്തമായ രാജി കത്ത് കൊടുത്ത് ഞെട്ടിച്ചത് നമ്മുടെ സലീംകുമാറാണ് ഒരു സൌണ്ട് & ലൈറ്റ് ജീവനക്കയിരുന്ന സലീം കുമാര്‍ ജോലിക്കിടയില്‍ അപ്രതീക്ഷിതമായി ഒരു സ്കൂര്‍ ഡ്രൈവര്‍ എടുത്ത് തന്റെ ബോസ്സിന് വച്ച് നീട്ടി ഇതാ എന്റെ രാജി കത്ത് എന്ന് പറഞ്ഞു നമ്മളെ ഞെട്ടിച്ചു .ഇങ്ങിനെ വത്യസ്തമായ രാജി കത്ത് നല്‍കി നമ്മള്‍കും പ്രതികാരം തീര്കാവുന്നതാണ് പക്ഷെ ശ്രദ്ധിക്കേണ്ട ഒരു കാര്യം സലീം കുമാര്‍ ചോദിച്ചത് പോലെ ബോണ്‌സ്സും അലവന്‍സും ചോദിക്കരുത് എന്നതാണ് ബോണ്‌സ്സും അലവന്‍സും ചോദിച്ച സലീം കുമാറിന് ബോസ്സിന്റെ കയ്യില്‍ നിന്നും കിട്ടിയത് ഇതാ നിന്റെ അലവന്‍സും ബോണസ്സും എന്ന് പറഞ്ഞു മോന്തായത്തിനിട്ടു രണ്ടു അടിയാണ് .
ഇതിനെ കൂട്ട് പിടിച്ച് വ്യത്യസ്തമായ ഒരു രാജി ദുഫായ് മലയാളി എഫ് .എം റേഡിയോവില്‍ , നമസ്ക്കാരം വാര്‍ത്തകള്‍ വായിക്കുന്നത് ഫസലൂ ഊ ഊ.... പ്രധാന വാര്‍ത്തകള്‍ കുറ്റിപ്പുറം മദ്യ ദുരന്തം മരണം 22 ആയി , സംസ്ഥാന ലോട്ടറി നിരോധിക്കിലെന്നു ധനമന്ത്രി തോമസ്‌ ഐസക്,എയര്‍ ഇന്ത്യ ഗള്‍ഫ്‌ പ്രവാസികലോട് കാട്ടുന്ന ഇരട്ടത്താപ് അവസാനിപ്പികണമെന്നു ദുഫായ് മലയാളി അസോസിഏശന്‍ , വാര്‍ത്തകള്‍ വിശദമായി ഒരു ചെറിയ ഇടവേള (ബ്രേക്ക്‌) . ഈ സമയം പല്ലുതേക്കാന്‍ പോയ ഫസലുവിനെ മാനേജര്‍ വിളിച്ചു പറഞ്ഞു ഫസലൂ ഇന്ന് മാലൂ ഫൈസല്‍ ലീവാണ് രാത്രി 12 മണിക്കുള്ള ഗള്‍ഫ്‌ ന്യൂസ്‌ വായിക്കാന്‍ ആളില്ല നീ തന്നെ ഒന്ന് നോക്കികൊള്ളനം ,സാര്‍ അത് പറയരുത് ഇന്നലെയും ഇത് തന്നെ അല്ലെ പറഞ്ഞത് ഇന്നുകൂടി ഫസലൂ എന്ന് മാനേജര്‍,വേഗം പോയി വാര്‍ത്ത‍ ബാക്കി വായിക്ക് നമസ്കാരം ഞാന്‍ ഫസലൂ ഊ ഊ....വാര്‍ത്തകള്‍ തുടരുന്നു കുറ്റിപ്പുറം മദ്യ ദുരന്തം മരണം 22 ആയി , സംസ്ഥാന ലോട്ടറി നിരോധിക്കിലെന്നു ധനമന്ത്രി തോമസ്‌ ഐസക്,എയര്‍ ഇന്ത്യ ഗള്‍ഫ്‌ പ്രവാസികലോട് കാട്ടുന്ന ഇരട്ടത്താപ് അവസാനിപ്പികണമെന്നു ദുഫായ് മലയാളി അസോസിഏശന്‍ ,വാര്‍ത്തകള്‍ അവസാനിച്ചു ഇപ്പോള്‍ സമയം 7am  കഴിഞ്ഞു 5 മിനിറ്റ് അടുത്ത വാര്‍ത്താ ബുല്ലെട്ടിന്‍  8"am"മണിക്ക് നേരം 8 മണിയായപ്പോള്‍ വീണ്ടും ഫസലൂ നമസ്ക്കാരം ഗള്‍ഫ്‌ വാര്‍ത്തകള്‍ വായിക്കുന്നത് ഫസലൂ ഊ ഊ....പ്രധാനവാര്‍ത്തകള്‍ കുറ്റിപ്പുറം മദ്യ ദുരന്തം മരണം 22യി ,സംസ്ഥാന ലോട്ടറി നിരോധിക്കിലെന്നു ധനമന്ത്രി തോമസ്‌ ഐസക്,എയര്‍ ഇന്ത്യ ഗള്‍ഫ്‌ പ്രവാസികലോട് കാട്ടുന്ന ഇരട്ടത്താപ് അവസാനിപ്പികണമെന്നു ദുഫായ് മലയാളി അസോസിഏശന്‍ ,വാര്‍ത്തകള്‍ അവസാനിച്ചു ഇപ്പോള്‍ സമയം 9കഴിഞ്ഞു 5മിനിറ്റ് അടുത്ത വാര്‍ത്താ ബുല്ലെട്ടിന്‍ 10ണിക്ക് നേരം 10ണിയായപ്പോള്‍ വീണ്ടും ഫസലൂ നമസ്ക്കാരം പ്രാദേശിക വാര്‍ത്തകള്‍ വായിക്കുന്നത് ഫസലൂ ഊ ഊ.... പ്രധാന വാര്‍ത്തകള്‍ കുറ്റിപ്പുറം മദ്യ ദുരന്തം മരണം 22യി , സംസ്ഥാന ലോട്ടറി നിരോധിക്കിലെന്നു ധനമന്ത്രി തോമസ്‌ ഐസക്,എയര്‍ ഇന്ത്യ ഗള്‍ഫ്‌ പ്രവാസികലോട് കാട്ടുന്ന ഇരട്ടത്താപ് അവസാനിപ്പികണമെന്നു ദുഫായ് മലയാളി അസോസിഏശന്‍ , വാര്‍ത്തകള്‍ അവസാനിച്ചു ഇപ്പോള്‍ സമയം 10ഴിഞ്ഞു 5നിറ്റ് അടുത്ത വാര്‍ത്താ ബുല്ലെട്ടിന്‍ 11ണിക്ക് ഇത് ഓരോ മണിക്കൂര്‍ ഇടവിട്ട് വൈകുന്നേരം അഞ്ചു മണിവരെ തുടര്‍ന്നു അഞ്ചു മണിയായപ്പോള്‍ ഫസലുവിനെ മാനേജര്‍ വിളിച്ചു പറഞ്ഞു ഫസലൂ മാലൂ ഫൈസല്‍ രണ്ടു മാസത്തെ പ്രസവ അവധിക്കു നാട്ടില്‍ പോയിരിക്കുന്നു നീ തന്നെ ഒക്കെ മാനേജ് ചെയ്യണം സാര്‍ സാലറി കൂട്ടാതെ ഇനി വായക്കാന്‍ ബുദ്ധിമുട്ടാണ് ഈ 685ദിര്‍ഹംസ് സാലറിയും അക്കാമടെഷനും മടുത്തു സാര്‍. രാവിലെ മുതല്‍ തൊട്ട് ഈ പറഞ്ഞത് തന്നെ പറയാന്‍ ഇത് തന്നെ ധാരാളമാണ് മോനെ ഫസലൂ നിനക്ക് പറ്റില്ലെങ്കില്‍ രാജി വച്ച് പൊക്കോ , സാര്‍ അങ്ങിനെ പറയരുത് ഫൂടടെന്കിലും പ്രൊവൈഡ് ചെയ്യ്‌ സാര്‍ ഒരു കോപ്പും പ്രൊവൈഡ് ചെയ്യുന്നില്ല പറ്റില്ലെങ്കില്‍ നിര്‍ത്തി പൊക്കോ .. ഈ ജോലിക് ഈ സാലറിയില്‍ തന്നെ ഒരു നൂറായിരം ഫസലുമാരെ എനിക്ക് കിട്ടും ,സാര്‍ എനിക്ക് വേറെ ജോലിയൊന്നും കിട്ടില്ല എന്ന് ഉറപ്പുല്ലതുകൊണ്ടാല്ലേ ഇങ്ങിനെ ഒക്കെ പറയുന്നത് സാര്‍ ബോനസ്സെങ്കിലും താ സാര്‍ ആറുമണിക്ക് ഇനി അഞ്ചു മിനിറ്റ് ബാകിയുള്ളൂ വേഗം പോയി വാര്‍ത്ത‍ വായിക്കാന്‍ നോക്ക് ഈ സമയം ഫസലുവിന്റെ മൊബൈലില്‍ ഒരു മെസേജ് വന്നു ഫസലൂ ഞെട്ടി പോയി നൈജീരിയന്‍ സംസഥാന ഭാഗ്യക്കുറി ഫസലുവിനടിചിരിക്കുന്നു ഒരു കോടി രൂപയും ഒരു കോരോല്ല കാറും .ഇപ്പോള്‍ ദുഫായില്‍ സമയം ആറു മണി ഞാന്‍ ഫസലൂ ഉഉ ഇന്ന് തല്ക്കാലം വാര്തകലോന്നും ഇല്ല രാവിലെ നടന്നതല്ലാതെ ഒരു ചുക്കും ഈ ലോകത്ത് ഉണ്ടായിട്ടില്ല , ആ പെണ്ണും പിള്ള പെറാന്‍ പോയതിനു ഞാന്‍ എന്ത് പിഴച്ചു (മാലു ഫൈസല്‍ ) . കുറെ കാലമായി ക്ഷമിക്കുന്നു അഹങ്കാരം കൊണ്ട് പറയല്ലടാ നായിന്റെ അല്ലെങ്കില്‍ അത് വേണ്ടാ മത്തങ്ങാ തലയാ ഡാ ഡാ ഇവിടെ എന്നെ നോക്കടാ നീ എന്നെ ജോലിയില്‍ നിന്നും പിരിച്ചു വിടും അല്ലെ നീ പിരിച്ചു വിടന്ടെടാ ഇതാ എന്റെ രാജി കത്ത് . ഞാന്‍ സ്വന്തമായി ഒരു റേഡിയോ സ്റ്റേഷന്‍ തുടങ്ങിയിട്ട് കാണിച്ചു തരാടാ പട്ടി തെണ്ടി ,,, ന്യൂസ്‌ രീടെര്സിനോട് എങ്ങിനെ പെരുമാറണമെന്ന് ... അല്‍പ സമയത്തിനകം ഫസലുവിന്റെ മൊബൈലില്‍ ഒരു മെസ്സേജ് അമ്പതു ലക്ഷം രൂപ നൈജീരിയയിലോട്ട് അയച്ചു കൊടുക്കുകയാണെങ്കില്‍ ബാക്കി അമ്പതു ലക്ഷം രൂപയും കാറും അയച്ചു തരുന്നതാണ് കാശ് അയക്കേണ്ട വിലാസം എന്‍ ജി 224433.അഞ്ചു മിനിറ്റ്  കഴിഞ്ഞപ്പോള്‍ ക്ഷമിക്കണം ഇപ്പോള്‍ ദുഫായില്‍ സമയം 7മണി കഴിഞ്ഞു 5മിനിറ്റ് 2സെക്കന്റ്‌ നമസ്ക്കാരം വാര്‍ത്തകള്‍ വായിക്കുന്നത് ഫസലൂ ഊ ഊ....പ്രധാന വാര്‍ത്തകള്‍ കുറ്റിപ്പുറം മദ്യ ദുരന്തം മരണം 22ആയി,സംസ്ഥാന ലോട്ടറി നിരോധിക്കിലെന്നു ധനമന്ത്രി തോമസ്‌ ഐസക്,എയര്‍ ഇന്ത്യ ഗള്‍ഫ്‌ പ്രവാസികലോട് കാട്ടുന്ന ഇരട്ടത്താപ് അവസാനിപ്പികണമെന്നു ദുഫായ് മലയാളി അസോസിഏശന്‍ , വാര്‍ത്തകള്‍ വിശദമായി ഒരു ചെറിയ ഇടവേള (ബ്രേക്ക്‌) .




Sunday, 12 September 2010

കടിഞ്ഞൂല്‍ ഇന്റര്‍വ്യൂ

ആദ്യമായിഒരു ഇന്റര്‍വ്യൂ കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഹാരിസും ഗിരീഷും അതിലുപരി ഇന്റര്‍വ്യൂ ബാന്ഗ്ലൂരില്‍ ആണെന്നതാണ് ഇവരെ കൂടുതല്‍ സന്തോഷത്തിലാക്കിയത് .ബാന്‍ഗ്ലൂര്‍ ഇതു വരെ കണ്ടിട്ടില്ല അവിടെ ഒക്കെ ഒന്ന് കറങ്ങാം അല്ലാതെ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്ത് ഒരു ജോലി നേടണം എന്നത് ഇവരുടെ ലക്‌ഷ്യം ഒന്നും അല്ല ഗിരീഷിനു ജോലി കിട്ടിയാല്‍ കൊള്ളാം എന്നുണ്ട് ഹാരിസിനു തീരെ താല്പര്യമില്ല വീട്ടില്‍ തൊടിയില്‍ വീഴുന്ന റബ്ബര്‍ മരത്തിന്റെ ഇല വീഴുന്നത് വിറ്റാല്‍ കഞ്ഞി കുടിച്ചു പോവാം എന്നത് കൊണ്ടല്ല അവനു താല്പര്യമില്ലാത്തത് , പ്രായം തെളിയച്ചതുമുതല്‍ ഗള്‍ഫ്‌ ഗള്‍ഫ്‌ എന്ന ഒറ്റ ചിന്തയുമായി നടപ്പാണ് (ഇപ്പോള്‍ ബുദ്ധി വച്ചത് മുതല്‍ നാട് നാട് എന്നാണത്രെ അവന്‍ പറയുന്നത് ) ഇനി അവനു ചിന്തിചിട്ടില്ലെങ്കിലും അവനു ഗള്‍ഫ്‌ തന്നെ ശരണം കാരണം അവന്റെ കുടുംബത്തിലുള്ള എല്ലാ ആണുങ്ങളും കടല്‍ കടന്നു വിദേശത്ത്‌ പോവും എന്ന് പണ്ട് ഏതോ മുസ്ലിയാര്‍ പ്രവചിട്ടുണ്ട്ത്രേ അയാളുടെ കരിനാക്ക് പിഴച്ചില്ല ഹാരിസിന്റെ കുടുംബത്തിലെ എല്ലാ ആണുങ്ങളും മുറപോലെ (പാസ്പ്പോര്‍ട്ടും വിസയും കിട്ടുന്നതനുസരിച്ച് ) ഗള്‍ഫ്‌ നാടുകളില്‍ പോയികൊണ്ടിരുന്നു അടുത്ത ഊഴം ഹാരിസിന്റെതാണ് അതാണ്‌ അവനു ഇന്റര്‍വ്യൂ വില്‍ താല്പര്യമില്ലാത്തത് .എന്തായാലും ഹാരിസും ഗിരീഷും ബംഗ്ലൂരിലോട്ട് തിരിച്ചു പുലര്‍ച്ച നാല് മണിക്ക് തന്നെ ബാന്ഗ്ലൂരില്‍ എത്തി ഒരു എട്ടു മണിയോടെ ഇന്റര്‍വ്യൂ വിനു അറ്റന്ട് ചെയ്യേണ്ട സ്ഥലം കണ്ടുപിടിച്ചു പുറത്ത് വാച് മാനെ കണ്ട്‌ കാര്യം പറഞു ഞങ്ങള്‍ കേരളത്തില്‍ നിന്ന് വരുകയാണ് ഒരു ഇന്റര്‍വ്യൂ ഉണ്ട് കേരളത്തില്‍ നിന്നും വന്നതാണെന്ന് പറഞ്ഞപ്പോളത്തിന് മലയാളിയായ ആ വാച്ച്‌മാന്റെ സ്വഭാവം മാറി ഒരേ രാജ്യത്തിനു കളിക്കുന്ന ഫുട്ബാള്‍ കളിക്കാര്‍ വ്യത്യസ്തത ക്ലുബ്ബുകല്ക് കളിക്കുമ്പോള്‍ പരസ്പരം അഭിമുകീകരിക്കുന്നത് പോലെയായി പിന്നീട് അയാളുടെ പെരുമാറ്റം .അയാള്‍ സി.വി വാങ്ങി ഉള്ളിലോട്ട് പോയി  പുറത്ത് വെയിറ്റ് ചെയ്യാന്‍ പറഞ്ഞു , മാഡം തിരക്കിലാനത്രെ കുറാച് കഴിഞു വിളിക്കാം എന്ന് പറഞ്ഞു.നേരം പന്ത്രണ്ടു മണിയായിട്ടും ആരും വിളിക്കുന്നില്ല , ജന്മനാ വിശപ്പിന്റെ അസുഖമുള്ള ഗിരീഷിന്റെയും ഹാരിസിന്റെയും ക്ഷമ നശിച്ചു തുടങ്ങിയിരിക്കുന്നു നേരം രണ്ട് മണി ആയപ്പോള്‍ ഗിരീഷും ഹാരിസും വാച്ച്മാനെ കണ്ടു കാര്യം പറഞ്ഞു വാച്ച്മാന്‍ വെയിറ്റ് ചെയ്യാന്‍ പറഞ്ഞ് മാഡതിനെ കണ്ടു കാര്യം പറഞ്ഞ് കേരളത്തില്‍ നിന്നും രണ്ടു പേര്‍ ഇന്റര്‍വ്യൂവിനു വന്നിട്ടുണ്ട് രാവിലെ എട്ട് മണിക്ക് ഇരിക്കാന്‍ തുടങ്ങിയതാണ്‌ ഇത് കേട്ട മാഡം വാച്ച്മാനെ ഫയര്‍ ചെയ്യുന്നത് ഹാരിസും ഗിരീഷും സന്തോഷത്തോടെ കേട്ടു .മാഡം ഗിരീഷിനെയും ഹാരിസിനെയും അകത്തോട്ട് വിളിച്ചു ആദ്യം തന്നെ സോറി പറഞ്ഞു വാച്ചുമാനോട് പറഞ്ഞിരുന്നത്രെ കുറച്ചു കഴിഞ്ഞു അവരെ കടത്തിവിടാന്‍ വാച്ച്മാന്‍ അത് മറന്നതാണെന്ന് ! രണ്ടുപെരോടായി ചോദിച്ചു ഭക്ഷണം കഴിച്ചിട്ടില്ലല്ലോ ഇരുവരും ഒരേ സ്വരത്തില്‍ പറഞ്ഞു ഇല്ല , കുഴപ്പമില്ല (നാട്ടിലും പട്ടിണിയാണ് )പിന്നീട് കഴിക്കാം .മാഡം പറഞു ഇല്ല അതു പറ്റില്ല ഭക്ഷണത്തിന് ശേഷം മതി ഇന്റര്‍വ്യൂ , മാഡം വാച്ച്മാനെ വിളിച്ചു പറഞു ഇവരെ പുറത്ത് കൊണ്ട് പോയി ഭക്ഷണം വാങ്ങി കൊടുക്ക് വാച്ച്മാന്‍ ഗിരീഷിനെയും ഹാരിസിനെയും കൂട്ടി അടുത്തുള്ള ഹോട്ടലില്‍ പോയി ഭക്ഷണം വാങ്ങി കൊടുത്തു . ഭക്ഷണം കഴിച്ചു തീരുന്നത് വരെ രവീന്ദ്ര ജദേജ , വിരാത് കൊഹ്ല്ളി എന്നിവര്‍ക്ക് വെള്ളം കൊണ്ടുകൊടുക്കാന്‍ ഓവര്‍ കഴിയാന്‍ ബൌണ്ടറി ലൈനില്‍ കാത്തു നില്‍ക്കുന്ന യുവരാജ് സിങ്ങിനെ പോലെ വാച്ച്മാന്‍ ഗിരീഷിനെയും ഹാരിസിനെയും കാത്തു നിന്നു.വയറു നിറച്ചു കഴിച്ചതിന്റെ ബില്‍ വാച്ച്‌മാന്‍ കൊടുത്തു എന്നു ഉറപ്പവരുതിയത്തിനു ശേഷം ഹാരിസും ഗിരീഷും ഹോട്ടലില്‍ നിന്നും പുറത്തിറങ്ങി വീണ്ടും മാഡത്തിന്റെ അടുത്തേക്ക് . ആദ്യം ഗിരീഷിനെ ഇന്റര്‍വ്യൂവിനു വിളിച്ചു മാഡം സി. വി ഒക്കെ ഒന്ന് നോക്കിയ ശേഷം സി.വി.യിലെ പാസ്പോര്‍ട്ട്‌ നമ്പര്‍ നോക്കി പറഞ്ഞു ഗള്‍ഫില്‍ ആരെങ്കിലും ഉണ്ടോ!! ഗിരീഷ്‌ പറഞ്ഞു ജേഷ്ടന്‍ ഉണ്ടെന്നു അപ്പൊ താനും പോവണ്ടാവും അല്ലെ! ഇല്ല എനിക്ക് താല്പര്യമില്ല എന്നൊക്കെ ഗിരീഷ്‌ പറഞ്ഞു നോകിയെങ്കിലും മാഡം കൂട്ടാക്കിയില്ല ഗിരീഷിനോട് എന്തൊക്കെ തന്റെ ഡിമാണ്ട്സ് എന്നു ചോദിച്ചു ഗിരീഷ്‌ തനന്റെ ഡിമാണ്ട്സുകള്‍ പറഞ്ഞു , ഓക്കേ പിന്നീട് അറിയ്ക്കാം എന്നു പറഞു ഗിരീഷിനെ മടക്കി , അടുത്തത് ഹാരിസിന്റെ ഊഴമാണ് ഹാരിസിനോടും മാഡം ഡിമാണ്ട്സുകള്‍ ചോദിച്ചു ഹാരിസ് പറഞ്ഞു മുന്നെ ഒരാള്‍ വന്നില്ലേ അവന്‍ എന്താ പറഞ്ഞത്ച്ചാ അത് തന്നെ ! പിന്നീട് അറിയിക്കാം എന്നു പറഞ്ഞു ഹാരിസിനെയും മടക്കി . പരീക്ഷയില്‍ ഒരു ചോദ്യത്തിനും ഉത്തരം ശരിയായി എഴിതാത്ത കുട്ടികളും റിസള്‍ട്ട്‌ വരുമ്പോള്‍ നേരിയ ഒരു പ്രതീക്ഷ വെച്ച്പുലര്‍ത്തുന്നത് പോലെ ഹാരിസും ഗിരീഷും മാഡത്തിന്റെ വിളിയും കാത്ത് വീണ്ടും നാടിലോട്ട് .